LocalNEWS

കാസർകോട് സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് 19 കാരൻ മരിച്ചു

     സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് പരിക്കേറ്റ 19 കാരൻ ആശുപത്രിയിൽ മരിച്ചു. കാസർകോട് ദേളി ജംഗ്ഷൻ അരമങ്ങാനം റോഡിലെ അബ്ദുൽ റസാഖിന്റെ മകൻ അഹമ്മദ് റംസാൻ (19) ആണ് മരിച്ചത്. കോളിയടുക്കം റോഡിൽ ഇന്ന് (തിങ്കൾ) രാവിലെയായിരുന്നു അപകടം.

കോഴി വണ്ടിയുടെ ഡ്രൈവറാണ് യുവാവ്. രാത്രി ജോലി കഴിഞ്ഞ്  വീട്ടിലേക്ക് മടങ്ങുന്ന വഴി സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

Signature-ad

പ്രഭാതനടത്തത്തിന് ഇറങ്ങിയ  ഒരാൾ സംഭവം കണ്ട്, പ്രദേശവാസികളായ ചിലരെക്കൂടെ കൂട്ടി, ഉടൻ കാസർകോട് കെയർവെൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വൈകീട്ട് 4:30 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

യുവാവ് സഞ്ചരിച്ച സ്കൂട്ടർ കുഴിയിൽ വീണ് കിടക്കുകയായിരുന്നു. മേൽപറമ്പ് പൊലീസ് ഇൻസ്പെക്ടർ സന്തോഷും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: