Month: July 2024
-
Kerala
വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി കണ്ണില്‍ തെറിച്ചു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: മീന്‍ പിടിക്കുന്നതിനിടെ കടല്‍ച്ചൊറി കണ്ണില്‍ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അര്‍ത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്. ജൂണ്‍ 29ന് രാവിലെ മക്കളോടൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രത്യേക ഇനത്തില്‍പ്പെട്ട ജെല്ലി ഫിഷിനെയാണ് കടല്‍ച്ചൊറി എന്ന് പറയുന്നത്. വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി എടുത്ത് മാറ്റുന്നതിനിടയിലാണ് പ്രവീസിന്റെ കണ്ണില്‍ തെറിച്ചത്. അലര്‍ജി ബാധിച്ച് കണ്ണില്‍ നീര് വന്നതോടെ പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി. അസുഖം കൂടിയതോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് ബന്ധുക്കള്‍ കൊണ്ടുപോയി. അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരണം സംഭവിച്ചത്. ഭാര്യ – ജയശാന്തി. മക്കള്‍ – ദിലീപ്, രാജി, രാഖി. മരുമക്കള്‍ – ഗ്രീഷ്മ, ഷിബു, ജോണി. ശരീരത്തില്‍ 90 ശതമാനത്തിലധികം ജലാംശമുള്ള ജലജീവിയാണ് ജെല്ലി ഫിഷ് അഥവാ കടല്‍ച്ചൊറി. ഇത് മത്സ്യമല്ല. കുടയുടെ ആകൃതിയിലുള്ള ശരീരവും ടെന്റക്കിളുകളും (tentacles)െ ഉള്ള ഇവയെ എല്ലാ…
Read More » -
Crime
പയ്യന്നൂരില്‍ പീഡനക്കേ്‌സ് പ്രതിയുടെ ഹെല്‍ത്ത് ക്ലിനിക്ക് അടിച്ചു തകര്‍ത്തു: നാല് പേര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: പീഡനകേസില്‍ അറസ്റ്റിലായ ഫിസിയോ തെറാപ്പിസ്റ്റിന്റെ സ്ഥാപനം ഒരു സംഘം അടിച്ചു തകര്‍ത്തു. സംഭവത്തില്‍ കണ്ടോത്ത് സ്വദേശികളായ നാലുപേരെ പയ്യന്നൂര്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് സംഭവം. ബലാല്‍സംഗ കേസില്‍പ്രതിയെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയായിരുന്നു അക്രമം. സ്ഥലത്തെത്തിയ പോലീസ് പ്രതികളില്‍ ചിലരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക്, ഫിറ്റ്‌നസ് ആന്റ് ജിംസ്ഥാപനമാണ് അടിച്ചു തകര്‍ത്തത്. പയ്യന്നൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ പോലീസ് ക്വാട്ടേര്‍സിന് സമീപത്തെ ശരത് നമ്പ്യാരെ (42) യാണ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ്ജ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പഴയ ബസ് സ്റ്റാന്റിന് സമീപം പ്രതിനടത്തിവരുന്ന സ്ഥാപനത്തിലായിരുന്നു പയ്യന്നൂരിന് സമീപത്തെ 20 കാരി പീഡനത്തിനിരയായത്. ചികിത്സക്കിടെ മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇവിടെ നിന്നും…
Read More » -
India
പോലീസ് വേഷം ഉപേക്ഷിച്ചു സന്യസ്ഥനായ ഭോലെ ബാബ; വാഹനം കടന്നു പോകാന്‍ ആളുകളെ തടഞ്ഞത് ദുരന്തമായി, ഹത്രസില്‍ മരണം 130 പിന്നിട്ടു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ സംഖ്യ ഉയരുന്നു. മരണസംഖ്യ ഇതിനോടകം 130 കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണത്തിന് ഇടയാക്കിയ അപകടം സംഭവിച്ചത് ഭോലെ ബാബ എന്ന മതപ്രഭാഷകന്റെ വാഹനം കടത്തിവിടാനായി ജനങ്ങളെ തടഞ്ഞുവച്ചതിനാലെന്ന് റിപ്പോര്‍ട്ട്. ആത്മീയപ്രഭാഷണത്തിനായി പ്രത്യേകം തയാറാക്കിയ കൂടാരത്തില്‍നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. കനത്ത ചൂടിനിടെയായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അലിഗഡ് ഡിവിഷനിലെ കാസ്ഗഞ്ച് ജില്ലയില്‍ നിന്നുള്ള ഭോലെ ബാബ പതിവായി പ്രഭാഷണങ്ങള്‍ നടത്തുകയും സത്സംഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ‘നരേന്‍ സാകര്‍ ഹരി’ എന്ന് അഭിസംബോധന ചെയ്യുന്ന ബാബയുടെ ജനപ്രീതി വളരെ പെട്ടെന്നാണ് വളര്‍ന്നത്. വെള്ള സ്യൂട്ടും ടൈയും; ചിലപ്പോള്‍ പൈജാമയും കുര്‍ത്തയും- നാരായണ്‍ സാകാര്‍ ഹരി എന്ന ഹരി ഭോലെ ബാബ മുന്‍പ് യുപി പൊലീസില്‍ ഉദ്യോഗസ്ഥനായിരുന്നു. തൊണ്ണൂറുകളിലാണ് ആധ്യാത്മിക രംഗത്തെത്തിയത്. യുപി, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ അനുയായികളുണ്ട്. കോവിഡ് കാലത്ത് 50 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുള്ള പ്രാര്‍ഥനാ…
Read More » -
Crime
കലയുടെ കൊലപാതകം അവിഹിതബന്ധം ആരോപിച്ച്; പെരുമ്പുഴ പാലത്തില്‍ വച്ച് കൃത്യം നടത്തി, ഭര്‍ത്താവ് ഒന്നാം പ്രതി
ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കലയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് അവിഹിത ബന്ധം ആരോപിച്ച്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്ന കാര്യം. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തില്‍ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു. 2009 ലാണ് സംഭവം നടന്നത്. ജിനു, സോമന്‍, പ്രമോദ് എന്നിവര്‍ യഥാക്രമം 2, 3, 4 പ്രതികളായ കേസില്‍ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറില്‍ പറയുന്നില്ല. പതിനഞ്ച് വര്‍ഷം മുന്‍പുള്ള തിരോധാന കേസിലാണ് ഇപ്പോള്‍ സത്യം തെളിയുന്നത്. ശ്രീകലയുടെയും അനിലിന്റെയും പ്രണയ വിവാഹമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിന് ജോലി.…
Read More » -
Kerala
വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (കചഇഛകട) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. കേരള കര്‍ണ്ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കി.
Read More » -
Crime
ബസില്‍ വിദ്യാര്‍ഥിനികളോട് മോശംപെരുമാറ്റം; ‘സ്ഥിരം കുഴപ്പക്കാരനായ’ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
മലപ്പുറം: ബസില്‍നിന്ന് വിദ്യാര്‍ഥിനികളോട് മോശമായരീതിയില്‍ പെരുമാറിയെന്ന പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കൊല്ലം പുഴമ്പള്ളി സജില മന്‍സിലില്‍ ഷിഹാനെ(42)യാണ് പൂക്കോട്ടുംപാടം പോലീസ് ഇന്‍സ്പെക്ടര്‍ എ. അനീഷ് അറസ്റ്റുചെയ്തത്. വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പൂക്കോട്ടുംപാടത്തുനിന്ന് തേള്‍പാറ ബസില്‍ പോകുന്നതിനിടയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഇതേ ബസില്‍ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ഷിഹാന്‍ കുട്ടികളുടെ ഇടയില്‍ കയറിനിന്ന് മോശമായ രീതിയില്‍ പെരുമാറിയെന്നാണ് പരാതി. കുട്ടികള്‍ ഉടനെ പ്രതികരിക്കുകയും പരാതിപ്പെടുകയും ചെയ്തതോടെ നാട്ടുകാര്‍ ഇടപെട്ടു. തിങ്കളാഴ്ച അഞ്ചുമണിയോടെ ഉദ്യോഗസ്ഥനെതിരേ നടപടിയാവശ്യപ്പെട്ട് ഇയാള്‍ ജോലിചെയ്യുന്ന ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനു മുന്‍പില്‍ നാട്ടുകാര്‍ തടിച്ചുകൂടി. നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ. ധനിക് ലാല്‍, നിലമ്പൂര്‍ ഡിവൈ.എസ്.പി. ടി.എം വര്‍ഗീസ്, പൂക്കോട്ടുംപാടം പോലീസ് ഇന്‍സ്പെക്ടര്‍ എ. അനീഷ് എന്നിവര്‍ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വൈകിട്ടുതന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു കുട്ടികളുടെ പരാതിയും…
Read More » -
Kerala
എം.വിന്‍സന്റ് എംഎല്‍എയെ കയ്യേറ്റം ചെയ്ത് എസ്എഫ്‌ഐ; പൊലീസുകാരനും പരുക്ക്
തിരുവനന്തപുരം: കാര്യവട്ടം ക്യാംപസില്‍ കെഎസ്യു നേതാവിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച കെഎസ്യു പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായെത്തിയ എം.വിന്‍സെന്റ് എംഎല്‍എയെ കയ്യേറ്റം ചെയ്ത് എസ്എഫ്‌ഐ. പൊലീസിനു മുന്നിലാണ് എംഎല്‍എയ്‌ക്കെതിരെ കയ്യേറ്റമുണ്ടായത്. അര്‍ധരാത്രി കെഎസ്യു നടത്തിയ പൊലീസ് സ്റ്റേഷന്‍ ഉപരോധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്എഫ്‌ഐ കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ മണിക്കൂറുകളോളം കയ്യാങ്കളിയും വാക്കേറ്റവും നടന്നു. കെഎസ്യു തിരുവന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം ക്യാംപസിലെ മുറിയിലിട്ട് എസ്എഫ്‌ഐ മര്‍ദിച്ചെന്നാണ് ആരോപണം. ഇതില്‍ കുറ്റക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ ശ്രീകാര്യം സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്റ്റേഷന്റെ വാതില്‍ക്കലായിരുന്നു ഉപരോധം. കെഎസ്യുവിന്റേത് തട്ടിപ്പ് സമരം എന്നാരോപിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയത്. ഇതോടെ ഇരുപക്ഷവും സ്റ്റേഷനു മുന്നില്‍ പോര്‍വിളി തുടങ്ങി. ഇതിനിടെയാണ് ജില്ലയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എയായ എം.വിന്‍സെന്റും കോണ്‍ഗ്രസിന്റെ ജില്ലാ ഭാരവാഹിയായ ചെമ്പഴന്തി അനിലും സ്ഥലത്തെത്തുന്നത്. കാറില്‍ നിന്നിറങ്ങിയ…
Read More » -
Crime
മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്ന് പ്രചരിപ്പിച്ചു, കലയുടെ തിരോധനത്തിന്റെ 15 ാം നാള്‍ ഭര്‍ത്താവ് പുനര്‍വിവാഹിതനായി; വീട് പണിതിട്ടും പഴയ ശുചിമുറി പൊളിക്കാത്തതില്‍ നാട്ടുകാര്‍ക്ക് സംശയം
ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കാണാതായ സംഭവത്തില്‍ അടിമുടി ദുരൂഹത. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ കല എന്ന യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ പൊലീസ് കുഴിച്ച് പരിശോധന നടത്തുകയാണ്. അന്ന് 27 വയസ് പ്രായമുള്ള കലയെ പുറത്തേയ്ക്ക് കാണാതെ വന്നതോടെ ചോദിച്ചപ്പോള്‍ യുവതി ഗള്‍ഫിലുള്ള മറ്റൊരാളുടെ കൂടി ഒളിച്ചോടി പോയി എന്നാണ് ഭര്‍ത്താവ് അനില്‍ കുമാര്‍ പറഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മാന്നാറില്‍ അനില്‍ പുതിയ വീട് പണിതിട്ടും പഴയ ശുചിമുറി പൊളിച്ചിരുന്നില്ല. സംശയം തോന്നി നാട്ടുകാര്‍ ചോദിച്ചപ്പോള്‍ വാസ്തു പ്രശ്നമെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടിയെന്നും നാട്ടുകാര്‍ പറയുന്നു. അനില്‍ ഇസ്രയേലിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അച്ഛന്റെ സഹോദരന്റെ മക്കളാണ് കസ്റ്റഡിയിലുള്ളത്. കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമക്കത്ത് പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള മൊഴി…
Read More » -
Pravasi
അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി സൗദി കോടതി; മാപ്പ് നല്‍കി കൊല്ലപ്പെട്ടയാളുടെ കുടുംബം
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മോചനത്തിനാവശ്യമായ ദിയാധനം 34 കോടി രൂപ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറി. ഇതേ തുടര്‍ന്ന് പ്രതിക്ക് മാപ്പ് നല്‍കുന്നതായി സൗദി കുടുംബം കോടതിയെ അറിയിച്ചു. ഓണ്‍ലൈന്‍ ആയി നടന്ന കോടതി നടപടികളില്‍ ജയിലില്‍നിന്ന് അബ്ദുള്‍ റഹീമും പങ്കെടുത്തു. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ കോടതി ഒപ്പുവെച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ റഹീം ജയില്‍ മോചിതനാകും.
Read More »
