KeralaNEWS

സംവിധായകനെതിരെ പരാതി; ശ്രീദേവികയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

ദുബായ്: സംവിധായകനെതിരെ പരാതി നല്‍കിയ നടി ശ്രീദേവികയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം.വിഡിയോ കോള്‍ വഴി ഓണ്‍ലൈന്‍ ആയാണ് മൊഴിയെടുത്തത്. ‘അമ്മ’യ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് ശ്രീദേവിക ആവര്‍ത്തിച്ചു.

മോശമായി പെരുമാറിയ സംവിധായകനെതിരെയും, അഭിനയിച്ച സിനിമകളില്‍ പ്രതിഫലം നല്‍കാത്തതും കാട്ടിയായിരുന്നു ശ്രീദേവിക 2018ല്‍ നല്‍കിയ അമ്മ സംഘടനയില്‍ പരാതി നല്‍കിയത്. ഇമെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്.

Signature-ad

ഒരു സിനിമയില്‍ വാഗ്ദാനം ചെയ്ത പ്രതിഫലം തരാതെ വന്നപ്പോള്‍ സഹായത്തിനായി ‘അമ്മ’യെ സമീപിച്ചുവെങ്കിലും പരാതി നല്‍കരുതെന്നും അതു കരിയറിനെ ബാധിക്കുമെന്നുമായിരുന്നു ഉപദേശമെന്നുമാണ് ദുബായില്‍ താമസമാക്കിയ നടി പുതിയ വെളിപ്പെടുത്തലില്‍ പറഞ്ഞത്.

തുളസീദാസ് സംവിധാനം ചെയ്ത ‘അവന്‍ ചാണ്ടിയുടെ മകന്‍’ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെ തുടര്‍ച്ചയായി രാത്രികളില്‍ കതകില്‍ മുട്ടിയതിനെതിരെയായിരുന്നു പ്രധാന പരാതി. 2006 ലായിരുന്നു സംഭവം. സംവിധായകനാണെന്ന് റിസപ്ഷനില്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായി. പേടിച്ച് റൂം മാറിയതിന് പിന്നാലെ സിനിമയിലെ തന്റെ സീനുകളും ഡയലോഗുകളും സംവിധായകന്‍ വെട്ടിക്കുറച്ചു. പിന്നെയും ചില സിനിമകളിലഭിനയിച്ചു. അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നാണ് സിനിമയ്ക്ക് മുന്‍പ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പലരും ചോദിക്കുക. സിനിമകളിലഭിനയിച്ച പലതിലും പ്രതിഫലം ഇനിയും കിട്ടിയിട്ടില്ല. ഇക്കാര്യം അമ്മ നേതൃത്വത്തെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. അന്നത്തെ സെക്രട്ടറിയെ അറിയിച്ചപ്പോള്‍ കരിയറിനെ ബാധിക്കുമെന്നായിരുന്നു മറുപടി.

2018 ല്‍ നടി അമ്മ അസോസിയേഷനില്‍ പരാതി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം ഈ മാസം 20നും പരാതി നല്‍കിയിരുന്നു. നിലവില്‍ പ്രഖ്യാപിച്ച അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നാണ് ശ്രീദേവിക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: