CrimeTRENDING

പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്തതില്‍ പ്രതിഷേധം; പോസ്റ്റര്‍ ഒട്ടിച്ചതില്‍ അന്വേഷണവുമായി സി.പി.എം

പത്തനംതിട്ട: പീഡനക്കേസ് പ്രതി സി.സി സജിമോനെ സി.പി.എം തിരിച്ചെടുത്തതിനെതിരെ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിച്ചത് അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനം. തിരുവല്ല ഏരിയാ കമ്മിറ്റിയാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. പോസ്റ്റര്‍ തയ്യാറാക്കിയത് പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് ആരോപണമുന്നയിച്ചിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സജിമോന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കാന്‍ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്. സജിമോനെ തിരിച്ചെടുത്തതിന് പിന്നാലെ ഇതിനെതിരെ തിരുവല്ലയില്‍ വ്യാപകമായി പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. സജിമോനെതിരെ പാര്‍ട്ടിക്കകത്ത് നടക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: