ഭക്ഷണം വളരെ വേഗത്തിലും എളുപ്പത്തിലും പാചകം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് പ്രഷര്‍ കുക്കര്‍. വഅതിനാല്‍ തന്നെ മിക്ക വീടുകളിലും കുക്കര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പ്രഷര്‍ കുക്കറില്‍ ചില ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍ പാടില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നുത്. അത് ഭക്ഷണത്തിന്റെ പോഷകങ്ങളെ നശിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ നോക്കാം.
അരി
അരിവേഗം വെന്തുകിട്ടാന്‍ പലരും പ്രഷര്‍ കുക്കറിനെ ആശ്രയിക്കുന്നു. എന്നാല്‍ അരി പ്രഷര്‍ കുക്കറില്‍ വേവിക്കുന്നത് വളരെ ദോഷകരമാണ്. പ്രഷര്‍ കുക്കറില്‍ അരി പാചകം ചെയ്യുന്നതിലൂടെ അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു സൃഷ്ടിക്കപ്പെടുന്നു. ഇത് നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. കൂടാതെ അരിയില്‍ അന്നജം അടങ്ങിയിരിക്കുന്നു. അന്നജം അടങ്ങിയ ഭക്ഷണം പ്രഷര്‍ കുക്കറില്‍ തയ്യാറാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. പ്രഷര്‍ കുക്കറില്‍ തയ്യാറാക്കിയ ചോറ് കഴിക്കുന്നത് അമിതവണ്ണത്തിനും കാരണമാകും.
ഉരുളക്കിഴങ്ങ്
പലരും ഉരുളക്കിഴങ്ങ് പ്രഷര്‍ കുക്കറിലാണ് വേവിക്കുന്നത്. ഉരുളക്കിഴങ്ങ് വേവിക്കാന്‍ ഏറ്റവും എളുപ്പവും വേഗമേറിയതുമായ ഒരു മാര്‍ഗം കൂടിയാണിത്. എന്നാല്‍ അരിയില്‍ ഉള്ളത് പോലെ ഉരുളക്കിഴങ്ങിലും ധാരാളം അന്നജം അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ പ്രഷര്‍ കുക്കറില്‍ ഉരുളക്കിഴങ്ങ് വേവിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്.
പഴങ്ങളും പച്ചക്കറിയും
പഴങ്ങളും പച്ചക്കറികളും പ്രഷര്‍ കുക്കറില്‍ വേവിച്ചാല്‍ അതിന്റെ പോഷകങ്ങള്‍ നഷ്ടമാകുന്നു. വിറ്റാമിനുകളും ധാതുക്കളും പൂര്‍ണമായും നശിക്കുന്നു.