Month: August 2024
-
Crime
വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണം: ഒളിവിലായിരുന്ന പോലീസുകാരന്‍ അറസ്റ്റില്‍; രാജ്യംവിട്ടവരുടെ വിവരം ശേഖരിക്കുന്നു
തിരുവനന്തപുരം: വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പോലീസുകാരന്‍ അറസ്റ്റില്‍. സസ്പെന്‍ഷനിലായിരുന്ന തുമ്പ സ്റ്റേഷനിലെ പോലീസുകാരന്‍ അന്‍സിലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പാസ്പോര്‍ട്ടിനായി വ്യാജരേഖകള്‍ ചമയ്ക്കാന്‍ കൂട്ടുനിന്നതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തുമ്പ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. അന്‍സില്‍ അസീസാണ് തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍. തുമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നല്‍കിയ 13 പാസ്പോര്‍ട്ടുകളില്‍ കൃത്രിമത്വം കാട്ടിയതിനാണ് കേസ്. വിഷയത്തില്‍ അന്‍സിലിനെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. അന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ച പോലീസുകാരനാണ് അന്‍സില്‍. തുമ്പ പോലീസ് സ്റ്റേഷനില്‍ നടന്നത് രാജ്യത്തിന് തന്നെ ഞെട്ടലുണ്ടാക്കുന്ന കുറ്റകൃത്യമാണ്. ഏറ്റവും സുരക്ഷിതമായ അനുവദിക്കപ്പെടേണ്ട പാസ്പോര്‍ട്ടിനായി വന്‍ അട്ടിമറിയാണ് നടന്നത്. വ്യാജ രേഖ ചമച്ച് ഔദ്യോഗിക സംവിധാനങ്ങളെ കബളിപ്പിച്ച് പാസ്പോര്‍ട്ട് സമ്പാദിക്കുന്ന നിഗൂഢ സംഘത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ് അന്‍സില്‍ അസീസ്. തുമ്പയിലെ ആളൊഴിഞ്ഞ വീട് വാടകയ്‌ക്കെടുത്താണ് മരിച്ചവരുടെ പേരില്‍ വ്യാജ രേഖ ചമച്ച് തട്ടിപ്പ് നടത്തിയത്. പാസ്പോര്‍ട്ട് ഓഫീസില്‍ ലഭിക്കുന്ന…
Read More » -
Kerala
പാര്‍ട്ടി അംഗമല്ലെങ്കിലും സിപിഎമ്മിന് വേണ്ടപ്പെട്ടവന്‍; സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ പണംനല്‍കിയത് മുകേഷിന്
തിരുവനന്തപുരം: സര്‍ക്കാരിനും മുന്നണിക്കും ഏറെ നാണക്കേടുണ്ടാക്കിയിട്ടും മുകേഷ് എംഎല്‍എയെ ന്യായീകരിച്ച് സിപിഎം നേതാക്കള്‍ എത്തുന്നത് അദ്ദേഹം പാര്‍ട്ടിക്ക് അത്ര വേണ്ടപ്പെട്ടവന്‍ ആയതുകൊണ്ടുതന്നെ. പാര്‍ട്ടി അംഗമല്ലെങ്കിലും അദ്ദേഹം എന്നും പാര്‍ട്ടിക്ക് പ്രിയപ്പെട്ടവന്‍ തന്നെ. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനെതിരെ മത്സരിക്കാന്‍ മുകേഷിനെ നിയോഗിച്ചതും ഈ പ്രിയം കൊണ്ടുതന്നെ. ഒട്ടും യോജിച്ച സ്ഥാനാര്‍ത്ഥിയല്ലെന്നും വിജയസാദ്ധ്യത ഒട്ടും ഇല്ലെന്നും ജില്ലയിലെ പാര്‍ട്ടി കേന്ദ്രങ്ങള്‍പോലും ചൂണ്ടിക്കാണിച്ചിരുന്നു. എങ്കിലും അതൊന്നും വകവയ്ക്കാതെയായിരുന്നു പാര്‍ട്ടി മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ലൈംഗികാരോപണത്തിന് പിന്നാലെ മുകേഷ് രാജിവയ്ക്കണമെന്ന് ഇടതിലെ പ്രധാന കക്ഷികള്‍ പോലും ആവശ്യപ്പെട്ടെങ്കിലും അതും സിപിഎം ഇതുവരെ ഗൗനിച്ചിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ സിപിഎം ഏറ്റവുംകൂടുതല്‍ പണം നല്‍കിയതും മുകേഷിനുതന്നെ. ഏഴുതവണകളിലായി 79 ലക്ഷം രൂപയാണ് മുകേഷിന് നല്‍കിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പാര്‍ട്ടി നല്‍കിയ കണക്കുകള്‍ പറയുന്നത്. വിജയസാദ്ധ്യത ആരും കല്പിക്കാത്ത ഒരു മണ്ഡലത്തിലാണ് ഇത്രയും തുക ചെലവാക്കിയത്. വയനാട്ടിലും യുപിയിലെ റായ്ബറേലിയിലെയും തിരഞ്ഞെടുപ്പ് ചെലവിനായി രാഹുല്‍ഗാന്ധിക്ക് കോണ്‍ഗ്രസ് നല്‍കിയത് 70…
Read More » -
India
”ബാലതാരമായിരുന്നപ്പോള്‍ ലൈംഗികോപദ്രവത്തിന് ഇരയായി, സുരേഷ് ഗോപി ചോദിക്കുന്ന തെളിവ് എങ്ങനെ നല്‍കും?”
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് മലയാള സിനിമയിലെ പല പ്രധാന നടന്മാരും കേസില്‍ പെട്ടിരിക്കുകയാണ്. അതിനിടെ തമിഴ് ടെലിവിഷന്‍ മേഖലയില്‍ വ്യാപകമായ ലൈംഗികോപദ്രവങ്ങള്‍ നടക്കുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രശസ്ത നടിയും സീരിയല്‍ നിര്‍മാതാവുമായ കുട്ടി പത്മിനി. ബാലതാരമായപ്പോള്‍ തനിക്കുണ്ടായ അനുഭവവും എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ തുറന്നുപറയുന്നുണ്ട്. ലൈംഗികോപദ്രവം കാരണം ടെലിവിഷന്‍ മേഖലയുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ‘സംവിധായകരും സാങ്കേതിക വിദഗ്ധരും വനിതാകലാകാരികളില്‍ നിന്ന് ലൈംഗികത ആവശ്യപ്പെടുന്നു. ലൈംഗിക പീഡനം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പലരും പരാതിപ്പെടുന്നില്ല. എന്നാല്‍ മറ്റുചിലര്‍ കൂടുതല്‍ പണം കിട്ടുമെന്നതിനാല്‍ എല്ലാ പീഡനവും സഹിക്കും. ഡോക്ടര്‍മാര്‍, ഐടി പ്രൊഫഷണലുകള്‍ എന്നിവപോലുള്ള ഒരു ജോലിയാണ് അഭിനയവും. എന്നാല്‍ അവിടെമാത്രം എന്തുകൊണ്ട് മാംസക്കച്ചവടത്തിന്റേതാകുന്നു. ഇത് വലിയ തെറ്റാണ്’ പത്മിനി പറഞ്ഞു. അനുഭവങ്ങള്‍ തുറന്നുപറയുകയോ പരാതി നല്‍കുകയോ ചെയ്താല്‍ നിരോധനം ഉണ്ടാകുമെന്ന് ഗായിക ചിന്മയിക്കും നടി ശ്രീ റെഡ്ഢിക്കുമെതിരെയുള്ള നിരോധനം ചൂണ്ടിക്കാട്ടി കുട്ടി…
Read More » -
India
കെജ്‌രിവാള്‍ സ്വപ്നത്തില്‍ വന്നുപറഞ്ഞു! എഎപി വിട്ട കൗണ്‍സിലര്‍ ഒരാഴ്ചയ്ക്കുള്ളില്‍ മടങ്ങിയെത്തികെജ്‌രിവാള്‍ സ്വപ്നത്തില്‍ വന്നുപറഞ്ഞു! എഎപി വിട്ട കൗണ്‍സിലര്‍ ഒരാഴ്ചയ്ക്കുള്ളില്‍ മടങ്ങിയെത്തി
ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്നു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ആം ആദ്മിയിലേക്ക് തിരികയെത്തിയിരിക്കുകയാണ് ഡല്‍ഹി കൗണ്‍സിലറായ രാമചന്ദ്ര. മുന്‍ ബവാന എം.എല്‍.എയും നിലവിലെ വാര്‍ഡ് 28 കൗണ്‍സിലറുമായ രാമചന്ദ്ര ഈ ആഴ്ച ആദ്യമാണ് എഎപി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. വ്യാഴാഴ്ച വീണ്ടും ആം ആദ്മിയില്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ കൗണ്‍സിലര്‍ തിരുത്താന്‍ ആഗ്രഹിക്കുന്ന തെറ്റെന്നാണ് തന്റെ തീരുമാനത്തെ വിശേഷിപ്പിച്ചത്. ”ബി.ജെ.പിയിലേക്ക് പോയതിനു ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സ്വപ്നം കണ്ടു. ആം ആദ്മി പാര്‍ട്ടി വിട്ടതിന് തന്നെ ശാസിക്കുകയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗോപാല്‍ റായ്, ഡോ സന്ദീപ് പഥക്, മറ്റ് എ.എ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തുവെന്ന്” രാമചന്ദ്ര പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുമായും ഘടകകക്ഷികളുമായും വീണ്ടും ബന്ധപ്പെടാനും അവരുടെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കെജ്രിവാള്‍ തന്നോട് ഉപദേശിച്ചതായി അദ്ദേഹം പരാമര്‍ശിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്നത് തന്റെ പിഴവാണെന്ന് സമ്മതിച്ച രാമചന്ദ്ര, തന്റെ രാഷ്ട്രീയ കുടുംബത്തിലേക്ക് മടങ്ങിയെത്തി പ്രായശ്ചിത്തം ചെയ്യാനുള്ള ആഗ്രഹം…
Read More » -
Kerala
കേരളത്തിലെ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറി; മുകേഷിന്റെ രാജിയില്‍ ആനി രാജയെ തള്ളി ബിനോയ് വിശ്വം
കൊല്ലം: ലൈംഗികാതിക്രമക്കേസില്‍ ഉള്‍പ്പെട്ട എം. മുകേഷ് ണ്ടഎം.എല്‍.എ. രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.എം. സി.പി.ഐ തര്‍ക്കമില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുകേഷ് മാറിനില്‍ക്കണമെന്നതാണ് സി.പി.ഐ നിലപാടെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പ്രതികരണം. ‘എല്ലാത്തിനും പരിഹാരമുണ്ടാകും. സി.പി.എം-സി.പി.ഐ തര്‍ക്കമില്ല. പിന്നെ സി.പി.ഐയിലെ കാര്യം. അവിടെ അങ്ങനെ പറഞ്ഞു, ഇവിടെ ഇങ്ങനെ പറഞ്ഞു എന്ന് പറയേണ്ടതില്ല. അവിടേയും ഇവിടേയും പാര്‍ട്ടിക്ക് ഒരു നിലപാടേയുള്ളൂ. ആനി രാജ എന്‍.എഫ്.ഐ.ഡബ്ല്യു നേതാവാണ്. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. കേരളത്തിലെ കാര്യം പറയേണ്ടത് സംസ്ഥാനത്തെ പാര്‍ട്ടിയും സെക്രട്ടറിയുമാണ്. ഇവിടുത്തെ കാര്യം പറയാന്‍ പാര്‍ട്ടിക്ക് ഇവിടെ നേതൃത്വമുണ്ട്. ഇത് എല്ലാവര്‍ക്കും ബോധ്യമുള്ള അടിസ്ഥാനപാഠങ്ങളാണ്’, ബിനോയ് വിശ്വം പറഞ്ഞു. നേരത്തെ, മുകേഷ് രാജിവെക്കണമെന്ന നിലപാട് ആനി രാജ പരസ്യമായി തന്നെ പറഞ്ഞിരുന്നു. ഇടതുസര്‍ക്കാര്‍ സ്ത്രീകളുടെ ഭാഗത്താണെന്ന് സി.പി.ഐക്ക് ഉറപ്പുണ്ടെന്ന് ബിനോയ് വിശ്വം വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇതേ ആരോപണം നേരിടുന്ന എം.…
Read More » -
Kerala
‘മറുനാടന്‍’ ഷാജനില്‍നിന്ന് കൈക്കൂലി വാങ്ങിയ എഡിജിപി: അജിത്കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണം, ലൈഫ് പദ്ധതി അട്ടിമറിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കണം! മലപ്പുറം എസ്പിക്കെതിരെ വിചിത്ര സമരവുമായി എം.എല്‍.എ ‘അമ്പുക്ക’
മലപ്പുറം: ജില്ലാ പോലീസ് മേധാവിക്കെതിരെ സമരവുമായി പി.വി അന്‍വര്‍ എംഎല്‍എ. മലപ്പുറം എസ്പി ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഭരണകക്ഷി എംഎല്‍എയായ പി വി അന്‍വറിന്റെ സമരം. അരലക്ഷത്തിലേറെ സോഷ്യല്‍ ഫോറസ്ട്രി വിലയിട്ട മരം മുറിച്ചു കടത്തിയ സംഭവത്തില്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ കൊടുത്ത പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന തന്റെ ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. അതു നോക്കാന്‍ പോലും അനുവദിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു. എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പരാതി കിട്ടിയിട്ടും നടപടി എടുക്കാത്ത മലപ്പുറം എസ്പിക്കെതിരെ നടപടി സ്വീകരിക്കുക. ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അന്‍വര്‍ സമരമിരിക്കുന്നതിന് സമീപം സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ ആവശ്യപ്പെടുന്നത്. അതീവ രഹസ്യമായ പൊലീസിന്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തി പ്രക്ഷേപണം ചെയ്ത മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയില്‍ നിന്നും രണ്ടുകോടി കൈക്കൂലി വാങ്ങി…
Read More » -
Kerala
ലൈംഗികാരോപണങ്ങളില്‍ മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ട്; എംഎല്‍എ സ്ഥാനം ആരും ഒഴിഞ്ഞിട്ടില്ല
തിരുവനന്തപുരം: ലൈംഗികാരോപണങ്ങളില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നവര്‍ കേരള രാഷ്ട്രീയ ചരിത്രത്തിലുണ്ട്. എന്നാല്‍ ആരുംതന്നെ എംഎല്‍എ സ്ഥാനം ഒഴിഞ്ഞിട്ടില്ല. 1964 ഫെബ്രുവരി 20. ആര്‍ ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി ടി ചാക്കോ രാജിവെച്ചു. ചാക്കോയുടെ കാര്‍ തൃശൂരില്‍ ഒരു ഉന്തുവണ്ടിയില്‍ ഇടിച്ചപ്പോള്‍, കാറോടിച്ചിരുന്ന ചാക്കോയ്ക്കൊപ്പം കറുത്ത കണ്ണട വച്ച സ്ത്രീ ഉണ്ടായിരുന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു രാജി. ഐഎഎസുകാരിയായ നളിനി നെറ്റോയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്നപ്പോഴാണ് ഗതാഗത മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്ക് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ നിന്ന് 2000-ത്തില്‍ രാജിവയ്ക്കേണ്ടി വന്നത്. കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ലൈംഗികപീഡന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് 2004-ല്‍ വ്യവസായമന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്. 2006-ല്‍ വിമാനയാത്രയ്ക്കിടെ യാത്രക്കാരിയെ കയറിപ്പിടിച്ചെന്ന ആരോപണത്തിന്റെ പേരില്‍ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ നിന്ന് പൊതുമരാമത്തു മന്ത്രി പി ജെ ജോസഫ് പുറത്തായി. 2013-ല്‍ വനംമന്ത്രി കെ ബി ഗണേഷ് കുമാറിന് രാജിവെക്കേണ്ടിവന്നു. ഗാര്‍ഹികപീഡനം ഉള്‍പ്പെടെ…
Read More » -
Crime
ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനംചെയ്ത് 34 ലക്ഷം തട്ടി; ദമ്പതികളുടെ പരാതിയില്‍ യുവതി അറസ്റ്റില്‍
കൊല്ലം: ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനംചെയ്ത് ദമ്പതികളെ കബളിപ്പിച്ച് 34 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പോലീസിന്റെ പിടിയിലായി. ചവറ, മുകുന്ദപുരം മേനാമ്പള്ളി സരിത ഭവനില്‍ സരിത(39)യെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. ചവറ മേനാമ്പള്ളി സ്വദേശിനിയായ വീട്ടമ്മയേയും ഭര്‍ത്താവുമാണ് തട്ടിപ്പിന് ഇരയായത്. സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം വാങ്ങിനല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. കൂടാതെ സരിതയുടെ പേരില്‍ മത്സ്യബന്ധന ബോട്ട് ഉണ്ടെന്നും അതില്‍ പങ്കാളിയാക്കാമെന്നും വാഗ്ദാനം നല്‍കി. പലപ്പോഴായി 34,70,000 രൂപയാണ് തട്ടിയെടുത്തത്. പണം നല്‍കിയിട്ടും വാഗ്ദാനംചെയ്ത ലാഭവിഹിതം കിട്ടാതായതിനെത്തുടര്‍ന്ന് പണം തിരികെ ചോദിക്കാനായി സരിതയുടെ വീട്ടില്‍ച്ചെന്നതോടെയാണ് തട്ടിപ്പു പുറത്തായത്. വീട്ടമ്മയേയും ഭര്‍ത്താവിനെയും സരിതയും ഭര്‍ത്താവും ഭീഷണിപ്പെടുത്തി ഇറക്കി വിട്ടു. തുടര്‍ന്ന് ഇവര്‍ ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സരിത സ്ഥിരം തട്ടിപ്പുകാരിയാണെന്നും ഒട്ടേറെ ആളുകളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുള്ളതായും കണ്ടെത്തി.
Read More » -
India
നിങ്ങള്‍ അത് ചെയ്യാത്തതുകൊണ്ട് ഞങ്ങളും ചെയ്യില്ല എന്ന വാദം തെറ്റ്; മുകേഷിനെ തള്ളി ബൃന്ദാ കാരാട്ട്
ന്യൂഡല്‍ഹി: ലൈംഗികപീഡനാരോപണം ഉന്നയിക്കപ്പെട്ട നടന്‍ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടെന്ന സി.പി.എം നിലപാടിനെതിരെ പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പാര്‍ട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രതികരണം. ‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അനന്തരഫലത്തെ കുറിച്ച് ചില ചിന്തകള്‍’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. കോണ്‍ഗ്രസ് എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, എം. വിന്‍സന്റ് എന്നിവര്‍ക്കെതിരെ ലൈംഗിക ചൂഷണ ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും ഇരുവരും രാജിവെച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് മുകേഷും രാജിവെക്കേണ്ടതില്ല എന്ന നിലപാട് സി.പി.എം സ്വീകരിച്ചത്. മുന്നണി കണ്‍വീനര്‍ തന്നെ ഇത് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇത് ബാലിശമായ വാദമാണെന്നാണ് ബൃന്ദാ കാരാട്ട് ലേഖനത്തില്‍ പറയുന്നത്. നിങ്ങള്‍ അത് ചെയ്യാത്തതുകൊണ്ട് ഞങ്ങളും ചെയ്യില്ല എന്ന നിലപാട് തെറ്റാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ലൈംഗിക പീഡനാരോപണം ഉയര്‍ന്നിട്ടും കോണ്‍ഗ്രസ് ഇവരെ സംരക്ഷിക്കുകയാണെന്നും കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങള്‍ ഇവരെ പിന്തുണക്കുന്നുവെന്നും ബൃന്ദ വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് മുകേഷ് വിഷയത്തില്‍ പരോക്ഷ വിമര്‍ശനമുന്നയിക്കുന്നത്.
Read More » -
Kerala
ശര്‍ക്കര പന്തലില്‍ തേന്മഴ ചൊരിഞ്ഞ്… ഗായിക എ.പി കോമള കടന്നു പോയി, ആരുമറിയാതെ
ചെന്നൈ: സിനിമയിലും നാടകത്തിലുമായി മലയാളിക്ക് ഒരുപിടി അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച പ്രസിദ്ധ പിന്നണി ഗായിക എ.പി കോമള ആരുമറിയാതെ കടന്നു പോയി. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അനുഗ്രഹീത ഗായിക ചെന്നൈയില്‍ അന്തരിച്ചത്. പ്രശസ്ത ഗാന നിരൂപകന്‍ രവി മേനോന്‍ അവരുടെ മരണത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടപ്പോഴാണ് പലരും വിവരം അറിഞ്ഞത്. ഏപ്രില്‍ 26നാണ് അവര്‍ മരണത്തിനു കീഴടങ്ങിയത്. 89 വയസായിരുന്നു. ആന്ധ്ര സ്വദേശിയായ കോമള 1940കളിലാണ് ചെന്നൈയിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം കുടിയേറിയത്. പിന്നീട് വര്‍ഷങ്ങളായി ചെന്നൈ മടിപ്പാക്കത്തായിരുന്നു താമസം. ‘ശര്‍ക്കര പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തി കുമാര’- എന്ന ഒരൊറ്റ നാടക ഗാനം മതി മലയാളിയുടെ മനസില്‍ ആഴ്ന്നിറങ്ങിയ ആ ശബ്ദ മാധുരിയുടെ മഹത്വം അറിയാന്‍. ‘കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍ കരിക്കു പൊന്തിയ നേരത്ത്’ (ആദ്യ കിരണങ്ങള്‍), ‘വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍’ (കുട്ടിക്കുപ്പായം) തുടങ്ങിയ ഗാനങ്ങളും പല തലമുറ പാടി വരുന്നു. നാടകത്തില്‍ കെപിഎസി സുലോചന പാടിയ ഗാനങ്ങളാണ് പില്‍ക്കാലത്ത് കോമള റെക്കോര്‍ഡിങില്‍…
Read More »