Month: August 2024

  • India

    ശുചിമുറിയില്‍ ഒളിക്യാമറ, ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിറ്റെന്ന് പരാതി; കോളേജില്‍ വന്‍പ്രതിഷേധം

    അമരാവതി: ആന്ധ്രയിലെ എഞ്ചിനിയറിങ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധം. പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്നാണ് ഒളിക്യാമറകള്‍ കണ്ടെത്തിയത്. കൃഷ്ണന്‍ ജില്ലയിലെ ഗുഡ്വല്ലേരു എഞ്ചിനിയറിങ് കോളേജിലാണ് സംഭവം. ഒളിക്യാമറ ഉപയോഗിച്ച് വിദ്യാര്‍ഥികളുടെ വീഡിയോകള്‍ രഹസ്യമായി പകര്‍ത്തിയെന്നാണ് പോലീസ് പറയുന്നത്. പിന്നീട്, ദൃശ്യങ്ങള്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുകയും ചെയ്തു. സംഭവത്തില്‍, അവസാന വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥി വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. 300-ലധികം ചിത്രങ്ങളും വീഡിയോകളും ഒളിക്യാമറയില്‍ പകര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വിദ്യാര്‍ഥിനികളുടെ ശുചിമുറിയിലെ ഒളിക്യാമറ അടര്‍ന്ന് വീണതോടെ ആണ് വിഷയം പുറത്തറിയുന്നത്. അന്നു വൈകിട്ട് മുതല്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധത്തിലാണ്. പ്രദേശവാസികളും വിഷയത്തില്‍ രോഷാകുലരാണ്. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയണമെന്നുമാണ് ഇവരുടെ ആവശ്യം.

    Read More »
  • Kerala

    സൂറത്തില്‍ ഹോട്ടല്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ടു, കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

    അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും രഞ്ജിത്ത് ലിഫ്റ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന് പിന്നാലെ ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി സുറത്തിലെത്തിയതായിരുന്നു രഞ്ജിത്ത് ബാബു. ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത ശേഷം ലിഫ്റ്റില്‍ കയറുമ്പോളാണ് അപടമുണ്ടായത്. മൃതദേഹം സൂറത്തിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  

    Read More »
  • Crime

    ശുചിമുറിയില്‍നിന്ന് തിരികെ വരുമ്പോള്‍ കടന്നുപിടിച്ച് ചുംബിച്ചു; ജയസൂര്യയ്ക്കെതിരെ ഒരു കേസ് കൂടി

    തിരുവനന്തപുരം: നടന്‍ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ലൊക്കേഷനില്‍വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശിനിയായ യുവനടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കരമന പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് തൊടുപുഴയിലേക്ക് മാറ്റും. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുള്ള നടിയാണ് ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഡി ജി പിക്ക് ഓണ്‍ലൈനായിട്ടാണ് പരാതി നല്‍കിയത്. തുടര്‍ന്ന് കരമന പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2013ല്‍ തൊടുപുഴയിലെ സിനിമാ ലൊക്കേഷനില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ‘ശുചിമുറിയിലേക്ക് പോയി തിരികെ വരുമ്പോള്‍ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു. ഈ നടനെ ഞാന്‍ പിടിച്ച് തള്ളി. ശേഷം സെറ്റിലുള്ളവരോട് ഇക്കാര്യം പറഞ്ഞെങ്കിലും ആരും അംഗീകരിച്ചില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിരവധി നടിമാര്‍ ഇത്തരത്തിലുള്ള പരാതികളുമായി രംഗത്തെത്തി. അവര്‍ക്ക് പിന്തുണയായിട്ടാണ് എനിക്ക് നേരിട്ട ദുരനുഭവം ഇപ്പോള്‍ തുറന്നുപറയാന്‍ തയ്യാറായത്.’- നടി വ്യക്തമാക്കി. ജയസൂര്യയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന…

    Read More »
  • Kerala

    സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കി . വടക്ക് കിഴക്കന്‍ അറബികടലില്‍ ചുഴലിക്കാറ്റിനും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിനും സാധ്യതയുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ ഉപ്പള സ്റ്റേഷനില്‍ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നദിയുടെ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അതിനിടെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരള- ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.  

    Read More »
  • Crime

    ലോട്ടറിയടിച്ചതിനു പിന്നാലെ ആക്രമണവും ഭീഷണിയും; യുവാവ് ജീവനൊടുക്കി

    ലഖ്‌നൗ: ഓണ്‍ലൈന്‍ ലോട്ടറി വഴി 3.55 ലക്ഷം രൂപം നേടിയ യുവാവിന്റെ ആഹ്ലാദം കലാശിച്ചത് വന്‍ദുരന്തത്തില്‍. നികുതിയുടെ പേരുംപറഞ്ഞ് പ്രദേശത്തെ യുവാക്കളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതോടെ അമേഠി സ്വദേശി രാകേഷ്(24) ജീവനൊടുക്കി. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇദ്ദേഹത്തെ വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് നാല് യുവാക്കള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, വിഷാദത്തിലേക്ക് വഴുതിവീണ രാകേഷിനെ പിന്നീട് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍, അനുരാഗ് ജയ്‌സ്വാള്‍, തുഫാന്‍ സിങ്, വിശാല്‍ സിങ്, ഹന്‍സ്‌രാജ് മൗര്യ എന്നിവര്‍ക്കെതിരെ മരിച്ച രാകേഷിന്റെ അമ്മ പോലീസില്‍ പരാതി നല്‍കി. 1.6 ലക്ഷം ടി.ഡി.എസ് തിരികെ നല്‍കാനെന്ന വ്യാജേന രാകേഷിന്റെ ആധാറും പാന്‍ കാര്‍ഡും പ്രതികള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. രേഖകള്‍ തിരിച്ചുചോദിച്ചതോടെ അവര്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്, ഇദ്ദേഹത്തിന്റെ ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ രേഖകള്‍ ദുരുപയോ?ഗം വന്‍തുക വായ്പ എടുക്കുമെന്ന് കൂടെ പറഞ്ഞതോടെ യുവാവ് ജീവനൊടുക്കാന്‍…

    Read More »
  • Crime

    ‘ബ്രോ ഡാഡി’ പീഡനം: പ്രതിയെ സംരക്ഷിച്ചത് സിപിഎം നേതാവാണെന്ന് പരാതിക്കാരി

    തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രമായ ‘ബ്രോ ഡാഡി’യുടെ ഹൈദരാബാദിലെ ഷൂട്ടിങ് സ്ഥലത്തു വച്ച് അസി. ഡയറക്ടര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ചു നഗ്‌നചിത്രം പകര്‍ത്തി പണം തട്ടിയ സംഭവത്തില്‍ പ്രതിയെ സംരക്ഷിച്ചതു സിപിഎമ്മിന്റെ പ്രാദേശിക നേതാവാണെന്ന് പരാതിക്കാരി. കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നു പരാതിക്കാരി പറയുന്നു. ഇന്നലെ പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിലുള്ള പരാതിക്കാരിയുമായി ഫോണില്‍ വിവരങ്ങള്‍ തേടി. 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് സംഭവം. അസി. ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് ഹോട്ടല്‍ മുറിയില്‍ വച്ച് ശീതളപാനീയത്തില്‍ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. കടയ്ക്കല്‍ സ്വദേശിയായ പ്രതിയെ തേടി ഹൈദരാബാദ് പൊലീസ് കേരളത്തിലെത്തിയെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ട് സംരക്ഷിച്ചുവെന്നും ഒളിവിലാണെന്ന് പറയുന്ന പ്രതി പിന്നീടും സിനിമകളില്‍ ജോലി ചെയ്യുന്നുവെന്നുമാണ് പരാതി. ജൂണില്‍ മുഖ്യമന്ത്രിക്ക് ഇമെയില്‍ വഴി പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ദിവസം മുഖ്യമന്ത്രിക്ക് വീണ്ടും പരാതി അയച്ചിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. കുടിക്കാന്‍ കോള…

    Read More »
  • Crime

    ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; ‘ആറാട്ടണ്ണന്‍’ ആന്‍ഡ് പാര്‍ട്ടിക്കെതിരേ കേസ്

    കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ ഹ്രസ്വചിത്ര സംവിധായകന്‍ വിനീത്, സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍), അലിന്‍ ജോസ് പെരേര എന്നിവരുള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്. ഇവര്‍ ഉടന്‍ അറസ്റ്റിലായേക്കും എന്നാണു സൂചന. ഇക്കഴിഞ്ഞ ഏപ്രില്‍ 12നാണു സംഭവം. ഓഗസ്റ്റ് 13 നാണു യുവതി പരാതിയുമായി ചേരാനെല്ലൂര്‍ പൊലീസിനെ സമീപിക്കുന്നത്. എന്നാല്‍, തുടക്കത്തില്‍ കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. പിന്നീട് കേസെടുക്കുകയും മജിസ്‌ട്രേറ്റിനു മുമ്പാകെ യുവതി മൊഴി കൊടുക്കുകയുമായിരുന്നു. സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന യുവതിയെ ചിറ്റൂര്‍ ഫെറിക്കടുത്തുള്ള ഫ്‌ളാറ്റില്‍ പീഡിപ്പിച്ചു എന്നാണ് കേസ്. സിനിമയിലെ രംഗങ്ങള്‍ വിശദീകരിക്കാനെന്ന പേരില്‍ വിനീത് കെട്ടിയിടുകയും തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. സുഹൃത്തുക്കളായ അലിന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍, ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കും വഴങ്ങണമെന്നു വിനീത് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. ‘ആറാട്ട്’ സിനിമയുടെ റിവ്യൂ ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളിലെ നിരന്തര സാന്നിധ്യമാണ് ആറാട്ടണ്ണന്‍ എന്ന സന്തോഷ്…

    Read More »
  • NEWS

    സൗദിയില്‍ മലയാളി ദമ്പതിമാര്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സൂചന

    റിയാദ്: സൗദിയിലെ പ്രവാസി മലയാളി ലോകത്തെ ഞെട്ടിച്ച് മലയാളി ദമ്പതികളുടെ മരണം. റിയാദില്‍ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍, ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അതേസമയം ദമ്പതിമാര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ രക്ഷപ്പെട്ടതായും കുട്ടി നിലവില്‍ ഇന്ത്യന്‍ എംബസിയിലാണെന്നും നാട്ടില്‍ വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് അനൂപ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികവിവരം. തുടര്‍ന്ന് മകള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. എന്നാല്‍, അമ്മയെ കൊലപ്പെടുത്തിയ വിവരം മകള്‍ അയല്‍വാസികളെ അറിയിച്ചതോടെ അനൂപും ജീവനൊടുക്കിയെന്നാണ് നിലവില്‍ നാട്ടില്‍ ലഭിച്ചിരിക്കുന്ന വിവരം. തൃക്കരുവ സ്വദേശിയായ അനൂപ് മോഹന്‍ വര്‍ഷങ്ങളായി റിയാദില്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് നടത്തി വരികയാണ്. അഞ്ചുമാസം മുന്‍പാണ് ഭാര്യയെയും വിദേശത്തേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളികള്‍ നിരവധി താമസിക്കുന്ന പ്രദേശത്താണ് ദുരന്തം ഉണ്ടായിരിക്കുന്നത്. മരണ വാര്‍ത്തയില്‍ നടുങ്ങിയിരിക്കയാണ് സൗദിയിലെ മലായാളികളും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് അടക്കമുള്ള…

    Read More »
  • Crime

    നടി രേഖാ നായരുടെ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു; വഴിത്തിരിവായത് സിസി ടിവി ദൃശ്യങ്ങള്‍

    ചെന്നൈ: റോഡരികെ കിടന്നുറങ്ങിയയാള്‍ നടി രേഖ നായരുടെ കാറിനടിയില്‍പ്പെട്ട് മരിച്ചു. തമിഴ്നാട് സെയ്ദാപെട്ടിലാണ് സംഭവം. അണ്ണൈസത്യ നഗര്‍ സ്വദേശി മഞ്ചന്‍ (55) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ജാഫര്‍ഖാന്‍പെട്ടിലെ പച്ചയപപ്ന്‍ സ്ട്രീറ്റില്‍ റോഡരികില്‍ കിടക്കവെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മഞ്ചനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന്, ഡ്രൈവര്‍ പാണ്ടിയെ അറസ്റ്റ് ചെയ്യുകയും കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ രേഖ കാറിലുണ്ടായിരുന്നോ, പാണ്ടി തന്നെയാണോ വാഹനമോടിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എഴുത്തുകാരി കൂടിയായ രേഖ, പാര്‍ഥിപന്‍ സംവിധാനം ചെയ്ത ‘ഇരവിന്‍ നിഴല്‍ ‘ എന്ന സിനിമയിലൂടെയാണ് പ്രശസ്തയായത്. നിരവധി തമിഴ് സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടി തമിഴ് ചാനലുകളില്‍ അവതാരകയുമായിരുന്നു.

    Read More »
  • Crime

    ഫോണിലൂടെ പരിചയപ്പെട്ട ആള്‍ക്ക് വീട്ടമ്മ നല്‍കിയത് ഒരു കോടി; മുങ്ങിയ പ്രതിയെ പൊക്കി

    കൊച്ചി: വീട്ടമ്മയെ പറ്റിച്ച് ഒരു കോടിയോളം രൂപ തട്ടിയ കേസിലെ പ്രധാന പ്രതി പിടിയില്‍. ഗുജറാത്ത് സ്വദേശി വിജയ് സോന്‍ഖറിനെയാണ് എറണാകുളം റൂറല്‍ പൊലീസ് സാഹസികമായി പിടികൂടിയത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളിലെ പ്രധാനകണ്ണിയാണ് അഹമ്മാബാദില്‍ നിന്ന് പിടിയിലായ സോന്‍ഖര്‍. സാമൂഹിക മാദ്ധ്യങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ ലാഭം ഉണ്ടാകാമെന്ന് പറഞ്ഞ് പണം കൈക്കലാക്കുന്നതാണ് തട്ടിപ്പ് രീതി. മാസങ്ങള്‍ക്ക് മുന്‍പാണ് തട്ടിപ്പ് സംഘം കൊച്ചിയിലെ വീട്ടമ്മയെ പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ നിക്ഷേപത്തിന് വലിയ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതമെന്ന രീതിയില്‍ കുറച്ച് തുക നല്‍കി. പിന്നാലെ വീട്ടമ്മ കൂടുതല്‍ തുക തട്ടിപ്പ് സംഘം ആവശ്യപ്പെട്ട വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയായിരുന്നു. നിക്ഷേപിച്ച പണത്തിന് വന്‍ ലാഭം സാമൂഹികമാദ്ധ്യമത്തിലെ പേജുകളില്‍ പ്രദര്‍ശിപ്പിച്ചു. ഇങ്ങനെ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് വീട്ടമ്മ നല്‍കിയത്. ഒടുവില്‍ പണം തിരികെ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അമളി…

    Read More »
Back to top button
error: