KeralaNEWS

പീഡന വിവരം അറിഞ്ഞത് എമ്പുരാന്‍ സെറ്റില്‍ വച്ച്; ഉടന്‍ നടപടിയെടുത്തെന്ന് പൃഥ്വിരാജ്

തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെയുള്ള പീഡന പരാതിയില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. വിവരമറിഞ്ഞയുടന്‍ തന്നെ അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കിയെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

മന്‍സൂറിനെതിരെ കേസെടുത്തെന്ന് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എമ്പുരാന്‍ ഷൂട്ടിംഗിന്റെ തുടക്കത്തിലായിരുന്നു ഇത്. അതുവരെ ഒന്നും അറിഞ്ഞില്ല. അറിഞ്ഞയുടന്‍ തന്നെ അയാളെ ഷൂട്ടിംഗില്‍ നിന്ന് മാറ്റിനിര്‍ത്തുകയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു- പൃഥ്വി വ്യക്തമാക്കി.

Signature-ad

2021 ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. ഹൈദരാബാദിലെ ഹോട്ടലില്‍ വച്ച് ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം മന്‍സൂര്‍ പീഡിപ്പിച്ചെന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി. പ്രധാന താരങ്ങള്‍ ഒഴികെ ചിത്രത്തിലെ എല്ലാ താരങ്ങളും ക്രൂവും കഴിഞ്ഞ ഹോട്ടലിലാണ് താനും കഴിഞ്ഞത്. പ്രൊഡക്ഷന്‍ സംഘം തനിക്ക് മേക്ക് മൈ ട്രിപ്പില്‍ റൂമും ടിക്കറ്റും ബുക്ക് ചെയ്ത് തന്നതിന് തെളിവുണ്ട്. ഹൈദരാബാദില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യവും ശേഖരിച്ചതാണെന്നും യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

പരാതി അറിഞ്ഞിട്ടും മന്‍സൂറിനെ ‘എമ്പുരാന്‍’ സിനിമയുടെ ഭാഗമാക്കിയെന്നും യുവതി ആരോപിച്ചിരുന്നു. പിന്നീട് ഇയാളെ നീക്കിയെന്നാണ് അണിയറയിലുള്ളവര്‍ അറിയിച്ചതെന്നും പരാതിക്കാരി പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: