Month: August 2024
-
Crime
അടിച്ച ടിക്കറ്റിന്റെ പകര്‍പ്പെടുത്ത് പണം തട്ടി; രണ്ടു പേര്‍ അറസ്റ്റില്‍
ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ സമ്മാനാര്‍ഹമായ ഭാഗ്യക്കുറിയുടെ ഒറിജിനലിനെ വെല്ലുന്ന പകര്‍പ്പെടുത്ത് ലോട്ടറി ഏജന്‍സികളില്‍ നിന്നടക്കം പണം തട്ടിയ രണ്ടുപേരെ പോലീസ് പിടികൂടി. ബാലഗ്രാം സ്വദേശികളായ കണ്ണങ്കേരില്‍ സുബിന്‍(35), മണിമന്ദിരത്തില്‍ അനീഷ്(41) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ എട്ടിന് നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ പകര്‍പ്പ് നിര്‍മിച്ചായിരുന്നു പണം തട്ടിയത്. ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ വാഹനങ്ങളില്‍ കറങ്ങിനടന്ന് പണം തട്ടിയ സംഘത്തെ നെടുങ്കണ്ടം പൊലീസ് പിടികൂടി കട്ടപ്പന പൊലീസിനു കൈമാറുകയായിരുന്നു. നറുക്കെടുപ്പില്‍ 5000 രൂപ സമ്മാനം ലഭിച്ച ഭാഗ്യക്കുറിയുടെ പകര്‍പ്പെടുത്ത് പല ഏജന്‍സികളില്‍ നിന്നായി പണം കൈക്കലാക്കുകയായിരുന്നു. കട്ടപ്പനയിലെയും തൂക്കുപാലത്തെയും രണ്ട് ഏജന്‍സികളില്‍ നിന്നും നെടുങ്കണ്ടത്തെ ഒരു ഏജന്‍സിയില്‍ നിന്നുമാണ് പണം തട്ടിയത്.
Read More » -
Kerala
പത്തനംതിട്ടയില്‍ അപേക്ഷകള്‍ കൂടി; പൊലീസുകാര്‍ക്ക് ഓണത്തിന് അവധിയില്ലെന്ന് എസ്പി
പത്തനംതിട്ട: ഓണത്തിന് പൊലീസുകാര്‍ക്ക് അവധി നല്‍കില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത്. സെപ്റ്റംബര്‍ 14 മുതല്‍ 18 വരെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കില്ലെന്നാണ് ഉത്തരവിലുള്ളത്. ഓണക്കാലം പ്രമാണിച്ച് പൊലീസുകാര്‍ നീണ്ട അവധി ചോദിച്ച് മുന്‍കൂര്‍ അപേക്ഷകള്‍ നല്‍കിയിരുന്നു. അപേക്ഷകള്‍ കൂടിയ സാഹചര്യത്തിലാണ് ഉത്തരവിടുന്നതെന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം. ജില്ലയില്‍ പൊലീസുകാരുടെ എണ്ണം പരിമിതമാണെന്നും ആ സാഹചര്യത്തില്‍ കുറച്ച് പൊലീസുകാരെ വച്ച് ഓണക്കാലത്ത് അധിക സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്നും ഉത്തരവില്‍ എസ്പി വി അജിത്ത് വ്യക്തമാക്കി.
Read More » -
India
മുസ്ലിം പോലീസുകാരന് താടിയാകാമോ? പരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി
ന്യൂഡല്‍ഹി: മുസ്ലിം പോലീസുകാരന് മതാചാരത്തിന്റെ ഭാഗമായി താടി വെക്കാമോ എന്നവിഷയം പരിശോധിക്കാന്‍ സുപ്രീംകോടതി. മഹാരാഷ്ട്ര റിസര്‍വ് പോലീസ് സേനയിലെ മുസ്ലിം സമുദായക്കാരനായ കോണ്‍സ്റ്റബിളിനെ താടിവെച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. താടി വെക്കുന്നത് 1951-ലെ ബോംബെ പോലീസ് മാനുവലിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. സുപ്രീംകോടതി അടുത്തിടെ നടത്തിയ ലോക് അദാലത്തില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. താടി വടിക്കാന്‍ തയ്യാറായാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പറഞ്ഞെങ്കിലും പരാതിക്കാരന്‍ തയ്യാറായില്ല. ഭരണഘടനാപരമായി പ്രധാനപ്പെട്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിശോധിക്കാന്‍ സുപ്രീംകോടതി തയ്യാറായത്. താടിവെക്കണമെന്നത് ഇസ്ലാമിലെ മൗലികതത്വത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നുകാട്ടിയാണ് ബോംബെ ഹൈക്കോടതി ഹര്‍ജി തള്ളിയത്. സമാനമായ മറ്റൊരുകേസില്‍ മുസ്ലിം കോണ്‍സ്റ്റബിളിന് താടിവെക്കാന്‍ ഭരണഘടനാപരമായി അവകാശമില്ലെന്നാണ് അലഹബാദ് ഹൈക്കോടതി 2021-ല്‍ വിധിച്ചത്.
Read More » -
Kerala
ശമ്പളം ചോദിച്ചപ്പോള്‍ സിഗരറ്റ് വാങ്ങാന്‍ പറഞ്ഞയച്ച് മുതലാളി ലോറിയുമായി മുങ്ങി; ക്ലീനര്‍ക്ക് തുണയായത് കുറുപ്പന്തറയിലെ ഓട്ടോ ഡ്രൈവര്‍മാര്‍
കോട്ടയം: ശമ്പളം ചോദിച്ചപ്പോള്‍ ക്ലീനറെ സിഗരറ്റ് വാങ്ങാന്‍ പറഞ്ഞയച്ച് ലോറി ഉടമ വാഹനവുമായി മുങ്ങി. വിശപ്പകറ്റാന്‍ ഭക്ഷണവും നാട്ടിലെത്താന്‍ പണവുമില്ലാതെ വലഞ്ഞ കര്‍ണാടക സ്വദേശിയായ യുവാവിന് ഓട്ടോ തൊഴിലാളികള്‍ പിരിവെടുത്തു ഭക്ഷണവും വണ്ടിക്കൂലിയും നല്‍കി ട്രെയിന്‍ കയറ്റി നാട്ടിലേക്കയച്ചു. കര്‍ണാടകയില്‍ നിന്നെത്തിയ നാഷനല്‍ പെര്‍മിറ്റ് ലോറിയുടെ ക്ലീനര്‍ വി.ജോസഫിനാണ് (24) കുറുപ്പന്തറ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാര്‍ തുണയായത്. തിരുവനന്തപുരത്ത് ലോഡുമായി എത്തിയതായിരുന്നു ലോറി. ഉടമ തന്നെയാണ് ഡ്രൈവറും. തിരികെ ലോഡുമായി പോകും വഴി ശനിയാഴ്ച രാത്രി 11 മണിയോടെ കോട്ടയത്ത് എത്തിയപ്പോഴാണു ജോസഫിനെ ലോറി ഉടമ വഴിയില്‍ ഉപേക്ഷിച്ചത്. ഒരു മാസത്തെ ശമ്പളമായ 8000 രൂപ ജോസഫ് ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതെ വന്നതോടെയാണ് ഉടമ മുങ്ങിയത്. ജോസഫിന്റെ വസ്ത്രവും പഴ്‌സും മൊബൈല്‍ ഫോണും ലോറിയിലായിരുന്നു. ലോറി ഉടമ ജോസഫിന്റെ അയല്‍ക്കാരനാണ്. പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നു ജോസഫ് പറഞ്ഞു. എറണാകുളത്തേക്കു പോകാന്‍ ഇന്നലെ വൈകിട്ട് ട്രെയിനില്‍ കയറി. ടിക്കറ്റ് എടുക്കാത്തതിനാല്‍ കുറുപ്പന്തറയില്‍…
Read More » -
NEWS
ഐഎസ്‌ഐ മുന്‍ മേധാവി അഴിമതിക്കേസില്‍ അറസ്റ്റില്‍, കോര്‍ട്ട് മാര്‍ഷല്‍ ആരംഭിച്ചു; പാക് ചരിത്രത്തില്‍ ആദ്യം
ഇസ്ലാമാബാദ്: പാകിസ്താന്റെ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സി (ഐഎസ്‌ഐ) ന്റെ മുന്‍ മേധാവി ലഫ്. ജനറല്‍ ഫയസ് ഹമീദിനെ പാകിസ്താന്‍ ആര്‍മി അറസ്റ്റു ചെയ്തു. പാര്‍പ്പിട പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട ടോപ് സിറ്റി കേസിലാണ് അറസ്റ്റ്. കോര്‍ട്ട് മാര്‍ഷല്‍ ആരംഭിച്ചതായി ആര്‍മി അറിയിച്ചു. ഐഎസ്‌ഐ മുന്‍ മേധാവിയെ കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കുന്നത് പാകിസ്താന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. പാക് സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ടോപ് സിറ്റി കേസുമായി ബന്ധപ്പെട്ട് ലഫ്. ജനറല്‍ ഫയസ് ഹമീദിനെതിരായ പരാതികളില്‍ സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിശദമായ കോര്‍ട്ട് ഓഫ് എന്‍ക്വയറി നടത്തിയതായി പാക് ആര്‍മി പ്രസ്താവനയിലൂടെ അറിയിച്ചു. ഫയസ് ഹമീദിനെ മിലിറ്ററി കസ്റ്റഡിയിലെടുത്തതായും ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ ആരംഭിച്ചതായും പാക് ആര്‍മി അറിയിച്ചു. പാകിസ്താന്‍ ആര്‍മി ആക്ട് പ്രകാരം ഫയസ് ഹമീദിനെതിരെ ഉചിതമായ അച്ചടക്ക നടപടി ആരംഭിച്ചതായും ആര്‍മിയുടെ പ്രസാതവനയിലുണ്ട്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്…
Read More » -
Crime
അകത്തായത് ബലാത്സംഗ, കൊലപാതകക്കേസുകളില്‍; ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന് വീണ്ടും പരോള്‍
ചണ്ഡീഗഡ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന് വീണ്ടും പരോള്‍. ഇരട്ട ബലാത്സംഗത്തിന് 20 വര്‍ഷം തടവും രണ്ട് കൊലപാതകങ്ങള്‍ക്ക് ജീവപര്യന്തവും ശിക്ഷിക്കപ്പെട്ട് റോത്തകിലെ സുനരിയ ജയിലില്‍ കഴിയുന്ന ഗുര്‍മീത് കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 21 ദിവസത്തെ പരോളാണ് ലഭിച്ചത്. ശിക്ഷാ കാലയളവിനിടയില്‍ 10 തവണയാണ് ഗുര്‍മീതിന് പരോള്‍ ലഭിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ 6.30ഓടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഗുര്‍മീതിനെ ആശ്രമത്തില്‍ നിന്നും രണ്ടു വാഹനങ്ങളെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പരോള്‍ കാലയളവില്‍ ബാഗ്പത് ആശ്രമത്തില്‍ താമസിക്കുമെന്നാണ് റിപ്പോര്‍ട്ട്. റാം റഹീമിന്റെ താല്‍ക്കാലിക മോചനത്തെ ചോദ്യം ചെയ്ത് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) സമര്‍പ്പിച്ച ഹരിജി ആഗസ്ത് 9 ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പരോള്‍. പക്ഷപാതമില്ലാതെ പരോളിനുള്ള ഏത് അപേക്ഷയും അതോറിറ്റി പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ക്ക് ഒന്നിലധികം ശിക്ഷകള്‍ അനുഭവിക്കുന്ന റാം റഹീമിനെ മോചിപ്പിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും…
Read More » -
Crime
അവിവാഹിത പ്രസവിച്ചത് സ്വന്തം വീട്ടില്‍, കുഞ്ഞിനെ സണ്‍ഷേഡില്‍ ഒളിപ്പിച്ചു; കുഴിച്ചിടാമെന്ന് നിര്‍ദേശിച്ചത് കാമുകനെന്ന് യുവതി
ആലപ്പുഴ: ചേര്‍ത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മൂന്നുപേരും അറസ്റ്റില്‍. കുഞ്ഞിനെ പ്രസവിച്ച പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് ആനമൂട്ടില്‍ച്ചിറ ഡോണാ ജോജി (22), കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ ജോസഫ് ഭവനില്‍ അശോക് ജോസഫ് (30) എന്നിവരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്. ഇവരെ റിമാന്‍ഡു ചെയ്തു. ഡോണയൊഴികെയുള്ളവര്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. കഴിഞ്ഞ ഏഴാം തീയതി പുലര്‍ച്ചെ വീട്ടില്‍വച്ചായിരുന്നു യുവതിയുടെ പ്രസവം. തുടര്‍ന്ന് കുഞ്ഞിനെ വീടിന്റെ സണ്‍ഷേഡില്‍ ഒളിപ്പിച്ചു. ശേഷം കുഞ്ഞിനെ കാമുകനെ ഏല്‍പ്പിക്കുകയായിരുന്നു. തോമസ് ജോസഫും അശോക് ജോസഫും ചേര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയത്. അടുത്ത ദിവസം ബ്ലീഡിംഗ് ഉണ്ടായതിനെത്തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സ തേടി. എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ പ്രസവിച്ച കാര്യം പറഞ്ഞു. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ആക്കിയിരിക്കുകയാണെന്നും കള്ളം പറഞ്ഞു. മാത്രമല്ല ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായിട്ടായിരുന്നു മറുപടി നല്‍കിയത്. ഇതുകേട്ട് സംശയം തോന്നി ആശുപത്രി…
Read More » -
Crime
അഖില്‍ സി.വര്‍ഗീസിന് പിടി ഉന്നതങ്ങളിലോ? കോട്ടയം നഗരസഭ പെന്‍ഷന്‍ തട്ടിപ്പിലെ പ്രതിയെ അഞ്ച് ദിവസമായിട്ടും പിടികൂടിയില്ല
കോട്ടയം: നഗരസഭയിലെ ജീവനക്കാരനായിരുന്ന അഖില്‍ സി.വര്‍ഗീസ് നടത്തിയ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ അന്വേഷണത്തിലെ മെല്ലേപ്പോക്ക് വിമര്‍ശിക്കപ്പെടുന്നു. മുമ്പും സമാനമായ വിധത്തില്‍ തട്ടിപ്പു നടത്തിയിട്ടുള്ള അഖിലിന് പിന്നില്‍ ഉന്നതരുണ്ടെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. കേസില്‍ പൊലീസ് അന്വേഷണത്തില്‍ ഇപ്പോഴും മെല്ലെപ്പോക്കാണ്. അന്വേഷണം പോലീസ് ഏറ്റെടുത്ത് 5 ദിവസം കഴിഞ്ഞിട്ടും ഒളിവിലുളള അഖിലിനെക്കുറിച്ച് ഒരുവിവരവും കിട്ടിയിട്ടില്ല. ഇത് രാഷ്ട്രീയ സ്വാധീനം മൂലമെന്നാണ് ആരോപണം. ഗൗരവമുളള തട്ടിപ്പായതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് സൂചനയമുണ്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോട്ടയം നഗരസഭയിലെ മുന്‍ ജീവനക്കാരന്‍ അഖില്‍ സി വര്‍ഗീസ് നടത്തിയ പെന്‍ഷന്‍ തട്ടിപ്പ് നഗരസഭ കണ്ടെത്തുന്നത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതുമുതല്‍ ഒളിവില്‍ കഴിയുന്ന അഖിലിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ ജോലി നോക്കുന്ന കോട്ടയം ജില്ലയിലും സ്വദേശമായ കൊല്ലത്തും അന്വേഷണം തുടരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇയാളുടെ ബന്ധുക്കളെ പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനം കാരണമാണ് അഖിലിനെ പിടികൂടാന്‍ കഴിയാത്തതെന്ന ആരോപണം ശക്തമാണ്. 3…
Read More » -
Crime
ഭാര്യയെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, തുടര്‍ന്നത് നാലു വര്‍ഷം; ദമ്പതിമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: പതിനഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്പ പാലത്തിന് സമീപം ബിന്ദു ഭവന്‍ വീട്ടില്‍ ശരത് (28), ഭാര്യ മുദാക്കല്‍ പൊയ്മുക്ക് കാട്ടുചന്ത നന്ദനം വീട്ടില്‍ നന്ദ (24) എന്നിവരെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാലുവര്‍ഷമായി ബാലികയെ പീഡിപ്പിച്ചുവരുന്നതായാണ് കേസ്. ആറ്റിങ്ങല്‍ മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി സ്‌കൂളില്‍ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്‌കൂള്‍ കൗണ്‍സിലറെ കൊണ്ട് കൗണ്‍സിലിങ് നടത്തിയതില്‍ നിന്നാണ് പീഡന വിവരം പുറത്തു വന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. നന്ദയുടെ സഹായത്തോടെയാണ് ശരത് ബാലികയെ പീഡിപ്പിച്ചത്. നന്ദയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശരത് തനിക്കൊപ്പം തുടര്‍ന്ന് താമസിക്കണമെങ്കില്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭീഷണിക്ക് വഴങ്ങിയ നന്ദ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചു. 2021 ഏപ്രില്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള പല സമയങ്ങളിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.…
Read More » -
Kerala
മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്; കതക് പൊളിച്ച് അകത്തു കയറി
കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. കതക് പൊളിച്ചാണ് എന്‍ഐഎ സംഘം വീടിനുള്ളില്‍ കടന്നത്. എട്ടു പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിള്ളിയുടെ മകന്റെ വീട്ടില്‍ റെയ്ഡിനെത്തിയത്. ഇവര്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. തെലങ്കാനയിലെ മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് പരിശോധന. എന്‍.ഐ.എ.യുടെ തെലങ്കാനയില്‍ നിന്നുള്ള സംഘമാണ് അന്വേഷണത്തിനായി കൊച്ചിയിലെത്തിയത്. വാറണ്ടുമായാണ് സംഘമെത്തിയിരിക്കുന്നത്. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തന്റെ അഭിഭാഷകനെത്തട്ടെയെന്ന നിലപാടിലായിരുന്നു മുരളി. തുടര്‍ന്ന്, ഉദ്യോഗസ്ഥര്‍ വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്. ഹൃദ്രോഗിയായ മുരളി ഈ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. റെയ്ഡിന് ശേഷം മുരളിയെ എന്‍.ഐ.എ. ചോദ്യം ചെയ്‌തേക്കും. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പിന്നീട് സംഘം നീങ്ങിയേക്കുമെന്നാണ് കരുതുന്നത്. നാലു വര്‍ഷത്തത്തോളം പുനെ യേര്‍വാഡ ജയിലിലായിരുന്ന മുരളി കണ്ണമ്പിള്ളി, 2019 ലാണ് ജയില്‍ മോചിതനായത്. കൊച്ചി ഇരുമ്പനം സ്വദേശിയായ മുരളി 1976ലെ കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിയായിരുന്നു. 2023-ലാണ്…
Read More »