Social MediaTRENDING

നാഗേന്ദ്രന്‍ എന്റെ അച്ഛന്‍ കട്ടര്‍ ബാബുവായിരുന്നു! അത് കണ്ടപ്പോള്‍ അച്ഛനെ ഓര്‍ത്തു; വൈറല്‍ കുറിപ്പ്

സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിച്ച നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന വെബ് സീരിസ് വലിയ തരംഗമായി മാറിയിരിക്കുകയാണ്. ആറ് സ്ത്രീകളെ വിവാഹം കഴിക്കുന്ന തട്ടിപ്പുവീരനായ നാഗേന്ദ്രന്‍ എന്ന കഥാപാത്രത്തെയായിരുന്നു സുരാജ് അവതരിപ്പിച്ചത്. ഒടിടി യിലൂടെ ഓരോ എപ്പിസോഡായി റിലീസ് ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യത കിട്ടി.

മീരയുടെ കല്യാണത്തിന് എല്ലാം തീരുമാനിച്ചത് ഞാനാണ്! നടി മിയയ്ക്കും എന്നില്‍ വിശ്വാസം ഉണ്ടായിരുന്നു; ഉണ്ണി പിഎസ്മീരയുടെ കല്യാണത്തിന് എല്ലാം തീരുമാനിച്ചത് ഞാനാണ്! നടി മിയയ്ക്കും എന്നില്‍ വിശ്വാസം ഉണ്ടായിരുന്നു; ഉണ്ണി പിഎസ്

Signature-ad

അതേസമയം സിനിമയുമായി ബന്ധപ്പെട്ടുള്ള രസകരമായ നിരവധി കുറിപ്പുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. സുരാജ് വെഞ്ഞാരമൂട് അവതരിപ്പിച്ച കഥാപാത്രം തന്റെ അച്ഛനെ പോലെ ആയിരുന്നുവെന്നും ഇത് തന്റെ ജീവിതത്തില്‍ സംഭവിച്ചത് പോലൊരു കഥയാണെന്ന് പറയുകയാണ് സിന്ധു എന്ന യുവതി.

‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍ ഞാന്‍ കണ്ടപ്പോള്‍, ഒരോ തവണ നാഗേന്ദ്രനെ കാണുമ്പോഴും ഞാനെന്റെ അച്ഛനെ ഓര്‍ത്തു, നാഗേന്ദ്രന്‍ എന്ന കഥാപാത്രം എന്റെ അച്ഛന്‍ കട്ടര്‍ ബാബുവായിരുന്നു. ഒരു ചെറിയ വ്യത്യാസമുണ്ട് നാഗേന്ദ്രനെ പോലെ എല്ലായിടത്തു നിന്നും വേഗത്തില്‍ രക്ഷപ്പെടുന്ന ഒരാളായിരുന്നില്ല, ഒരിടത്ത് മിനിമം ആറ് മാസമെങ്കിലും നില്‍ക്കും. ഒരു കുഞ്ഞിനെ എങ്കിലും ഉത്പാദിപ്പിക്കും.

പിന്നെ ഇടയ്ക്കും തലക്കും ഒക്കെ വിസിറ്റ് നടത്തും. രണ്ടു മൂന്നും ഒക്കെ കുട്ടികള്‍ ഉണ്ടായിരുന്നു എന്നാണ് കേള്‍വ.ി ഭാര്യമാരുടെ സ്വര്‍ണം, പശൂനെ വിറ്റതും ആടിനെ വിറ്റതും ഒക്കെയുണ്ടെങ്കില്‍ അത് ഒക്കെ തരം പോലെ കൈക്കലാക്കും. ഏതു നാട്ടിലാണോ ഉള്ളത് അവിടുത്തെ തടി മില്ലില്‍ ഒരു പണി സഘടിപ്പിക്കുക മൂപ്പര്‍ക്ക് വളരെ എളുപ്പമായിരുന്നു. അവിടുത്തെ ഭാര്യയെ മടുക്കുമ്പോള്‍
അടുത്ത തടിമില്ല്, അടുത്ത ഭാര്യ.

ബ്രോക്കര്‍മാരാണ് ഒരു സ്ഥലത്തെത്തിയാല്‍ ആദ്യത്തേ കൂട്ടുകാര്‍. ആ പഞ്ചായത്തിലെ പുര നിറഞ്ഞു നില്‍ക്കുന്ന പാവപ്പെട്ട ഏതേലും പെണ്ണിനെ ചെറുമട്ടത്തില്‍ അങ്ങോട്ടു കെട്ടും. അന്നത്തെ കാലത്ത് ഈ കട്ടറില്‍ മരം മുറിക്കുന്ന പണി അറിയാവുന്നവര്‍ കുറവായിരുന്നു. നല്ല കാശും കിട്ടും. ഇഷ്ടം പോലെ കൂട്ടുകാരും.

കള്ളുഷാപ്പുകാരന് അമ്പലത്തില്‍ താലപ്പൊലി കൊടിയേറിയ തിരക്കാവും. കട്ടര്‍ ബാബു നാട്ടിലെത്തിയാല്‍. അച്ഛന്റെ ഒരു ബാഗ് വര്‍ഷങ്ങളോളം തറവാട്ടു വീടിന്റെ ചുമരില്‍ ഒരു വിശേഷാല്‍ ആണിയില്‍ തൂങ്ങി കിടന്നിരുന്നു. സുരാജിന്റെ കൂട്ടുകാരന്റെ തോളില്‍ തൂങ്ങിയിരുന്ന അതേ ബാഗ് അതേ നിറം.

അമ്മമ്മ വളരെ വാത്സല്യത്തോടെയാണ് അച്ഛനെ കുറിച്ചു സംസാരിച്ചിരുന്നത്. കൊറച്ചു കുടിച്ചാലും ഓന് മന്ഷനെ തൊട്ട് നല്ല സ്നേഹാണ്. അമ്മയെങ്ങാന്‍ അത് കേട്ടാല്‍ പിന്നെ വേറാര്‍ക്കും ചെവി കേള്‍ക്കേണ്ടി വരില്ല. ‘ഓ മരോനെ ഒരു ഒലിപ്പിക്കല്…

കള്ളും കുടിച്ച് നാടുമുഴുന്‍ പെണ്ണും കെട്ടി നടക്കണ ഒരു കള്ള തമിഴന്റെ തലയില്‍ എന്നെ കൊടുത്തൊഴുവാക്കീട്ട് ഒരു തക്കാരം.. മരോനെ വിളിച്ച് ആട്ടു കട്ടില്മ്മല് കെട്ടി ആട്ടിക്കോളും തള്ളേ ങ്ങള്’ പിന്നെ അമ്മമ്മ മിണ്ടില്ല, ഒന്നും മിണ്ടണ്ട ഓളങ്ങനെ പറഞ്ഞോട്ടെന്ന് കയ്യാഗ്യം കാണിക്കും എന്നോട്.

സ്ത്രീ കഥാപാത്രങ്ങളിലെ ശ്വേത മേനോന്റെ കഥാപാത്രവുമായി അമ്മക്ക് നല്ല സാമ്യമുണ്ട്. ഒന്നിനേയും ആരേയും ഭയക്കാത്ത പ്രകൃതവും, ഒരൊറ്റ വെട്ടിന് രണ്ടു മുറി എന്ന സംസാരവും (അതുകൊണ്ട് മാത്രം ഞാന്‍ ജീവനോടെ നിങ്ങളോട് ഇങ്ങനെ ന്യായം വെക്കുന്നു.) ജീവനോടെ ഉണ്ടോ മരിച്ചോ ഒന്നും എനിക്കറിഞ്ഞൂടാ.

അവസാനമായി കണ്ടത് പത്തില്‍ പഠിക്കുമ്പോഴാണ്. പിന്നെ കണ്ടിട്ടില്ല. അതിനു മുന്‍പ് ബസ് സ്റ്റാന്‍ഡില്‍ വച്ചൊക്കെ കണ്ടാല്‍ അമ്മ ധൃതിയില്‍ ഞങ്ങളെ ഒളിപ്പിക്കുമായിരുന്നു. കാതിലെ ഇത്തിരി പൊന്ന് ഊരി കൊണ്ടു പോവും എന്ന് ഭയപ്പെട്ടിരുന്നു. എവിടെയൊക്കെ എനിക്ക് എത്ര സഹോദരങ്ങള്‍ ഉണ്ട്, ആരൊക്കെ ജീവിച്ചിരിക്കുന്നു, ആരൊക്കെ മരിച്ചു, ഒന്നും അറിയില്ല.

അന്നത്തെ കാലത്ത് കട്ടര്‍ ബാബുമാരും നാഗേന്ദ്രന്‍മാരും ഒക്കെ നാട്ടിന്‍ പുറത്തിന്റെ സ്ഥിരം കാഴ്ച്ചകളായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ഓര്‍മ്മയില്‍ സ്നേഹത്തോടെ ഞാന്‍ ആദ്യമായി അച്ഛാ എന്നു വിളിക്കുന്നത് എന്റെ ഭര്‍തൃപിതാവിനെയാണ്.

21 മത്തെ വയസ്സില്‍, വന്ന നാള്‍ തൊട്ട് അഞ്ചു വയസ്സുള്ള മകളെ കരുതുംപോലെ എന്നെ ലാളിച്ചതും കൊഞ്ചിച്ചതും സുരേട്ടന്റെ അച്ഛനാണ്. നിങ്ങള്‍ ഇടക്കു കാണാറുള്ള പടം ഞങ്ങള്‍ ഒരുമിച്ചുള്ളതാണ്.

അമ്മ ദേഷ്യം വരുമ്പോള്‍ ഒക്കെ പറയുമായിരുന്നു കട്ടര്‍ ബാബുവിന്റെ വിത്താണ് എപ്പോഴാണ് ചിരിച്ചു കൊണ്ട് കഴുത്തറക്കുക എന്ന് പറയാനാവില്ല എന്ന്. സഹികെട്ട് ഒരു ദിവസം ഞാന്‍ ചോദിച്ചിട്ടുണ്ട് കട്ടര്‍ ബാബുവിന്റെ മകളായി പിറന്നത് എന്റെ കുറ്റം കൊണ്ടാണോ എന്ന്, അമ്മ മിണ്ടാതെ എങ്ങോട്ടോ നടന്നു പോയി.

എനിക്ക് നല്ല ബോധമുണ്ട് എന്റെ രക്തത്തില്‍ ഒരു മടിയനായ, അലസനായ, കള്ളത്തരങ്ങളുള്ള തമിഴന്‍ ഒഴുകി നടക്കുന്നുണ്ട് എന്ന്. ആ ബോധത്തില്‍ ജീവിക്കുന്നത് കൊണ്ട് മാത്രം. എനിക്ക് ഞാനായി ജീവിക്കാന്‍ ആവുന്നുണ്ട്..’ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: