ധാക്ക: രാജ്യം വിടാന്‍ ശ്രമിച്ച സുപ്രീം കോടതി മുന്‍ ജഡ്ജിയെ ബംഗ്ലദേശ് അതിര്‍ത്തി രക്ഷാസേന (ബിജിഡി) തടഞ്ഞുവച്ചു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയായ സില്‍ഹെറ്റില്‍ നിന്ന് ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഷംസുദ്ദീന്‍ ചൗധരി മാണിക്കിനെ പിടികൂടിയത്. ഇദ്ദേഹത്തെ അര്‍ധരാത്രിവരെ സേനാ ഔട്ട് പോസ്റ്റില്‍ നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.
അവാമി ലീഗ് നേതാവ് എഎസ്എം ഫിറോസിനെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തതിനുപിന്നാലെയാണ് പുതിയ സംഭവവികാസം. ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കി, മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റശേഷം മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ പലരെയും കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.