Month: August 2024

  • Crime

    പോലീസ് ജീപ്പിന് പിന്നില്‍ കാര്‍ നിര്‍ത്തി മദ്യപാനം, ചോദ്യംചെയ്ത വനിതാ എസ്‌ഐയ്ക്കും പോലീസുകാര്‍ക്കും മര്‍ദനം

    പത്തനംതിട്ട: വാഹനപരിശോധന നടത്തുകയായിരുന്ന വനിതാ എസ്.ഐയ്ക്കും പോലീസുകാര്‍ക്കും മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ പരിക്ക്. അടൂര്‍ വനിതാ എസ്.ഐ. കെ.എസ്.ധന്യ, സി.പി.ഒമാരായ വിജയ് ജി.കൃഷ്ണ, ആനന്ദ് ജയന്‍, റാഷിക് എം.മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മര്‍ദ്ദിച്ച അടൂര്‍ സ്വദേശികളായ ഉണ്ണി, പ്രേംജിത്ത്, അനൂപ് എന്നിവരെ അടൂര്‍ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 7.30-ന് അടൂര്‍ വട്ടത്തറപ്പടി ജങ്ഷനു സമീപത്തായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പിനു സമീപം വാഹനപരിശോധന നടത്തുകയായിരുന്നു വനിതാ എസ്.ഐ. ഇതിനിടെ ജീപ്പിനുപിറകില്‍, പിടിയിലായവരുടെ സംഘം സഞ്ചരിച്ച കാര്‍ കൊണ്ടുനിര്‍ത്തി അകത്തിരുന്ന് മദ്യപാനം തുടങ്ങി. ഇതുകണ്ട വനിതാ എസ്.ഐ.കാറില്‍നിന്ന് ഇറങ്ങാന്‍ ഇവരോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയവര്‍ പ്രകോപിതരായതോടെ വനിതാ എസ്.ഐയ്ക്കു നേരെ തിരിഞ്ഞു. തടസ്സംപിടിക്കാന്‍ എത്തിയ പോലീസുകാരെ ഉള്‍പ്പെടെ ആക്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.

    Read More »
  • Crime

    കൊള്ളയ്ക്കിടെ നേപ്പാള്‍ വിദ്യാര്‍ഥിനിയെ വെടിവച്ചു കൊന്നു; ഹൂസ്റ്റനില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

    ഹൂസ്റ്റന്‍: യുഎസിലെ അപ്പാര്‍ട്‌മെന്റിലെ കവര്‍ച്ചയ്ക്കിടെ നേപ്പാള്‍ വിദ്യാര്‍ഥിനിയെ ഇന്ത്യന്‍ വംശജന്‍ വെടിവച്ചു കൊലപ്പെടുത്തി. 21കാരിയായ മുന പാണ്ഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബോബി സിങ് ഷാ എന്ന 52 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അപ്പാര്‍ട്‌മെന്റില്‍ യുവതിയുടെ മൃതദേഹം ഉണ്ടെന്ന അജ്ഞാത ഫോണ്‍കോള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അപ്പാര്‍ട്‌മെന്റ് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് മുനയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു തവണ മുനയ്ക്ക് വെടിയേറ്റിരുന്നു. അന്വേഷണം തുടര്‍ന്ന പൊലീസ് രണ്ടു ദിവസങ്ങള്‍ക്കു ശേഷം ബോബിയുടെ ഫോട്ടോ പുറത്തുവിട്ടു. മുനയുടെ അപ്പാര്‍ട്‌മെന്റില്‍നിന്ന് ഇയാള്‍ പുറത്തുപോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പഠനത്തിനായി 2021ലാണ് മുന പാണ്ഡെ ഹൂസ്റ്റണില്‍ എത്തുന്നത്. ശനിയാഴ്ച മുതല്‍ മുനയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്ന് മുനയുടെ അമ്മ പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ക്കായി ഇവരെ ഹൂസ്റ്റണിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് നേപ്പാള്‍ കോണ്‍സുലേറ്റ്.

    Read More »
  • Kerala

    പീഡന വിവരം അറിഞ്ഞത് എമ്പുരാന്‍ സെറ്റില്‍ വച്ച്; ഉടന്‍ നടപടിയെടുത്തെന്ന് പൃഥ്വിരാജ്

    തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെയുള്ള പീഡന പരാതിയില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. വിവരമറിഞ്ഞയുടന്‍ തന്നെ അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കിയെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. മന്‍സൂറിനെതിരെ കേസെടുത്തെന്ന് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എമ്പുരാന്‍ ഷൂട്ടിംഗിന്റെ തുടക്കത്തിലായിരുന്നു ഇത്. അതുവരെ ഒന്നും അറിഞ്ഞില്ല. അറിഞ്ഞയുടന്‍ തന്നെ അയാളെ ഷൂട്ടിംഗില്‍ നിന്ന് മാറ്റിനിര്‍ത്തുകയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു- പൃഥ്വി വ്യക്തമാക്കി. 2021 ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. ഹൈദരാബാദിലെ ഹോട്ടലില്‍ വച്ച് ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം മന്‍സൂര്‍ പീഡിപ്പിച്ചെന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി. പ്രധാന താരങ്ങള്‍ ഒഴികെ ചിത്രത്തിലെ എല്ലാ താരങ്ങളും ക്രൂവും കഴിഞ്ഞ ഹോട്ടലിലാണ് താനും കഴിഞ്ഞത്. പ്രൊഡക്ഷന്‍ സംഘം തനിക്ക് മേക്ക് മൈ ട്രിപ്പില്‍ റൂമും ടിക്കറ്റും ബുക്ക് ചെയ്ത് തന്നതിന് തെളിവുണ്ട്. ഹൈദരാബാദില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ്…

    Read More »
  • Crime

    നടന്‍മാര്‍ക്കെതിരായ ലൈംഗികാതിക്രമക്കേസ്; രഹസ്യമൊഴികളുടെ പകര്‍പ്പ് ലഭിച്ചശേഷം അറസ്റ്റ്

    കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസുകളിലെ രഹസ്യമൊഴികളുടെ പകര്‍പ്പുകള്‍ക്കായി കാത്ത് പൊലീസ്. പകര്‍പ്പുകള്‍ ലഭിച്ചശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കൂ. നടന്മാരായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരെയുള്ള കേസുകളിലാണ് ഇതുവരെ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. രഹസ്യമൊഴിയിലെ കാര്യങ്ങളും പരാതിയിലെയും പൊലീസിന് നല്‍കിയ വിശദമൊഴിയിലെയും കാര്യങ്ങളും ഒന്നാണെങ്കില്‍ മാത്രമേ അറസ്റ്റിനെക്കുറിച്ച് പൊലീസ് ആലോചിക്കൂ. പ്രാഥമിക മൊഴിയും വിശദമൊഴിയും ഉണ്ടെങ്കിലും രഹസ്യമൊഴിയിലെ കാര്യങ്ങളാണ് പ്രധാനമായും ബലാത്സംഗക്കേസുകളില്‍ നിര്‍ണായകമാവുക. സംവിധായകന്‍ രഞ്ജിത്തിനെതിരായ കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതും അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. പരാതി നല്‍കിയ നടി ബംഗാളിലായതിനാലാണ് മൊഴിയെടുക്കല്‍ നീണ്ടുപോകുന്നത്.  

    Read More »
  • Crime

    യുവാവിന്റെ പരാതി: സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്

    കോഴിക്കോട്: യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നഗ്‌ന ചിത്രം അയച്ചു നല്‍കിയ കുറ്റത്തിന് ഐടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. 2012-ല്‍ ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പരാതി. പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം കോഴിക്കോട് കാരപ്പറമ്പില്‍ എത്തി യുവാവില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും കൈയിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് അറിയിച്ചിരുന്നു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ടെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു.  

    Read More »
  • Kerala

    കാരവാനില്‍ ഒളിക്യാമറ, നടിമാരുടെ ദൃശ്യങ്ങള്‍ ലൊക്കേഷനില്‍ വെച്ച് അവര്‍ കൂട്ടമായി കണ്ടു; ആരോപണവുമായി നടി രാധിക

    ചെന്നൈ: മലയാള സിനിമയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ താരം രാധിക ശരത്കുമാര്‍. കാരവാനില്‍ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. ഈ ദൃശ്യങ്ങള്‍ ലൊക്കേഷനിലിരുന്ന് പുരുഷന്മാര്‍ കണ്ടതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും നടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു നടിയുടെ പ്രതികരണം. ‘ലൊക്കേഷനില്‍ കുറച്ച് പുരുഷന്മാരിരുന്ന് മൊബൈലില്‍ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനില്‍ ഒളിക്യാമറ വെച്ച് പകര്‍ത്തിയ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് അവര്‍ കണ്ടതെന്ന് മനസിലായത്. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ട്. നടിയുടെ പേര് അടിച്ചുകൊടുത്താല്‍ അത് കിട്ടും. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഞാന്‍ ഉപയോഗിച്ചില്ല. ഞാന്‍ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ എന്റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്” – രാധിക പറഞ്ഞു. അതേസമയം, ഏത് ചിത്രത്തിന്റെ ലൊക്കേഷനിലാണ്…

    Read More »
  • Kerala

    തുടര്‍ച്ചയായി ജാഗ്രതക്കുറവ്? എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പിയെ നീക്കി

    തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി.ജയരാജനെ മാറ്റി. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന സമിതിക്ക് കാക്കാതെ ഇ.പി.ജയരാജന്‍ കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇ.പി പ്രതികരിച്ചത്. കണ്ണൂരില്‍ നേരത്തേ പ്രഖ്യാപിച്ച പാര്‍ട്ടി പരിപാടികളോ പൊതുപരിപാടികളോ ഇ.പി.ജയരാജനില്ല. കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. സംസ്ഥാന സമിതിക്കു നടപടിക്കു നിര്‍ദേശിക്കാനാകും. തനിക്കെതിരായ ആരോപണങ്ങളിലെ ചര്‍ച്ചകള്‍ തന്റെ സാന്നിധ്യത്തില്‍ വേണ്ടെന്നുകൂടി കരുതിയാകണം ഇ.പി തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കു പോയതെന്നാണു സൂചന. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വന്‍ വിവാദമായിരുന്നു. ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതില്‍ ഇ.പിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ഇക്കാര്യത്തില്‍ ഇ.പിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.…

    Read More »
  • Kerala

    ഡോ. വേണുവിന് യാത്രയയപ്പ്: വിരമിക്കുന്ന  ചീഫ് സെക്രട്ടറിയുടെ മഹത്വം എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

         ഡോ. വി വേണു വൈദ്യശാസ്ത്ര ഡോക്ടര്‍, നാടക കലാകാരന്‍, ഉദ്യോഗസ്ഥ പ്രമുഖന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ശ്രദ്ധേയമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്നും സാധാരണ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവില്‍ ഇല്ലാത്ത ഒരു പ്രത്യേകതയാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വി വേണുവിൻ്റെ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കലയോടുള്ള ആഭിമുഖ്യം ഉദ്യോഗസ്ഥപ്രമുഖന്‍ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്ത നിര്‍വഹണത്തെ തെല്ലും ബാധിക്കാതെ നോക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മാത്രമല്ല ഈ പശ്ചാത്തലം ടൂറിസം പോലുള്ള വകുപ്പുകളെ നയിക്കുമ്പോള്‍ അദ്ദേഹത്തിന് ഏറെ  ഗുണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം വകുപ്പുകള്‍ക്ക് ജനപ്രിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും അതിന് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്ന  പേരുകള്‍ നല്‍കുന്നതിലും ഒക്കെ ഇതു പ്രയോജനപ്പെട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്‍പതോളം നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, ഷേക്സ്പിയറുടെ ‘മക്ബേത്തി’ലെ ഡങ്കന്‍ രാജാവിനെ വേദിയില്‍ തെളിമയോടെ അവതരിപ്പിച്ചു കയ്യടി വാങ്ങിയിട്ടുള്ള കലാകാരനാണ് വേണു എന്നത് അധികം പേര്‍ക്ക് അറിയുമെന്നു…

    Read More »
  • Fiction

    കോപം നിയന്ത്രിക്കാൻ ‘അത്ഭുത’ ഔഷധം…! സമാധാനത്തിന്റെ രണ്ട് മിനിറ്റ്

    വെളിച്ചം   അവള്‍ സ്വന്തം സ്വഭാവത്തെക്കുറിച്ച് ഒരു പരാതിയുമായാണ് ഗുരുവിനെ കാണാനെത്തിയത്. പെട്ടെന്നുള്ള ദേഷ്യം… അതാണ് പ്രശ്‌നം. ഗുരു അവള്‍ക്ക് കുപ്പിയില്‍ ഒരു ഔഷധം കൊടുത്തു: “ദേഷ്യം വരുമ്പോള്‍ ഈ മരുന്നു കുടിക്കുക. പക്ഷേ, രണ്ടുമിനിറ്റ് വായില്‍ വെച്ചതിന് ശേഷമേ ഇറക്കാവൂ.. എന്നാലേ അതിന്റെ പൂര്‍ണ്ണമായ ഫലം ലഭിക്കൂ. രണ്ടാഴ്ച ഇത് തുടരണം.” പിന്നീട് ഒരുമാസത്തിന് ശേഷം ഗുരുവിനടുത്തെത്തിയ അവള്‍ പറഞ്ഞു: “മരുന്ന് നന്നായി ഫലിച്ചു. എന്തൊരു അത്ഭുതമരുന്നാണത്. എന്റെ ശീലം തന്നെ മാറി.” ഗുരു പുഞ്ചിരിച്ചു. അന്ന് രാത്രി ശിഷ്യന്‍ ഗുരുവിനോട് ആ അത്ഭുത മരുന്നിനെപറ്റി ചോദിച്ചു. ഗുരു പറഞ്ഞു: “അത് വെറും വെള്ളമായിരുന്നു. കോപം വരുമ്പോള്‍ രണ്ടുമിനിറ്റ് മിണ്ടാതിരുന്നാല്‍ ആ കോപം തനിയെ ശമിക്കും. ആ സമയത്ത് സ്വയം നിയന്ത്രിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. സമാധാനത്തിന്റെ രണ്ടുമിനിറ്റ് ഒരു മാര്‍ഗ്ഗമാണ്. അരുതാത്തത് സംഭവിക്കാതിരിക്കാനും അത്യാവശ്യമായത് സംഭവിക്കാനും…” പ്രതികരണങ്ങളെ ഉള്ളില്‍ നിന്നുതന്നെ മയപ്പെടുത്താന്‍ പഠിക്കണം.. വികാരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നവരുണ്ട്.. വിചാരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നവരുമുണ്ട്.…

    Read More »
  • Kerala

    സിബി മലയില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു, ഫെഫ്ക തൊഴിലാളി വിരുദ്ധം; പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവച്ച് ആഷിഖ് അബു

    കൊച്ചി: സംവിധായകന്‍ ആഷിഖ് അബു ഫെഫ്കയില്‍ നിന്നും രാജിവച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഷിഖ് അബു രംഗത്ത് വന്നിരുന്നു. ഫെഫ്ക കമ്മറ്റി പിരിച്ചുവിടണമെന്നായിരുന്നു ആഷിഖിന്റെ പ്രതികരണം. ഇതിന് പിന്നാലെ ആഷിഖ് അബുവിനെ തള്ളിപ്പറഞ്ഞ് നേതൃത്വം രംഗത്ത് വരികയുണ്ടായി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് ആഷിഖ് അബുവിന്റെ രാജി. നേതൃത്വത്തിന് തികഞ്ഞ കാപട്യമാണെന്ന് ആഷിഖ് ആരോപിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് ഫെഫ്കയുടെ പ്രസ്താവനയില്‍ വാചകകസര്‍ത്ത് മാത്രമാണെന്നും ആഷിഖ് പറഞ്ഞു. മുന്‍പ് ഒരു നിര്‍മാതാവില്‍ നിന്ന് പണം കിട്ടാത്തതിനെ തുടര്‍ന്ന് യൂണിയനെ സമീപിച്ചിരുന്നു. അന്ന് ലഭിച്ച പണത്തില്‍ നിന്ന് അന്നത്തെ പ്രസിഡന്റ് സിബി മലയില്‍ കമ്മീഷന്‍ ആവശ്യപ്പട്ടതായും തീര്‍ത്തും തൊഴിലാളി വിരുദ്ധമാണ് സംഘടനയെന്നും ആഷിഖ് ആരോപിച്ചു.

    Read More »
Back to top button
error: