Life StyleNEWS

നിനക്ക് എന്താ അവിടെ കാര്യം? തൃഷയോട് ദേഷ്യപ്പെട്ട് വിജയിയുടെ അമ്മ; വാക്ക് തര്‍ക്കം!

താര ജീവിതത്തില്‍ ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് ഗോസിപ്പുകള്‍. താരങ്ങളെക്കുറിച്ച് അറിയാനുള്ള ആരാധകരുടെ ആകാംഷയെ മുതലെടുത്തു കൊണ്ട് പലരും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാറുണ്ട്. പലപ്പോഴും ഗോസിപ്പുകള്‍ക്ക് കുമിളകളുടെ ആയുസ് മാത്രമാണുണ്ടാവുക. വലിയ ചര്‍ച്ചയൊക്കെ നടന്നിട്ടുള്ള പല ഗോസിപ്പുകളുടേയും വസ്തുത ചികഞ്ഞു ചെന്നാല്‍ ഉള്ളിയുടെ തോലില്‍ ഉരിയുന്നത് പോലെയായിരിക്കും അനന്തരഫലം.

ഗോസിപ്പിന് ഒരു പഞ്ഞവുമില്ലാത്ത ഇടമാണ് തമിഴ് സിനിമാ ലോകം. തമിഴ് സിനിമയുടെ ദളപതിയായ വിജയിയെക്കുറിച്ചും ധാരാളം ഗോസിപ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു. കഴിഞ്ഞ കുറേക്കാലമായി വിജയും നടി തൃഷയും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു. കുറച്ചുനാള്‍ സോഷ്യല്‍ മീഡിയയില്‍ തീയും പുകയും സൃഷ്ടിച്ച ശേഷം ഈ ഗോസിപ്പ് അങ്ങ് കെട്ടടങ്ങുകയാണ് പതിവ്.

Signature-ad

ഇടക്കാലത്ത് വിജയും ഭാര്യ സംഗീതയും പിരിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഗീത വിജയിയുടെ വീട്ടില്‍ നിന്നും ഇറങ്ങിയെന്നും വിദേശത്ത് താമസമാക്കിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു ഈ വാര്‍ത്ത. എന്നാല്‍ പിന്നീട് ഇതും കെട്ടടങ്ങി. ഈ സമയത്താണ് വിജയും തൃഷയും തമ്മില്‍ അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ സജീവമാകുന്നത്. ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ലിയോയുടെ ചിത്രീകരണത്തിനിടെയായിരുന്നു ആ വാര്‍ത്ത ശക്തി നേടിയത്.

ഈയ്യടുത്തായിരുന്നു വിജയ് തന്റെ 50-ാം ജന്മദിനം ആഘോഷിച്ചത്. ഇതിന് തൊട്ടടുത്ത ദിവസം വിജയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ചു കൊണ്ട് തൃഷ ആശംസകള്‍ നേര്‍ന്നിരുന്നു. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ഗോസിപ്പുകള്‍ വീണ്ടും സജീവമായി മാറി. ഇപ്പോഴിതാ വിജയിയേയും തൃഷയേയും കുറിച്ച് മാധ്യമ പ്രവര്‍ത്തകനും യൂട്യൂബറുമായ ബയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. വിജയ്-തൃഷ ഗോസിപ്പുകളെ വീണ്ടും ആളിക്കത്തിക്കുന്നതാണ് ബയില്‍വാന്റെ വാക്കുകള്‍.

അടുത്തിടെ അമ്മയുടെ ആഗ്രഹം പോലെ ഒരു സായിബാബ ക്ഷേത്രം വിജയ് പണി കഴിപ്പിച്ചിരുന്നു. ഈ ക്ഷേത്രത്തില്‍ തൃഷ അടുത്തിടെ ദര്‍ശനം നടത്തിയിരുന്നു. ഇതേക്കുറിച്ച് കേട്ട വിജയിയുടെ അമ്മ ശോഭ, തൃഷയോട് എന്തിനാണ് ക്ഷേത്രത്തില്‍ പോയതെന്നും അവിടെ നിനക്ക് എന്താണ് ജോലിയെന്നും വിളിച്ചു ചോദിച്ചു എന്നാണ് നടനും സിനിമാ പത്രപ്രവര്‍ത്തകനുമായ ബയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. ഇത് വലിയൊരു വാക്കുതര്‍ക്കത്തിന് കാരണമായി എന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍, ഈ വിവരം എത്രത്തോളം ശരിയാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. മുമ്പും ഇത്തരം ഗോസിപ്പുകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ആളാണ് ബയില്‍വാന്‍.

അതേസമയം, വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് ആണ് വിജയിയുടെ പുതിയ സിനിമ. വിജയ്ക്കൊപ്പം പ്രശാന്ത്, പ്രഭു ദേവ, അജ്മല്‍ അമീര്‍, മോഹന്‍, ജയറാം, സ്നേഹ, ലൈല, മീനാക്ഷി ചൗധരി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സോണി ലൈവ് സീരീസാ ബ്രിന്ദയാണ് തൃഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: