Month: July 2024
-
Crime
അമ്പലത്തിലെ തിരുവാഭരണം മോഷ്ടിച്ച് മുക്കുപണ്ടം പകരംവെച്ച പൂജാരി അറസ്റ്റില്‍
മലപ്പുറം: തിരൂരില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍. പാലക്കാട് നെന്മാറ സ്വദേശി ധനേഷ് (32) ആണ് അറസ്റ്റിലായത്. തിരുനാവായ മങ്കുഴിക്കാവ് ഭഗവതിക്ഷേത്രത്തിലെ അഞ്ചു പവന്റെ തിരുവാഭരണമാണ് ഇയാള്‍ കവര്‍ന്നത്. തിരുവാഭരണം എടുത്ത ശേഷം മുക്കുപണ്ടം കൊണ്ട് നിര്‍മ്മിച്ച വ്യാജ തിരുവാഭരണം ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഷണം. കഴിഞ്ഞ വര്‍ഷം ജോലിക്ക് വന്ന ഇയാള്‍ ആഭരണം കൈക്കലാക്കി അതേ മാതൃകയില്‍ മറ്റൊന്ന് തിരികെ വയ്ക്കുകയായിരുന്നു. പിന്നീട് ജോലി മതിയാക്കി പോവുകയായിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിനായി പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തിരുവാഭരണം വിറ്റതായി പ്രതി മൊഴി നല്‍കി. തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം കെ രമേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഷിജോ സി തങ്കച്ചന്‍, പ്രതീഷ് കുമാര്‍ സിപിഒ മാരായ അരുണ്‍, സതീഷ് കുമാര്‍ എന്നിവര്‍ അടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Read More » -
Crime
സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹാവിശിഷ്ടം കണ്ടെത്തി; കലയുടേതാണോ എന്ന് ഫോറന്‍സിക് പരിശോധന
ആലപ്പുഴ: കാണാതായ മാന്നാര്‍ സ്വദേശിയായ യുവതിയുടെ മൃതദേഹാവശിഷ്ടം എന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. കാണാതായ കലയുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൃതദേഹാവശിഷ്ടം എന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. 1 ്രവര്‍ഷം മുന്‍പ് മാവേലിക്കര മാന്നാറില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ കലയെ കൊന്നുകുഴിച്ചുമൂടിയെന്ന സൂചനയെ തുടര്‍ന്ന് മൃതദേഹം കണ്ടെത്താനുള്ള പൊലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കലയെ കുഴിച്ചിട്ടെന്ന കരുതുന്ന ഇലമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ ഈ അവശിഷ്ടങ്ങള്‍ കലയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്ന് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കലയുടെ ഭര്‍ത്താവ് അനില്‍ കുമാറിന്റെ സഹോദരീഭര്‍ത്താവ് അടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോമന്‍, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇസ്രായേലിലുള്ള കലയുടെ ഭര്‍ത്താവായ അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇരുസമുദായത്തിലുള്ള കലയും അനിലും…
Read More » -
India
യു.പിയില്‍ മതചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 27 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലുംതിരക്കിലുംപ്പെട്ട് നിരവധിപേര്‍ മരിച്ചു. നാല്‍പതോളം പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 27 മൃതദേഹങ്ങള്‍ ഇതുവരെ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശികമായി നടന്ന ‘സത്സംഗ്’ പരിപാടിക്കിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് അറിയിച്ചു. മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സമിതി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More » -
Crime
പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്തതില്‍ പ്രതിഷേധം; പോസ്റ്റര്‍ ഒട്ടിച്ചതില്‍ അന്വേഷണവുമായി സി.പി.എം
പത്തനംതിട്ട: പീഡനക്കേസ് പ്രതി സി.സി സജിമോനെ സി.പി.എം തിരിച്ചെടുത്തതിനെതിരെ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിച്ചത് അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനം. തിരുവല്ല ഏരിയാ കമ്മിറ്റിയാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. പോസ്റ്റര്‍ തയ്യാറാക്കിയത് പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് ആരോപണമുന്നയിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സജിമോന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കാന്‍ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്. സജിമോനെ തിരിച്ചെടുത്തതിന് പിന്നാലെ ഇതിനെതിരെ തിരുവല്ലയില്‍ വ്യാപകമായി പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. സജിമോനെതിരെ പാര്‍ട്ടിക്കകത്ത് നടക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.
Read More » -
Crime
കുറവിലങ്ങാട്ട് പരിക്കേറ്റനിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍
കോട്ടയം: ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ കോളേജ് വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു. അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസീന്‍(19) ആണ് മരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോട്ടയം പെരുമ്പിക്കാട് സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ രണ്ടാംവര്‍ഷ ബി.സി.എ. വിദ്യാര്‍ഥിയാണ് യാസീന്‍. ജൂണ്‍ 28-നാണ് കുറവിലങ്ങാട് കാളികാവിന് സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റനിലയില്‍ യാസീനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റിരുന്ന വിദ്യാര്‍ഥിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.
Read More » -
India
1.08 കോടി സഹായം ലഭിച്ചു; രാഹുലിന്റെ വാദം തള്ളി വീരമൃത്യു വരിച്ച അഗ്‌നിവീറിന്റെ കുടുംബം
ന്യൂഡല്‍ഹി: സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്‌നീവീര്‍മാരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി മുന്‍ അഗ്‌നിവീറിന്റെ കുടുംബം. 2023 ഒക്ടോബറില്‍ സിയാച്ചിനില്‍ വെച്ച് വീരമൃത്യു വരിച്ച അഗ്‌നിവീര്‍ അക്ഷയ് ഗവാതെയുടെ അച്ഛന്‍ ലക്ഷ്മണ്‍ ഗവാതെ ആണ് തങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ച സഹായം വ്യക്തമാക്കി രംഗത്തെത്തിയത്. അക്ഷയ് വീരമൃത്യു വരിച്ച ശേഷം കുടുംബത്തിന് 48 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ആയി ലഭിച്ചെന്ന് ലക്ഷ്മണ്‍ ഗവാതെ അറിയിച്ചു. ഇതിനുപുറമെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 50 ലക്ഷം രൂപയും, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 10 ലക്ഷം രൂപയും ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്‌നീവീര്‍മാരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വാദം തെറ്റാണെന്നും അവ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും രാജ് നാഥ് സിംഗും, അമിത് ഷായും…
Read More » -
India
അമിത് ഷായുടെ മണ്ഡലത്തില്‍ പാതാളമായി റോഡുകള്‍; ബി.ജെ.പി കൊടി നാട്ടി നാട്ടുകാരുടെ പ്രതിഷേധം
അഹ്‌മദാബാദ്: കനത്ത മഴയില്‍ ഗുജറാത്തിലെ പ്രധാന നഗരങ്ങളിലെല്ലാം റോഡുകളെല്ലാം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. തലസ്ഥാനമായ അഹ്‌മദാബാദിലെ റോഡിലെ പാതാളക്കുഴിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വന്തം മണ്ഡലമായ ഗാന്ധിനഗറില്‍ റോഡിലെ വെള്ളക്കെട്ടില്‍ ബി.ജെ.പി കൊടി നാട്ടി പ്രതിഷേധിക്കുകയാണു നാട്ടുകാര്‍. അഹ്‌മദാബാദിനും ഗാന്ധിനഗറിനും പുറമെ ഗുജറാത്തിലെ പ്രധാന നഗരങ്ങളായ ഭുജ്, ജുനാഗഢ്, സൂറത്ത്, വാപി, ബറൂച്ച് നിരത്തുകളിലെ സ്ഥിതി വ്യത്യസ്തമല്ല. ഏറ്റവും ഞെട്ടിപ്പിച്ചത് തലസ്ഥാന നഗരത്തില്‍നിന്നുള്ള കാഴ്ചയായിരുന്നു. ദിവസങ്ങളായി പെയ്തുകൊണ്ടിരുന്ന മഴയ്ക്കിടെയാണ് അഹ്‌മദാബാദിലെ ഷേലയില്‍ പൊതുനിരത്തില്‍ ഭീമാകാരമായ ഗര്‍ത്തം രൂപപ്പെട്ടത്. റോഡിലെ വന്‍ ഗര്‍ത്തത്തിന്റെ ദൃശ്യങ്ങള്‍ എ.എന്‍.ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബി.ജെ.പി സര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. അഹ്‌മദാബാദ് സ്മാര്‍ട്ട് സിറ്റിയില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഭൂഗര്‍ഭ മഴവെള്ള സംഭരണി എന്നാണ് കോണ്‍ഗ്രസ് കേരള ഈ ദൃശ്യങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഒരിറ്റു വെള്ളം അറബിക്കടലിലേക്കു…
Read More » -
Crime
എകെജി സെന്റര്‍ ആക്രമണം; വിദേശത്ത് ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന സുഹൈല്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്. പടക്കം എറിയാന്‍ നിര്‍ദേശം നല്‍കിയത് നിര്‍ദേശം നല്‍കിയത് സുഹൈല്‍ ആണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. രണ്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. പിടികൂടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകാന്‍ എത്തിയതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം ഇന്ന് വൈകുന്നേരത്തോടെ സുഹൈലിനെ തിരുവനന്തപുരത്തെത്തിക്കും. കേസില്‍ നേരത്തെ തന്നെ ഇടക്കാല കുറ്റപത്രം നല്‍കിയിരുന്നു.
Read More » -
Pravasi
നഴ്‌സിംഗ് ഏജന്‍സിയുടെ അനധികൃത പിരിച്ചുവിടല്‍; ഇന്ത്യന്‍ കെയറര്‍ക്ക് അനുകൂല നിലപാടെടുത്ത് കോടതി, മുഴുവന്‍ ശമ്പളവും നല്‍കണം
ലണ്ടന്‍: അനധികൃതമായി പിരിച്ചു വിട്ട ഹെല്‍ത്ത് കെയര്‍ കമ്പനിക്കെതിരെ ഇന്ത്യയില്‍ നിന്നുള്ള കെയറര്‍ നല്‍കിയ പരാതിയില്‍, പരാതിക്കാരന് അനുകൂലമായ പരാമര്‍ശം നടത്തി എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍. സമാനമായ ഒരുപാട് കേസുകളില്‍ കുടിയേറ്റ കെയറര്‍മാര്‍ക്ക് അനുകൂല വിധിക്ക് വഴിതെളിച്ചേക്കാവുന്ന പരാമര്‍ശമാണ് ജഡ്ജിയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് നിയമ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. നടാഷാ ജോഫ് എന്ന എംപ്ലോയ്മെന്റ് ജഡ്ജിയാണ് ലണ്ടന്‍ ആസ്ഥാനമായ ക്ലിനിക്ക് പ്രൈവറ്റ് ഹെല്‍ത്ത്കെയര്‍ എന്ന സ്ഥാപനത്തിനെതിരെയുള്ള കേസില്‍ നിര്‍ണ്ണായക പരാമര്‍ശം നടത്തിയത്. 2023-ല്‍ പിരിച്ചുവിടപ്പെട്ട കിരണ്‍ കുമാര്‍ രത്തോഡ് എന്ന് കെയറര്‍ക്ക് കൊടുക്കാന്‍ ബാക്കിയുള്ള വേതനം നല്‍കേണ്ടി വരുമെന്നാണ് ജഡ്ജി പരാമര്‍ശിച്ചത്. ഇത് വിധി ആയാല്‍ രത്തോഡിന് ലഭിക്കുക 13,000 പൗണ്ടില്‍ അധികമായിരിക്കും. പൂര്‍ണ്ണ സമയ ജോലി വാഗ്ദാനം നല്‍കി, ഇന്ത്യയില്‍ നിന്നും യു.കെയില്‍ എത്തിച്ച തനിക്കും സഹപ്രവര്‍ത്തകര്‍ക്കും, പൂര്‍ണ്ണസമയ തൊഴില്‍ നല്‍കാത്തതിനെ രാത്തോഡ് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു രാത്തോഡിനെ പിരിച്ചു വിട്ടത്. സമാനമായ സാഹചര്യത്തില്‍ ഉള്ള നിരവധി കുടിയേറ്റ കെയറര്‍മാര്‍ക്ക് ഈ…
Read More »
