Month: August 2024
-
India
അര്‍ജുനായി വീണ്ടും തിരച്ചില്‍, ഗംഗാവാലി പുഴയില്‍ നാവികസേനയുടെ സോണാര്‍ റഡാര്‍ പരിശോധന ഇന്ന്
കർണാടകത്തിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറിഡ്രൈവർ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ വീണ്ടും പുനരാരംഭിക്കുന്നു. ഗംഗാവാലി പുഴയില്‍ അര്‍ജുനായി ഇന്ന് നാവികസേനയുടെ നേതൃത്വത്തില്‍ വീണ്ടും സോണാര്‍ റഡാര്‍ പരിശോധന നടത്തും. പുഴയിലെ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കലാണ് പ്രാഥമിക ലക്ഷ്യം. കാര്‍വാറില്‍ ഇന്നലെ രാത്രി വൈകീട്ടു നടന്ന ഉന്നതല യോഗത്തിലാണ് പുഴയിലെ തിരച്ചില്‍ സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്. ഷിരൂരിലെ തിരച്ചില്‍ തുടരണമെന്ന് നേരത്തെ കര്‍ണാടക ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഉത്തരവും സര്‍ക്കാരിന് നല്‍കി. എന്നാല്‍ പുഴയിലെ ഒഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് തിരച്ചിലില്‍ നിന്നും ദൗത്യസേനാംഗങ്ങള്‍ വിട്ടു നിന്നുത്. പുഴയിലെ ഒഴുക്ക് 4 നോട്‌സില്‍ താഴെയായെങ്കില്‍ മാത്രമെ പുഴയില്‍ ഇറങ്ങിയുള്ള പരിശോധന സാധ്യമാകുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി ഈ മേഖലയില്‍ മഴ വിട്ടുനില്‍ക്കുകയാണ്. ജൂലായ് 16ന് രാവിലെ കര്‍ണാടക- ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍- കന്യാകുമാരി ദേശീയ പാതയിലാണ് …
Read More » -
Kerala
ഇതാ ഒരു സ്നേഹഗാഥ: പിതാവിന് സ്വന്തം കരൾ പകുത്തു നൽകി രണ്ടു മക്കൾ, ഇടുക്കിയിലെ ലെനയും കാസർകോടുകാരർ പ്ലസ് ടു വിദ്യാർഥി എഡിസണും
പിതാവിൻ്റെ പ്രാണൻ രക്ഷിക്കാൻ 16 കാരനായ മകൻ സ്വന്തം കരൾ പകുത്തു നൽകി. കാസർകോട് ജില്ലയിലെ ബളാൽ വള്ളിക്കടവിലെ സ്കറിയ ഐസക്കിനാണ് മകൻ എഡിസൺ കരൾ ദാനം ചെയ്തത്. കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് സ്കറിയ സുഖം പ്രാപിച്ചുവരുന്നു. മകൻ എഡിസൺ പ്ലസ് ടു വിദ്യാർഥിയാണ്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് എഡിസൺ പിതാവിന് കരൾ പകുത്തു നൽകിയത്. സമാനമായ കഥയാണ് ഇടുക്കി കീരിത്തോട് സ്വദേശി ലെവിസണും പറയാനുള്ളത്. മകൾ ലെനയാണ് ലെവിസണു കരൾ ദാനം ചെയ്തത്. പത്തനാപുരത്തു ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസറായി ജോലിചെയ്തു കൊണ്ടിരിക്കെയാണ് ലെവിസണിനു കരളിനു പ്രശ്നങ്ങൾ കണ്ടു തുടങ്ങുന്നത്. 4 വർഷം രോഗങ്ങൾ പിന്തുടർന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും മരുന്നുകളിലൂടെ പരമാവധി മുന്നോട്ടു പോയി. ഇതിനിടെ ലെവിസൺ കിടപ്പിലായി. തുടർന്നാണു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചത്. മകൾ ലെന കരൾ ദാനം ചെയ്യാൻ സന്നദ്ധയായി. കഴിഞ്ഞ ഡിസംബറിൽ നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം…
Read More » -
Local
കാസർകോട് സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് 19 കാരൻ മരിച്ചു
സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് പരിക്കേറ്റ 19 കാരൻ ആശുപത്രിയിൽ മരിച്ചു. കാസർകോട് ദേളി ജംഗ്ഷൻ അരമങ്ങാനം റോഡിലെ അബ്ദുൽ റസാഖിന്റെ മകൻ അഹമ്മദ് റംസാൻ (19) ആണ് മരിച്ചത്. കോളിയടുക്കം റോഡിൽ ഇന്ന് (തിങ്കൾ) രാവിലെയായിരുന്നു അപകടം. കോഴി വണ്ടിയുടെ ഡ്രൈവറാണ് യുവാവ്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. പ്രഭാതനടത്തത്തിന് ഇറങ്ങിയ ഒരാൾ സംഭവം കണ്ട്, പ്രദേശവാസികളായ ചിലരെക്കൂടെ കൂട്ടി, ഉടൻ കാസർകോട് കെയർവെൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വൈകീട്ട് 4:30 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. യുവാവ് സഞ്ചരിച്ച സ്കൂട്ടർ കുഴിയിൽ വീണ് കിടക്കുകയായിരുന്നു. മേൽപറമ്പ് പൊലീസ് ഇൻസ്പെക്ടർ സന്തോഷും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ആശങ്ക വേണ്ട: അവലോകന യോഗം നടത്തി മന്ത്രി റോഷി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടുക്കി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണ്. ഇത് സംബന്ധിച്ച് തമിഴ്നാടും കേരളവും തമ്മില്‍ കേസ് നിലവിലുണ്ട്. പരമോന്നത നീതിപീഠത്തിന്റെ ശുഭകരമായ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം തന്നെ ഇക്കാര്യം കോടതിക്ക് പുറത്ത് ചര്‍ച്ചചെയ്ത് പരിഹരിക്കാനാവുമോ എന്നതും പരിശോധിക്കും. ഡാം മാനേജ്മെന്റ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കണം. ഇതിനായി ഉദ്യോഗസ്ഥതല ഏകോപനം കൂടുതല്‍ ശക്തിപ്പെടുത്തും. സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കും. അനാവശ്യ ഭീതിപരത്തുന്ന വ്ലോഗര്‍മാരെ നിയന്ത്രിക്കും. ആശങ്കപ്പെടണ്ട…
Read More » -
Health
അരിയും ഉരുളക്കിഴങ്ങും പ്രഷര്‍ കുക്കറിലാണോ പാചകം ചെയ്യുന്നത്? വരാനിരിക്കുന്നത് വഴയില്‍ തങ്ങില്ല…
ഭക്ഷണം വളരെ വേഗത്തിലും എളുപ്പത്തിലും പാചകം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് പ്രഷര്‍ കുക്കര്‍. വഅതിനാല്‍ തന്നെ മിക്ക വീടുകളിലും കുക്കര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പ്രഷര്‍ കുക്കറില്‍ ചില ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍ പാടില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നുത്. അത് ഭക്ഷണത്തിന്റെ പോഷകങ്ങളെ നശിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ നോക്കാം. അരി അരിവേഗം വെന്തുകിട്ടാന്‍ പലരും പ്രഷര്‍ കുക്കറിനെ ആശ്രയിക്കുന്നു. എന്നാല്‍ അരി പ്രഷര്‍ കുക്കറില്‍ വേവിക്കുന്നത് വളരെ ദോഷകരമാണ്. പ്രഷര്‍ കുക്കറില്‍ അരി പാചകം ചെയ്യുന്നതിലൂടെ അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു സൃഷ്ടിക്കപ്പെടുന്നു. ഇത് നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. കൂടാതെ അരിയില്‍ അന്നജം അടങ്ങിയിരിക്കുന്നു. അന്നജം അടങ്ങിയ ഭക്ഷണം പ്രഷര്‍ കുക്കറില്‍ തയ്യാറാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. പ്രഷര്‍ കുക്കറില്‍ തയ്യാറാക്കിയ ചോറ് കഴിക്കുന്നത് അമിതവണ്ണത്തിനും കാരണമാകും. ഉരുളക്കിഴങ്ങ് പലരും ഉരുളക്കിഴങ്ങ് പ്രഷര്‍ കുക്കറിലാണ് വേവിക്കുന്നത്. ഉരുളക്കിഴങ്ങ് വേവിക്കാന്‍ ഏറ്റവും എളുപ്പവും…
Read More » -
Kerala
ദുരിതബാധിതര്‍ക്ക് ആശ്വാസം; ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്
തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്. ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരിച്ചവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതിത്തള്ളുന്നതിനു ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
Read More » -
Kerala
കാലവര്‍ഷം വീണ്ടും ശക്തമാകുന്നു, ഇടുക്കിയിലും മലപ്പുറത്തും തീവ്രമഴ മുന്നറിയിപ്പ്
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ തിങ്കളാഴ്ചയ്ക്ക് പുറമേ ചൊവ്വാഴ്ചയും ബുധനാഴ്ചയും തീവ്രമഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച ഇടുക്കിക്ക് പുറമേ പത്തനംതിട്ടയിലും തീവ്രമഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശകതമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച ഇടുക്കിക്ക് പുറമേ എറണാകുളത്തും തീവ്രമഴയാണ് പ്രവചിക്കുന്നത്. ആലപ്പുഴ,…
Read More » -
Crime
സരിത പണം പലിശയ്ക്ക് കൊടുത്തിരുന്നു; ഇരുനില ആഡംബര വീടിന് മാസ വാടക ഇരുപതിനായിരം
കൊല്ലം: ബിഎസ്എന്‍എല്‍ മുന്‍ ഉദ്യോഗസ്ഥന്‍ കൈരളി നഗര്‍ കുളിര്‍മയില്‍ സി.പാപ്പച്ചനെ (82) ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ബാങ്ക് ഇടപാട് രേഖകള്‍ ഉള്‍പ്പെടെയുളള അന്വേഷണ സംഘം പിടിച്ചെടുത്തു. ആദ്യ നാലു പ്രതികളുടെ വീട്ടില്‍ ഒരേ സമയത്തായിരുന്നു പരിശോധന. ഒന്നാം പ്രതി അനിമോന്‍, രണ്ടാം പ്രതി മാഹിന്‍, മൂന്നാം പ്രതി സരിത, നാലാം പ്രതി കെ.പി. അനൂപ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. രണ്ടുമണിക്കൂറോളം നീണ്ട പരിശോധനയില്‍ ബാങ്ക് രേഖകളും കേസുമായി ബന്ധപ്പെടുന്ന മറ്റു വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഹാഷിഫിന്റെ വീട്ടില്‍ പിന്നീടാണ് എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കുശേഷമാണ് അഞ്ച് പ്രതികളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയത്. സരിത വാടകയ്ക്കു താമസിച്ചിരുന്ന തേവള്ളി മൃഗാശുപത്രിക്കു സമീപം കാവില്‍ ഹൗസില്‍ ഒന്നരയോടെയാണ് പോലീസ് എത്തിയത്. ഒന്നിലേറെ എയര്‍ കണ്ടിഷണറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ഇരുനില ആഡംബരവീടിന് മാസം ഇരുപതിനായിരത്തിലേറെ രൂപ വാടക ലഭിക്കുന്നതായി വീട്ടുടമസ്ഥന്‍ പറഞ്ഞു. സരിത ബാങ്കുകളില്‍ പണം നിക്ഷേപിച്ചതിന്റെ രേഖകള്‍ പോലീസ് പരിശോധിച്ചു.…
Read More » -
Crime
പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസ്; സിപിഎം വനിത നേതാവ് അറസ്റ്റില്‍
കൊല്ലം: പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസില്‍ സിപിഎം വനിത നേതാവ് അറസ്റ്റില്‍. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവില്‍ സ്വദേശിയുമായ ഷൈലജയാണ് അറസ്റ്റിലായത്. പോസ്റ്റ് ഓഫീസ് മഹിളാ പ്രധാന്‍ ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ഷൈലജ. 2017 മുതല്‍ 2022 നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുക പോസ്റ്റ് ഓഫീസില്‍ നിക്ഷേപിച്ചില്ല. നിക്ഷേപകര്‍ തുക മടക്കി വാങ്ങാന്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അതീവ രഹസ്യമായിട്ടാണ് പൊലീസ് കേസന്വേഷിച്ചതും പ്രതിയെ പിടികൂടിയതും.
Read More »