KeralaNEWS

”റിയാസ് ഖാന്‍ ഫോണില്‍ അശ്ലീലം പറഞ്ഞു, സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു; സിദ്ദീഖിനെതിരെ തെളിവുകള്‍ കയ്യിലുണ്ട്”

തിരുവനന്തപുരം: അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച നടന്‍ സിദ്ദീഖിനെതിരെ രൂക്ഷവിമര്‍ശനവുമായി ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച യുവനടി രേവതി സമ്പത്ത്. സിദ്ദീഖിനെ സിനിമയില്‍നിന്ന് വിലക്കണമെന്നും രേവതി പറഞ്ഞു. സിനിമ മോഹിച്ചെത്തിയ എന്നെപ്പോലെയുള്ള പലരുടെയും സ്വപ്നങ്ങളില്‍ ചവിട്ടി നേടിയ പദവിയാണിത്. സിദ്ദീഖിനെതിരെ തെളിവുകള്‍ കയ്യിലുണ്ടെന്നും രേവതി പറഞ്ഞു.

നീതി ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയാല്‍ കേസുമായി മുന്നോട്ടു പോകും. എന്റെ തൊഴിലിനും സ്വപ്നങ്ങള്‍ക്കും സുരക്ഷിതത്വം ലഭിക്കുമെന്ന് ഉറപ്പ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. സിദ്ദീഖിന്റെ രാജി തന്ത്രത്തിന്റെ ഭാഗമാണെന്നാണു കരുതുന്നത്. നിഷ്‌കളങ്കനാണെന്നു വരുത്തി സിംപതി പിടിച്ചുപറ്റാനുള്ള ശ്രമമാണ്. – രേവതി പറഞ്ഞു.

Signature-ad

നടന്‍ റിയാസ് ഖാനെതിരെയും രേവതി ഗുരുതര ആരോപണം ഉന്നയിച്ചു. റിയാസ് ഖാനില്‍നിന്ന് വളരെ മോശം അനുഭവം ഉണ്ടായെന്ന് രേവതി പറഞ്ഞു. ”ഫോണില്‍ വിളിച്ച് റിയാസ് ഖാന്‍ അശ്ലീലം പറഞ്ഞു. സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു.

ഒരു ഫൊട്ടോഗ്രഫറിന്റെ കൈയില്‍നിന്ന് എന്റെ അനുവാദമില്ലാതെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് റിയാസ് ഖാന്‍ വിളിച്ചത്. രാത്രി ഫോണ്‍ വിളിച്ച് വൃത്തികേടുകള്‍ പറഞ്ഞു. സെക്സ് ചെയ്യാന്‍ ഇഷ്ടമാണോ എന്നു ചോദിച്ചു. ഏതു പൊസിഷനാണ് ഏറ്റവും ഇഷ്ടം. ഇതൊക്കെയാണ് ചോദിക്കുന്നത്. വല്ലാത്ത ഞെട്ടലായിപ്പോയി. ഒടുവില്‍ 9 ദിവസം കൊച്ചിയിലുണ്ടെന്നും നിങ്ങള്‍ക്കു താല്‍പര്യമില്ലെങ്കില്‍ കൂട്ടുകാരെ ആരെയെങ്കിലും ഒപ്പിച്ചു തന്നാല്‍ മതിയെന്നും റിയാസ് ഖാന്‍ പറഞ്ഞു.” രേവതി മാധ്യമങ്ങളോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: