KeralaNEWS

കേവലം 2 വയസ്: ഇൻഡ്യ ബുക്ക് ഓഫ് റെകോർഡ്സിൽ ഇടം നേടി കാസർകോട്ടെ  എസ്ദാൻ മുഹമ്മദ്

   ജനിച്ചത് 2022 ഫെബ്രുവരി 10 ന്. വെറും 2 വയസും 4 മാസവും മാത്രം പ്രായമുള്ള കുഞ്ഞുബാലൻ  ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിന്റെ ‘ഐബിആർ ആചീവർ’ ബഹുമതി നേടിയ വാർത്ത ആർക്കും അത്ഭുതം പകരും. കാസർകോട് തായലങ്ങാടിയിലെ, മുഹമ്മദ് ഫൈസൽ- ഫാത്തിമ അബ്ദുൽ ഹക്കീം ദമ്പതികളുടെ മകൻ എസ്ദാൻ മുഹമ്മദ് ആണ് നാടിന് അഭിമാനമായത്.

54 ചിത്രങ്ങൾ വെറും 4 മിനിറ്റും 50 സെകൻഡും കൊണ്ട് തിരിച്ചറിഞ്ഞ് പേര് പറഞ്ഞാണ് എസ്ദാൻ മുഹമ്മദ് എന്ന കൊച്ചുമിടുക്കൻ ഈ നേട്ടം കൈവരിച്ചത്. രൂപങ്ങൾ, ഭക്ഷണം, പഴങ്ങൾ, നിറങ്ങൾ, പച്ചക്കറികൾ, മൃഗങ്ങൾ തുടങ്ങി വിവിധ തരം ചിത്രങ്ങളാണ് എസ്ദാൻ തിരിച്ചറിഞ്ഞത്.

Signature-ad

ചെറിയ പ്രായത്തിൽ ഇത്രയും അറിവ് നേടിയെടുക്കാൻ എസ്ദാനിന് കഴിഞ്ഞത് മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും കൊണ്ടു മാത്രമാണ്.

ദുബൈയിലാണ് എസ്ദാൻ മുഹമ്മദും കുടുംബവും താമസിക്കുന്നത്. ദുബൈയിൽ ബാങ്കറാണ് പിതാവ് മുഹമ്മദ് ഫൈസൽ. സംരംഭകയായ മാതാവ് ഫാത്തിമ അബ്ദുൽ ഹക്കിമും വിവിധ മേഖലകളിൽ തന്റെ സർഗപ്രതിഭ തെളിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: