Month: July 2024
-
Crime
ബില്ല് മാറിനല്‍കണമെങ്കില്‍ 6000 രൂപ കൈക്കൂലി; അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ പിടിയില്‍
തൃശ്ശൂര്‍: കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ആന്റണി എം. വട്ടോളിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. 6,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കൊടകര ബ്ലോക്കിന്റെ പരിധിയിലുള്ള അളഗപ്പനഗര്‍ ഗ്രാമപ്പഞ്ചായത്തിലെ നിര്‍മാണങ്ങള്‍ നടത്തുന്ന കരാറുകാരനാണ് പരാതിക്കാരന്‍. കോണ്‍വെന്റ് റോഡിന്റെ അഴുക്കുചാല്‍ നിര്‍മാണത്തിന്റെ അവസാന ബില്‍ത്തുകയായ 3,21,911 രൂപയുടെ ബില്ല് മാറിനല്‍കുന്നതിലേക്ക് പഞ്ചായത്തില്‍നിന്ന് ആന്റണി എം. വട്ടോളിക്ക് കൈമാറിയിരുന്നു. കരാറുകാരനെ അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വിളിച്ച് ബില്ല് മാറിനല്‍കണമെങ്കില്‍ രണ്ടുശതമാനം തുകയായ 6,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് മധ്യമേഖലാ പോലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തൃശ്ശൂര്‍ വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് കെ.സി. സേതുവിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ചൊവ്വാഴ്ച രണ്ടരയോടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി. കരാറുകാരനില്‍നിന്ന് ആന്റണി കൈക്കൂലി വാങ്ങുമ്പോള്‍ പിടികൂടുകയായിരുന്നു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു കരാറുകാരന്‍ നല്‍കിയതെന്ന് സംശയിക്കുന്ന 50,000 രൂപയും വിജിലന്‍സ്…
Read More » -
Kerala
പൊലീസുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് അപകടം; കണ്ണൂരില്‍ വഴിയാത്രക്കാരി മരിച്ചു
കണ്ണൂര്‍: അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. മുണ്ടേരി വനിതാ സഹകരണ സംഘം ബില്‍ കലക്ടര്‍ ബി ബീനയാണ് മരിച്ചത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ ലിതേഷ് ഓടിച്ച കാര്‍ ഇടിച്ചാണ് അപകടം. കണ്ണൂര്‍ – മട്ടന്നൂര്‍ റോഡില്‍ ഏച്ചൂര്‍ കമാല്‍ പീടികയ്ക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. അമിത വേഗത്തില്‍ നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരിയെ ഇടിച്ചതിനു ശേഷം ഏറെ മുന്‍പോട്ടു പോയാണ് നിന്നത്. നാട്ടുകാര്‍ ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിന്റെ അമിത വേഗം വ്യക്തമാക്കുന്ന സിസിടിവി കാമറ ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. ലിതേഷിനെതിരെ പൊലീസ് കേസെടുത്തു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ബീനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
Crime
ബംഗ്ലാദേശില്‍നിന്ന് മനുഷ്യക്കടത്ത്; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍
കൊല്‍ക്കത്ത: അതിര്‍ത്തി കടന്ന് മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ ബി.ജെ.പി യുവനേതാവ് അറസ്റ്റില്‍. ബംഗ്ലാദേശികളെ അനധികൃതമായി ഇന്ത്യയിലേക്കു കടക്കാന്‍ സഹായിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ലഖ്നൗ ഭീകര വിരുദ്ധ സ്‌ക്വാഡ്(എ.ടി.എസ്) ആണ് ബംഗാളിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ ബാഗ്ദാഹ് ബ്ലോക്ക് യുവമോര്‍ച്ച സെക്രട്ടറിയായ ബിക്രം റോയ് ആണ് എ.ടി.എസിന്റെ പിടിയിലായത്. നിരവധി തവണ ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശ് പൗരന്റെ ഫോണ്‍ സംഭാഷണത്തില്‍നിന്നാണു പ്രതിയെ കുറിച്ച് യു.പി പൊലീസിനു വിവരം ലഭിക്കുന്നത്. തുടര്‍ന്ന് എ.ടി.എസിനെ അന്വേഷണ ചുമതല ഏല്‍പിക്കുകയായിരുന്നു. വ്യാജ രേഖകളുണ്ടാക്കി ആളുകളെ ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്കു കടക്കാന്‍ സഹായിക്കുന്നുവെന്നാണ് ബിക്രം റോയിക്കെതിരായ കുറ്റം. യു.പി പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.ടി.എസ് ബംഗാളിലെ ഇയാളുടെ വീട്ടിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്നാണു ദിവസങ്ങള്‍ക്കുമുന്‍പ് എ.ടി.എസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ബിക്രം റോയ് ഒരു ദരിദ്ര കുടുംബാംഗമാണെന്നാണ് ബി.ജെ.പി പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചത്.…
Read More » -
Crime
ലോറിയില്‍ നാരങ്ങ കൊണ്ടുപോയ യുവാക്കള്‍ക്കും മര്‍ദനം; പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകരുടെ ക്രൂരമര്‍ദനം
ജയ്പുര്‍: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവറെയും ജീവനക്കാരനെയും ഗോ സംരക്ഷകര്‍ അതിക്രൂരമായി മര്‍ദിച്ചു. ചുരു ജില്ലയിലെ സദല്‍പുരില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഹരിയാന ഫത്തേഹ്ബാദ് സ്വദേശികളായ സോനു ബന്‍ഷിറാം (29), സുന്ദര്‍ സിങ് (35) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ജയ്പുരില്‍നിന്ന് പഞ്ചാബിലെ ബാത്തിന്‍ഡയിലേക്ക് ലോറിയില്‍ നാരങ്ങ കൊണ്ടുപോവുകയായിരുന്നു ഇരുവരും. ഇതിനിടയില്‍ ഒരു സംഘമാളുകള്‍ ബൈക്കിലും ജീപ്പിലും പിന്തുടരാന്‍ തുടങ്ങി. ലോറി ലസേരി ഗ്രാമത്തിലെ ടോള്‍ ബൂത്തിന് സമീപമെത്തിയപ്പോള്‍ ആളുകള്‍ വടി കൊണ്ട് വാഹനത്തെ അടിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇവരെ പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. പശുക്കടത്തല്ലെന്ന് ഇരുവരും പറഞ്ഞെങ്കിലും ആരും ചെവികൊണ്ടില്ല. ഇവരുടെ മൊബൈല്‍ ഫോണുകളും സംഘം തട്ടിയെടുത്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ടുപേരെയും നിലത്തിട്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. കൂടാതെ മുഖത്ത് ചെരിപ്പുകൊണ്ട് അടിക്കുകയും തലയില്‍ ചവിട്ടുകയും ചെയ്തിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഇരുവരെയും പൊലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഏഴുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യത്ത്…
Read More » -
Kerala
നഗരസഭയില്‍ റീല്‍സ് ചിത്രീകരിച്ച് ജീവനക്കാര്‍ വെട്ടിലായി; കാരണം കാണിക്കല്‍ നോട്ടീസ്
പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച ജീവനക്കാര്‍ക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാര്‍ക്കെതിരെയാണ് നടപടി. മുനിസിപ്പല്‍ സെക്രട്ടറി ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മൂന്നുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നഗരസഭ സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്. നഗരസഭയില്‍ പൊതുജനങ്ങള്‍ ഉള്ള സമയത്തും ഓഫീസ് സമയത്തുമാണ് റീല്‍സ് ചിത്രീകരിച്ചതെങ്കില്‍ മുനിസിപ്പല്‍ ചട്ടങ്ങള്‍ പ്രകാരം നിയമലംഘനമാണെന്ന് സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യം അന്വേഷിക്കും. ഓഫീസ് സമയത്തിനുശേഷമാണ് റീല്‍സ് ചിത്രീകരിച്ചതെങ്കില്‍ പ്രശ്നമില്ല. പൊതുജനങ്ങള്‍ക്കുള്ള സേവനം തടസപ്പെട്ടുവെങ്കിലും നടപടിയുണ്ടാവും. റീല്‍സ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനുമാണ് നടപടിയെന്നും സെക്രട്ടറി പറഞ്ഞു. മോഹന്‍ലാല്‍ നായകനായ ‘ദേവദൂതന്‍’ എന്ന സിനിമയിലെ പൂവേ പൂവേ പാലപ്പൂവേ എന്ന പാട്ടിലാണ് ജീവനക്കാര്‍ റീല്‍സ് ചിത്രീകരിച്ചത്. തമാശയ്ക്ക് ചിത്രീകരിച്ച റീല്‍സാണ് വിവാദമായത്.
Read More » -
Kerala
ഇനി ശനിയാഴ്ചയും ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തും, കാരണം ഇതാണ്
ശനിയാഴ്ചകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തീര്‍പ്പുകല്‍പ്പിക്കാത്ത ലൈസന്‍സ് അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് വേഗത്തിലാക്കാനാണ് ഈ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 3000-ലധികം അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ബാക്ക്ലോഗ് പരിഹരിക്കുന്നതിന് ഈ പരിശോധനകള്‍ നടത്താന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും (ആര്‍ടിഒ) സബ് ആര്‍ടിഒ ഓഫീസുകളിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 86 ആര്‍ടി ഓഫീസുകളില്‍ 36 എണ്ണത്തിലും മൂവായിരത്തിലധികം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അതുകൊണ്ടുതന്നെ ഈ പുതിയ തീരുമാനം പ്രശ്‌നംപരിഹരിക്കാനും അപേക്ഷകര്‍ക്ക് അവരുടെ ലൈസന്‍സുകള്‍ ഉടനടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. സമഗ്രമായ പരിശോധന ഉറപ്പാക്കാനും ഇനി ശനിയാഴ്ചകളിലും ആര്‍ടിഒകള്‍ പ്രവര്‍ത്തിക്കും. ശരിയായ റോഡ് ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് 15 മുതല്‍ 18 മിനിറ്റ് വരെ എടുക്കണമെന്ന് മന്ത്രി പറയുന്നുയ അതേസമയം സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ വീണ്ടും മാറ്റം. 3000 അപേക്ഷകളില്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകള്‍ അധികമായി നടത്തും. ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ…
Read More » -
Kerala
ആര്യയെ പിന്തുണയ്ക്കുന്നത് ഗോവിന്ദനും റിയാസും; ഗത്യന്തരമില്ലാതെ ജില്ലാ കമ്മിറ്റിയുടെ അന്ത്യശാസനം
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനു സിപിഎമ്മിലെ സംസ്ഥാന നേതാക്കള്‍ നല്‍കുന്ന പിന്തുണയില്‍ തിരുവനന്തപുരം ജില്ലയിലെ പല നേതാക്കള്‍ക്കും രോഷം. ആര്യയുണ്ടാക്കുന്ന വിവാദങ്ങളിലെല്ലാം സംരക്ഷിക്കാന്‍ രംഗത്തെത്തുന്നത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസുമാണെന്നാണ് ആരോപണം. രാജ്യസഭാ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവുമായ എ.എ.റഹീമാണ് ആര്യയെ പിന്തുണയ്ക്കുന്ന മറ്റൊരാള്‍. ജില്ലയിലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കള്‍ ആര്യയ്‌ക്കെതിരെ ശബ്ദിക്കാത്തത് റഹീമിനെ പേടിച്ചാണെന്നും ആര്യയെ എതിര്‍ക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ ആര്യയ്‌ക്കെതിരെ ഉയര്‍ന്നത് പാര്‍ട്ടിയുടെ പൊതുവികാരമാണെന്നാണ് വിലയിരുത്തല്‍. ആര്യയുടെ പേരില്‍ വ്യക്തിപരമായ അഴിമതികളൊന്നുമില്ലെന്നും പിന്നെ അവരെ എന്തിനു തിരുത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ തലസ്ഥാനത്ത് കൃത്യമായി നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതി പിടികൂടുന്ന മേയറെ പ്രതിയാക്കുന്ന സമീപനമാണ് മാധ്യമങ്ങളുടേതെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ആര്യ രാജേന്ദ്രനു തെറ്റ് തിരുത്താന്‍ ഒരു അവസരം കൂടി നല്‍കാമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ തീരുമാനം. നഗരസഭാ ഭരണത്തിലെ വീഴ്ചകളും…
Read More » -
Crime
ചായകുടിക്കുന്നതിനിടെ തര്‍ക്കം; ആലുവയില്‍ വയോധികനെ കുത്തിക്കൊന്നു
എറണാകുളം: ആലുവയില്‍ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂര്‍ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ഏഴിക്കര സ്വദേശി ശ്രീനിവാസന്‍ ആണ് കൊലപാതകം നടത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളും പ്രതിയും സുഹൃത്തുക്കളായിരുന്നു. ഇന്നലെ മദ്യപിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തുകയായിരുന്നു.
Read More » -
Crime
”അമ്മ ജീവനോടെയുണ്ട്; പൊലീസ് പറയുന്നത് കള്ളം”! പ്രതികരണവുമായി കലയുടെ മകന്‍
ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി മകന്‍ രംഗത്ത്. അമ്മ ജീവനോടെയുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് അത് ഉറപ്പാണെന്നുമാണ് കലയുടേയും അനിലിന്റേയും മകന്‍ പറഞ്ഞത്. പൊലീസ് പറയുന്നതെല്ലാം കള്ളമാണെന്നും പ്രതികരിച്ചു. ”ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. അമ്മ ജീവനോടെയുണ്ട്. അത് എനിക്കറിയാം. ഇവിടെ ഇത്ര അധികം പരിശോധന നടത്തിയിട്ടും എന്തെങ്കിലും കിട്ടിയോ? മുടിയൊക്കെയാണ് കിട്ടിയത്. പൊലീസ് പറയുന്നതെല്ലാം കള്ളമാണ്. അമ്മ ജീവനോടെയുണ്ട്. ഞാന്‍ അമ്മയെ കൊണ്ടുവരും നീ ഒന്നും പേടിക്കേണ്ട അവര്‍ നോക്കീട്ടു പോകട്ടെ എന്നാണ് അച്ഛന്‍ പറഞ്ഞത്. ഞാന്‍ എന്തിനാണ് പേടിക്കുന്നത്. അച്ഛന് കുറെ കടമൊക്കെയുണ്ട്. അതോണ്ട് നാട്ടിലേക്ക് വരുമോ എന്ന് അറിയില്ല. ”- കലയുടെ മകന്‍ പറഞ്ഞു. കലയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലനടത്തിയത് എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2009 ലാണ് കൊലപാതകം നടക്കുന്നത്. അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്.…
Read More »
