Social MediaTRENDING

”സിംഗിളാണ്, ഈ ജോലികാരണം പുരുഷന്മാര്‍ക്ക് എന്നോട് താത്പര്യമില്ല, എന്താ ഞാന്‍ സുന്ദരിയല്ലേ?”

രോരുത്തരും ഓരോ ലക്ഷ്യത്തോടെയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. ചിലര്‍ വിനോദത്തിന് വേണ്ടിയാണെങ്കില്‍ മറ്റുചിലര്‍ അറിവിനുവേണ്ടിയാണ്. എന്നാല്‍ വേറെ ചിലര്‍ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. ഇതില്‍ മിക്ക വീഡിയോകളും വൈറലാകാറുണ്ട്.

ഇപ്പോഴിതാ താന്‍ സിംഗിളാണെന്നും തന്റെ ജോലി കാരണം പുരുഷന്മാര്‍ക്ക് തന്നോട് താത്പര്യമില്ലെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. മെക്കാനിക്കാണ് യുവതി. ടിക്ടോക്കിലൂടെയാണ് യുവതി രംഗത്തെത്തിയത്. ട്രാക്ടര്‍ ഓടിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് യുവതി പങ്കുവച്ചത്.

Signature-ad

‘എനിക്ക് 37 വയസുണ്ട്. പക്ഷേ സിംഗിളാണ്. ഞാന്‍ ഒരു മെക്കാനിക്കായതിനാല്‍ പുരുഷന്മാര്‍ക്ക് എന്നോട് താത്പര്യമില്ല. ഞാന്‍ സുന്ദരിയല്ലേ?’- എന്നാണ് യുവതി ചോദിക്കുന്നത്. യുവതിയുടെ വീഡിയോ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വൈറലായി. എന്നാല്‍ യുവതിയെ വിമര്‍ശിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടുമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.
ംീാമി

ഇത് വെറുതെ ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ കാണിക്കുന്ന അഭ്യാസമാണെന്നും, സോഷ്യല്‍ മീഡിയയില്‍ വൈറലാകുക മാത്രമാണ് യുവതിയുടെ ലക്ഷ്യമെന്നുമൊക്കെയാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ വേറെ ചിലരാകട്ടെ യുവതിയെ ആശ്വസിപ്പിക്കുകയാണ്. ‘സാരമില്ല, വിഷമിക്കേണ്ട അനുയോജ്യമായ ആള്‍ വരും’, ‘നീ നിന്റെ ജീവിതവുമായി മുന്നോട്ട് പോകൂ, നിനക്ക് പറ്റിയ ഒരാള്‍ വൈകാതെ നിന്നെ തേടിയെത്തും’- എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.

Back to top button
error: