KeralaNEWS

”ബാലിശ ആരോപണം, ടെസ് ജോസഫിനെ ഇതുവരെ കണ്ടിട്ടില്ല; എന്നെ ലക്ഷ്യംവെക്കുന്നത് CPM എംഎല്‍എ ആയതിനാല്‍”

കൊല്ലം: തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് എം. മുകേഷ് എം.എല്‍.എ. താന്‍ സി.പി.എം എം.എല്‍.എ ആയതിനാല്‍ തന്നെ ലക്ഷ്യംവയ്ക്കുകയാണെന്നത് വ്യക്തമാണ്. ആരാണ് ഇത്തരം ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അറിയില്ലെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

”ആറുകൊല്ലം മുമ്പ് ഈ ആരോപണം വന്നപ്പോള്‍ ഇവിടെ സ്ഥാനാര്‍ഥിനിര്‍ണയംവരെ അടി നടന്നിരുന്നു. ഇയാള്‍ ഇപ്പോള്‍ രാജിവെച്ചു, പിടിക്കപ്പെട്ടു എന്നുവരെ പറഞ്ഞവരുണ്ട്. മൂന്ന് നേതാക്കള്‍ താനാണ് സ്ഥാനാര്‍ഥി എന്നുപറഞ്ഞ് നാണംകെട്ടില്ലേ.

Signature-ad

രാഷ്ട്രീയലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല ഇതിന് പിന്നില്‍. സി.പി.എമ്മിന്റെ എം.എല്‍.എ. ആയതിനാല്‍ കേറിയിറങ്ങി എന്തുംപറയാമെന്നാണ്. ഇവരെ ഇതുവരെ കണ്ടിട്ടില്ല. ആറുകൊല്ലം മുമ്പേ ഇക്കാര്യം വ്യക്തമാക്കിയതാണ്. 26 കൊല്ലം മുമ്പ് നടന്ന കാര്യം ഇപ്പോള്‍ വീണ്ടും എടുത്തുപറയുന്നത് ബാലിശമാണ്. വളരെ മോശം. സി.പി.എമ്മിന്റെ എം.എല്‍.എ അല്ലായിരുന്നെങ്കില്‍ ഇവര്‍ തിരിഞ്ഞുനോക്കുമായിരുന്നോ. ഇത് എന്നെ ലക്ഷ്യംവെച്ചുള്ള കാര്യമാണ്. ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല” – മുകേഷ് പറഞ്ഞു.

സിനിമാലോകത്തെ പിടിച്ചുലച്ച ‘മീ ടൂ’ ക്യാമ്പെയ്നിടെ 2018-ലായിരുന്നു കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് മുകേഷിനെതിരേ ആരോപണം ഉന്നയിച്ചത്. കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്ന് ടെസ് പറഞ്ഞു. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിക്കടുത്തേക്ക് തന്നെ മാറ്റിയെന്നും ടെസ് പറഞ്ഞിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: