Month: August 2024

  • India

    ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിച്ച ബംഗ്ലദേശ് മുന്‍ ജഡ്ജിയെ തടഞ്ഞു

    ധാക്ക: രാജ്യം വിടാന്‍ ശ്രമിച്ച സുപ്രീം കോടതി മുന്‍ ജഡ്ജിയെ ബംഗ്ലദേശ് അതിര്‍ത്തി രക്ഷാസേന (ബിജിഡി) തടഞ്ഞുവച്ചു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയായ സില്‍ഹെറ്റില്‍ നിന്ന് ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഷംസുദ്ദീന്‍ ചൗധരി മാണിക്കിനെ പിടികൂടിയത്. ഇദ്ദേഹത്തെ അര്‍ധരാത്രിവരെ സേനാ ഔട്ട് പോസ്റ്റില്‍ നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. അവാമി ലീഗ് നേതാവ് എഎസ്എം ഫിറോസിനെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തതിനുപിന്നാലെയാണ് പുതിയ സംഭവവികാസം. ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കി, മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റശേഷം മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ പലരെയും കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.  

    Read More »
  • Life Style

    അടൂര്‍ഭാസി അട്ട കടിക്കുന്നത് പോലെ വേദനിപ്പിച്ചു! കീഴ്‌പ്പെട്ട് ജീവിച്ചാല്‍ ആകാശത്തിലൂടെ പറത്തും… അന്ന് രക്ഷകനായത് ബഹദൂര്‍, കെപിഎസി ലളിതയുടെ തുറന്നുപറച്ചില്‍

    അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയജീവിതം അവസാനിപ്പിച്ച് കെപിഎസി ലളിത വിടവാങ്ങിയതിനു പിന്നാലെ അവരുടെ വെളിപ്പെടുത്തലുകളും വാര്‍ത്തയായിരുന്നു. തന്റെ ജീവിതത്തിലെ സുപ്രധാന അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞുള്ള കെപിഎസി ലളിതയുടെ അഭിമുഖങ്ങളും വീണ്ടും ശ്രദ്ധേയമാവുന്നുണ്ട്. എന്റെ ജീവിതത്തില്‍ അട്ട കടിക്കും പോലെ വേദനിപ്പിച്ചയാളാണ് അടൂര്‍ ഭാസിയെന്നായിരുന്നു ജെബി ജംഗ്ക്ഷന്‍ പരിപാടിയില്‍ കെപിഎസി ലളിത തുറന്നുപറഞ്ഞത്. അടൂര്‍ ഭാസിയെക്കുറിച്ച് ഇതുപോലൊരു കലാകാരന്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് ഞാന്‍ പറയും. ഇന്നുള്ള എല്ലാവരും ഇദ്ദേഹത്തിന്റെ പിറകിലാണെന്നേ ഞാന്‍ പറയുകയുള്ളൂ. പക്ഷേ, അതേ പോലെ ഒട്ടും അടുപ്പിക്കാന്‍ കൊള്ളില്ലാത്തയാള്‍ കൂടിയാണ് അടൂര്‍ ഭാസി. അത്രയും അനുഭവിച്ചിട്ടുണ്ട്. അട്ട കടിക്കുന്നത് പോലെ വിഷമിപ്പിച്ചിട്ടുള്ളയാളാണ്. അദ്ദേഹത്തിന് വഴിപ്പെട്ട് ജീവിക്കുകയായിരുന്നുവെങ്കില്‍ എന്നെ ആകാശത്തോളം പറത്തിയേനെ. അത് വേണ്ടെന്ന് പറയുകയായിരുന്നു ഞാന്‍ ചെയ്തത് എന്നുമായിരുന്നു കെപിഎസി ലളിത പറഞ്ഞത്. പാരയായിരുന്നു ഷോട്ടിലൊക്കെ അദ്ദേഹം ഓരോന്ന് കാണിക്കും. ഇത് കണ്ട് നമ്മള്‍ ചിരിക്കും. നമ്മള്‍ ചിരിക്കുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വരും…

    Read More »
  • Kerala

    ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍: പ്രേംകുമാര്‍ താല്‍കാലികചുമതല ഏറ്റെടുത്തേക്കും

    തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതോടെ അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാര്‍ താല്‍കാലികമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചന. 2022 ല്‍ ബീനാ പോള്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് പ്രേംകുമാര്‍ വൈസ് ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്തത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത്. ആരോപണം ഉയര്‍ന്നപ്പോള്‍ രേഖാമൂലം പരാതിയുണ്ടെങ്കില്‍ മാത്രമേ നടപടി സാധ്യമാകൂ എന്ന നിലപാടുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് രഞ്ജിത്ത് ഒഴിയണം എന്ന അഭിപ്രായം അക്കാദമിയില്‍ നിന്നും സിനിമരംഗത്ത് നിന്നും ഉയര്‍ന്നു. തനിക്കെതിരേ ആരോപണം ഉയര്‍ന്നതോടെ സിദ്ദിഖ് അമ്മ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് രഞ്ജിത്തിന്റേയും രാജി.  

    Read More »
  • Kerala

    അനന്തപുരിയില്‍ ഭീതി പരത്തി തെരുവുനായ ആക്രമണം; 38 പേര്‍ക്ക് കടിയേറ്റു

    തിരുവനന്തപുരം: തലസ്ഥാനത്ത് ഭീതി പടര്‍ത്തി തെരുവ് നായയുടെ ആക്രമണം. വൈകിട്ട് 5നും രാത്രി 8നും ഇടയില്‍ 38 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നേമം മുതല്‍ മുതല്‍ വഞ്ചിയൂര്‍ വരെയുള്ള ഭാഗത്താണ് നായ ആക്രമണം നടത്തിയത്.എല്ലാവരെയും ഒരേ നായയാണ് കടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നഗരമധ്യത്തില്‍ ആയുര്‍വേദ കോളജിന് സമീപം നായയെ ആളുകളെ കടിച്ചു കുടഞ്ഞു. കിലോമീറ്ററോളം ഓടിയാണ് നായ ആക്രമണം നടത്തിയത്.നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം ഓടി മറഞ്ഞ നായയ്ക്കായി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് കടിയേറ്റു.കടിയേറ്റവര്‍ നേമം ശാന്തിവിള ഗവ. താലൂക്ക് ആശുപത്രി, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി. ജനറല്‍ ആശുപത്രിയില്‍ 20 പേരും ശാന്തിവിളയില്‍ 9 പേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 9 പേരുമാണ് ചികിത്സ തേടിയത്. ഗുരുതര പരുക്കേറ്റ മൂന്നു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റവരെ ശാന്തിവിള ആശുപത്രി,…

    Read More »
  • India

    ഗുരുതരം: ആരോഗ്യത്തിന് ഹാനികരമായ 156 മരുന്നുകൾ നിരോധിച്ചു, ആന്റിബയോട്ടിക്കും വേദനസംഹാരികളും തുടങ്ങി നിത്യവും ഉപയോഗിക്കുന്ന  മരുന്നുകളുടെ വിശദമായ പട്ടിക ഇതാ

         കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി 156   മരുന്നുകൾ നിരോധിച്ചു. ഇതിൽ ആന്റിബയോട്ടിക്‌സ്, വേദനസംഹാരികൾ, മൾട്ടിവിറ്റാമിനുകൾ, പനി, ഉയർന്ന രക്തസമ്മർദം എന്നിവയ്ക്കുള്ള മരുന്നുകൾ വരെ ഉൾപ്പെടുന്നു. 2016ൽ 344 എഫ്ഡിസി മരുന്നുകൾ നിരോധിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ നടപടിയാണിത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. നിരോധിച്ച ഈ എഫ്ഡിസി (Fixed Dose Combination) മരുന്നുകളുടെ നിർമ്മാണം, വിൽപന, വിതരണം എന്നിവയും തടഞ്ഞു. 324 എഫ്ഡിസി മരുന്നുകൾ പരിശോധിച്ച വിദഗ്ധ പാനലിന്റെ ശുപാർശയെ അടിസ്ഥാനമാക്കിയാണ് നിരോധനം. ഒന്നിലധികം രോഗങ്ങൾ ചികിത്സിക്കുന്നതിനോ അല്ലെങ്കിൽ ഒരേ രോഗത്തെ ചികിത്സിക്കുന്നതിന് വിവിധ മാർഗങ്ങളിലൂടെ പ്രവർത്തിക്കുന്നതിനോ വേണ്ടി ഒന്നിലധികം മരുന്നുകൾ ഒരേ ഗുളികയിലോ കാപ്‌സ്യൂളിലോ സംയോജിപ്പിച്ചതാണ് എഫ്ഡിസി മരുന്നുകൾ. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനാണ് കേന്ദ്രസർക്കാർ വിദഗ്‌ധ സമിതിയെ നിയോഗിച്ചത്. ഇത്തരം മരുന്നുകൾ അപകടസാധ്യത ഉള്ളതാണെന്നും ഇവയ്ക്കു പകരം സുരക്ഷിതമായ ബദൽ മരുന്നുകൾ വിപണിയിൽ ലഭ്യമാണെന്നും സമിതി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മുടി വളർച്ചയ്ക്കും…

    Read More »
  • Social Media

    ”ഒരു സ്ത്രീ എന്നെ അവരുടെ കീപ്പ് ആയി വച്ചിരുന്നു; കുട്ടിക്കാലത്ത് ആണുങ്ങള്‍ ദുരുപയോഗം ചെയ്തു”

    വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ കയറിയ നടനാണ് സുധീര്‍. നായകനായും ഡ്രാക്കുളയായിട്ടും സുധീര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. കരിയറിന്റെ ഇടയ്ക്ക് ക്യാന്‍സര്‍ ബാധിച്ച സുധീര്‍ അതിനെയെല്ലാം അതിജീവിച്ചാണ് മുന്നോട്ട് പോകുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ നേരിട്ട ചില പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറയുകയാണ് നടന്‍. തന്നെ ഒരു സ്ത്രീ മൂന്ന് വര്‍ഷക്കാലം ഉപയോഗിച്ചുവെന്നാണ് സുധീര്‍ വെളിപ്പെടുത്തിയത്. സുധീറിന്റെ ഭാര്യ പ്രിയയും താരത്തിനൊപ്പം ഈ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ‘എന്നെ മൂന്ന് വര്‍ഷം ഒരു സ്ത്രീ അവരുടെ കീപ്പ് ആയി വച്ചിരുന്നു. അവര്‍ എന്നെ കൊണ്ടുനടന്നു. എനിക്ക് ഇഷ്ടം പോലെ പൈസ തന്നു. വലിയൊരു ആളാണ്. അവര്‍ പറയുന്ന എല്ലാ ജോലിയും ചെയ്യുമായിരുന്നു. എന്നെ അവര്‍ ഉപയോഗിച്ച് കൊണ്ടിരുന്നു. പടവും ജോലിയും ഇല്ലാതിരുന്ന സമയത്താണ് അത്. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ തേച്ചു. എന്നെ ഒഴിവാക്കി വിട്ടു. ഞാന്‍ എവിടെപ്പോയി പരാതി പറയും.…

    Read More »
  • Kerala

    ട്രെയിന്‍ യാത്രയ്ക്ക് പുറപ്പെടുകയാണോ? ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കുക! മുന്നറിയിപ്പുമായി പൊലീസ്

    തിരുവനന്തപുരം: ട്രെയിനില്‍ യാത്രക്കാര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നിരവധി നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടും അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ട്രെയിന്‍ യാത്രയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ വേണ്ട തയ്യാറെടുപ്പുകള്‍ എടുക്കാന്‍ യാത്രക്കാര്‍ തയ്യാറാവണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. യാത്രാ ടിക്കറ്റിനോടൊപ്പം 9846200100, 9846200150, 9846200180 എന്നി നമ്പറുകള്‍ സൂക്ഷിക്കാന്‍ കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശനമുണ്ടായാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം. കൂടാതെ 9497935859 എന്ന വാട്സ്ആപ് നമ്പറില്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങള്‍ കൈമാറാമെന്നും കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കുറിപ്പ്: ശ്രദ്ധിക്കൂ… നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണോ, അല്ലെങ്കില്‍ ട്രെയിന്‍ യാത്രക്ക് പുറപ്പെടുകയാണോ ? ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം. 9846200100 9846200150 9846200180 ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശനമുണ്ടായാല്‍ 24 മണിക്കൂറും…

    Read More »
  • Crime

    ബാറിലെ ചീത്തവിളി; ചോദ്യംചെയ്തയാളെ അടിച്ചുപരിക്കേല്‍പിച്ചു

    ഇടുക്കി: ബാറിലെ തുറസ്സായ സ്ഥലത്ത് ഉച്ചത്തില്‍ ചീത്തവിളിച്ചത് ചോദ്യംചെയ്തയാളെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍. വണ്ണപ്പുറം അമ്പലപ്പടി കുവൈറ്റ് കോളനി കാനാപ്പറമ്പില്‍ നിസ്സാറിനെ(കുട്ടിമോട്ടോര്‍-45) ആണ് കാളിയാര്‍ പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വണ്ണപ്പുറം അമ്പലപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ബാറിന്റെ ഓപ്പണ്‍ സ്‌പേസില്‍ ഉച്ചത്തില്‍ ചീത്തവിളിച്ചത് അയല്‍വീട്ടിലുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നത് ചോദ്യംചെയ്തതാണ് പ്രകോപനത്തിന് കാരണം. ബാറിന് സമീപം താമസിക്കുന്ന പഴേരിയില്‍ അജാസിനെ(38) ഇയാള്‍ പത്തലുകൊണ്ടടിച്ച് പരിക്കേല്‍പിക്കുയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കാളിയാര്‍ പോലീസ് എസ്.ഐമാരായ അനസ്, ഷംസുദ്ദീന്‍, സി.പി.ഒ. ദീക്ഷിത് എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നിസ്സാര്‍ വിവിധ സ്റ്റേഷനുകളിലായി 18-ല്‍പരം കേസുകളില്‍ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

    Read More »
  • Kerala

    ”റിയാസ് ഖാന്‍ ഫോണില്‍ അശ്ലീലം പറഞ്ഞു, സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു; സിദ്ദീഖിനെതിരെ തെളിവുകള്‍ കയ്യിലുണ്ട്”

    തിരുവനന്തപുരം: അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച നടന്‍ സിദ്ദീഖിനെതിരെ രൂക്ഷവിമര്‍ശനവുമായി ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച യുവനടി രേവതി സമ്പത്ത്. സിദ്ദീഖിനെ സിനിമയില്‍നിന്ന് വിലക്കണമെന്നും രേവതി പറഞ്ഞു. സിനിമ മോഹിച്ചെത്തിയ എന്നെപ്പോലെയുള്ള പലരുടെയും സ്വപ്നങ്ങളില്‍ ചവിട്ടി നേടിയ പദവിയാണിത്. സിദ്ദീഖിനെതിരെ തെളിവുകള്‍ കയ്യിലുണ്ടെന്നും രേവതി പറഞ്ഞു. നീതി ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയാല്‍ കേസുമായി മുന്നോട്ടു പോകും. എന്റെ തൊഴിലിനും സ്വപ്നങ്ങള്‍ക്കും സുരക്ഷിതത്വം ലഭിക്കുമെന്ന് ഉറപ്പ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. സിദ്ദീഖിന്റെ രാജി തന്ത്രത്തിന്റെ ഭാഗമാണെന്നാണു കരുതുന്നത്. നിഷ്‌കളങ്കനാണെന്നു വരുത്തി സിംപതി പിടിച്ചുപറ്റാനുള്ള ശ്രമമാണ്. – രേവതി പറഞ്ഞു. നടന്‍ റിയാസ് ഖാനെതിരെയും രേവതി ഗുരുതര ആരോപണം ഉന്നയിച്ചു. റിയാസ് ഖാനില്‍നിന്ന് വളരെ മോശം അനുഭവം ഉണ്ടായെന്ന് രേവതി പറഞ്ഞു. ”ഫോണില്‍ വിളിച്ച് റിയാസ് ഖാന്‍ അശ്ലീലം പറഞ്ഞു. സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഒരു ഫൊട്ടോഗ്രഫറിന്റെ കൈയില്‍നിന്ന് എന്റെ അനുവാദമില്ലാതെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് റിയാസ് ഖാന്‍…

    Read More »
  • Kerala

    പനി ബാധിച്ച് വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സയിലായിരുന്ന നവവധു മരിച്ചു

    വയനാട്: പനിയെ തുടര്‍ന്നു വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു മരണത്തിന് കീഴടങ്ങി. അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അര്‍ഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്. വിവാഹത്തിനു മുന്‍പ് ചെറിയ പനിയും മറ്റുമുണ്ടായിരുന്ന ഷഹാനയെ ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. സഹോദരങ്ങള്‍: ഷിബ്ലി ഷെരീഫ്, ഷാഫിഹ ഷെറിന്‍.

    Read More »
Back to top button
error: