LIFELife Style

രാവിലെ ഉണര്‍ന്ന ഉടന്‍ കണ്ണാടി നോക്കാറുണ്ടോ? എന്നാല്‍ ഈ തെറ്റ് ഇനി ആവര്‍ത്തിക്കരുത്

രു ദിവസം എങ്ങനെയാണെന്ന് തീരുമാനിക്കുന്നത് ആ ദിവസത്തിന്റെ തുടക്കമായിരിക്കും. അതില്‍ തന്നെ ഹിന്ദു വിശ്വാസപ്രകാരം കണിക്ക് വളരെ വലിയ പങ്ക് അതില്‍ ഉണ്ട്. രാവിലെ എഴുന്നേറ്റാല്‍ ആദ്യം കൈപ്പത്തിയില്‍ നോക്കുന്ന പലരുമുണ്ട്. ഇത് ഐശ്വര്യം തരുമെന്നാണ് വിശ്വാസം. ഐശ്വര്യവും സന്തോഷവും നിറഞ്ഞ ദിവസത്തിനായി നല്ല കണി പ്രധാനമാണ്. എന്നാല്‍ രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ തന്നെ കാണാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?

നിഴല്‍

Signature-ad

ഹിന്ദുമത വിശ്വാസപ്രകാരം രാവിലെ എഴുന്നേറ്റ ഉടന്‍ നിഴലുകള്‍ കാണരുത്. സ്വന്തം നിഴല്‍ പോലും കാണുന്നത് ദോഷമാണ്. ഇത് നെഗറ്റീവ് ഊര്‍ജ്ജമാണ് നല്‍കുന്നത്. രാവിലെ എണീറ്റ ഉടന്‍ നിഴല്‍ കണ്ടാല്‍ അന്നത്തെ ദിവസം പ്രശ്‌നങ്ങള്‍ നിറഞ്ഞതും അശുഭകരവുമായിരിക്കും.

കണ്ണാടി

പലരും രാവിലെ എഴുന്നേറ്റാല്‍ കണ്ണാടിയിലാണ് ആദ്യം നോക്കുന്നത്. എന്നാല്‍ ഇത് നെഗറ്റീവ് ഫലങ്ങളാണ് നല്‍കുക. ഒരു കാരണവശാലും രാവിലെ ഉണര്‍ന്ന ഉടന്‍ കണ്ണാടിയില്‍ നോക്കരുത്.

അഴുക്ക് പിടിച്ച പാത്രങ്ങള്‍

അഴുക്ക് പിടിച്ച പാത്രങ്ങള്‍ രാവിലെ കണി കാണുന്നത് നല്ലതല്ല. ചിലര്‍ രാത്രിയിലെ പാത്രങ്ങള്‍ രാവിലെ കഴുകാനായി മാറ്റിവയ്ക്കുന്നു. രാവിലെ ഇത് കണ്ടാല്‍ അന്നത്തെ ദിവസം വളരെ മോശമായിരിക്കും.

തകര്‍ന്ന വിഗ്രഹം

നിങ്ങളുടെ വീട്ടില്‍ തകര്‍ന്ന വിഗ്രഹം ഉണ്ടെങ്കില്‍ അത് ഒരിക്കലും കണി കാണരുത്. ഇത് നിങ്ങള്‍ക്ക് അശുഭകരമായ ഫലം നല്‍കുന്നു. സാമ്പത്തിക നഷ്ടവും മറ്റ് മോശം അനുഭവങ്ങളും ഇത് വഴി നിങ്ങള്‍ക്കുണ്ടാവുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: