LIFELife Style

കൊല്ലം സുധിയുടെ സ്വപ്നവീട് യാഥാര്‍ത്ഥ്യമായി; സുധിലയത്തില്‍ ഗൃഹപ്രവേശനം

കാലത്തില്‍ വിട പറഞ്ഞ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ സ്വപ്ന വീട് യാഥാര്‍ത്ഥ്യമായി. കൊല്ലം സുധിയുടെ കുടുംബത്തിന് കെ.എച്ച്.ഡി.ഇ.സി എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സുഹൃത്തുക്കളുടെയും ആരാധകരുടെയും പിന്തുണയോടെ പണി കഴിപ്പിച്ച സുധിലയം എന്ന വീടിന്റെ പാലുകാച്ചല്‍ ചടങ്ങായിരുന്നു ഇന്ന്.

ബിഷപ്പ് നോബിള്‍ ഫിലിപ്പ് ഏഴു സെന്റ് സ്ഥലം സൗജന്യമായി നല്‍കി. മാ സംഘടനയുടെ പിന്തുണയും ലഭിച്ചു. ഏകദേശം 1050 സ്‌ക്വയര്‍ഫീറ്റില്‍ മുന്ന് ബെഡ്റൂമുകളോടെയാണ് വീടിന്റെ നിര്‍മ്മാണം. ഇതില്‍ രണ്ടെണ്ണം ബാത്ത് അറ്റാച്ച്ഡും ഒന്ന് കോമണ്‍ ബാത്ത് റൂമും ആണ്. ഒരു വാഷ് ഏരിയ, സിറ്റൗട്ട്, ലിവിംഗ്, ഡൈനിംഗ് റൂം തുടങ്ങിയവയും മനോഹരമായ കിച്ചണും വീടിന് അഴക് കൂട്ടുന്നു. വീടിന് അകത്തേക്ക് പ്രവേശിക്കുന്നത് മനോഹരമായ ലിവിംഗ് ഏരിയയിലേക്കാന്‍്. കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് ഇവിടം ഒരുക്കിയിരിക്കുന്നത്. കോര്‍ണര്‍ സോഫ, ടിവി യൂണിറ്റ് എന്നിവ ഇവിടെ നല്‍കിയിട്ടുണ്ട്. വൈറ്റ് കളര്‍തീമാണ് വീടിന്റെ അകത്തളങ്ങള്‍. ഴിലാളി യൂണിയന്റെ സ്നേഹോപഹാരമായ സുധിയുടെ ഗ്രാനൈറ്റില്‍ തീര്‍ത്ത ഒരു രൂപം വച്ചിരിക്കുന്നു. ഏകദേശം ഇരുപത് ലക്ഷം രൂപയാണ് വീടിന് ചെലവായത് എന്നാണ് റിപ്പോര്‍ട്ട്.

Signature-ad

തൃശൂര്‍ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തില്‍ ആണ് കൊല്ലം സുധി മരിച്ചത്. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: