Month: July 2024

  • LIFE

    ധനുഷും ഐശ്വര്യയും തമ്മില്‍ പിരിയാന്‍ കാരണം; അഭ്യൂഹങ്ങള്‍ക്ക് നേരെ പ്രതികരിച്ച് ശ്രുതി ഹാസന്‍

    കോളിവുഡ് സിനിമയില്‍ നിരവധി വിവാദങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് ധനുഷ്. തുടക്ക കാലത്ത് രൂപത്തെ കുറിച്ചുള്ള പ്രശ്‌നങ്ങളായിരുന്നു ചര്‍ച്ചകളായിരുന്നത്. എന്നാല്‍ അതിനു ശേഷം പലതരം പ്രണയ ബന്ധങ്ങളെ കുറിച്ചുള്ള വിഷയങ്ങളാണ് ഉയര്‍ന്നു വന്നത്. ശ്രുതി ഹാസന്‍, തൃഷ കൃഷ്ണന്‍ എന്നിവരുമായി പല തരത്തിലുള്ള ബന്ധങ്ങള്‍ ധനുഷിന് ഉണ്ടായിരുന്നെന്ന് പലരും പറഞ്ഞിരുന്നു. ഐശ്വര്യ രജനികാന്തുമായി ദാമ്പത്യ ജീവിതം ആസ്വദിക്കുന്നതിനിടയിലും മറ്റു പല ബന്ധങ്ങളും ധനുഷ് മുന്നോട്ട് കൊണ്ടുപോകുന്നു എന്നായിരുന്നു അഭ്യൂഹം. ധനുഷിനെ നായകനാക്കി 2012ല്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രമാണ് 3. ചിത്രത്തില്‍ ശ്രുതി ഹാസനും അഭിനയിച്ചിട്ടുണ്ട്. ധനുഷിന് ശ്രുതി ഹാസനുമായി വിവാഹേതര ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങള്‍ വന്നു. മാത്രമല്ല ഇതിന്റെ പേരില്‍ ഐശ്വര്യ രജനികാന്തും ധനുഷും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സുഹൃത്തായ ശ്രുതിയെ 3 എന്ന സിനിമയിലേക്ക് കൊണ്ടു വന്നത് ഐശ്വര്യ തന്നെയാണ്. എന്നാല്‍ സിനിമയുടെ പ്രമോഷന്റെ സമയത്തെല്ലാം ശ്രുതിയുടെ പേരില്‍ ഐശ്വര്യയും ധനുഷും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.…

    Read More »
  • India

    പ്രധാനമന്ത്രി ആവാസ് യോജനയില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം ഭാര്യമാര്‍ കാമുകന്‍മാരോടൊപ്പം ഒളിച്ചോടി ; പരാതിയുമായി ഭര്‍ത്താക്കന്‍മാര്‍

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരുകൂട്ടം സ്ത്രീകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ട്.11 ഓളം സ്ത്രീകളാണ് പിഎംഎവൈയില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം കാമുകന്‍മാരൊടൊപ്പം ഒളിച്ചോടിപ്പോയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. മഹാരാജ്ഗഞ്ച് ജില്ലയില്‍ നിന്നുള്ള 11 വിവാഹിതരായ സ്ത്രീകളാണ് പിഎംഎവൈ പദ്ധതി പ്രകാരം സര്‍ക്കാരില്‍ നിന്ന് ആദ്യഗഡുവായ 40,000 രൂപ വാങ്ങിയ ശേഷം കാമുകന്‍മാരോടൊപ്പം പോയത്. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അടുത്തിടെ മഹാരാജ്ഗഞ്ച് ജില്ലയില്‍ 2,350 ഗുണഭോക്താക്കള്‍ക്ക് പിഎംഎവൈ പദ്ധതി പ്രകാരം പണം ലഭിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. തുത്തിബാരി, ശീത്ലാപൂര്‍, ചാതിയ, രാംനഗര്‍, ബകുല്‍ ദിഹ, ഖസ്ര, കിഷുന്‍പൂര്‍, മെധൗലി ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ഗുണഭോക്താക്കള്‍.ഈ സംഭവത്തെ തുടര്‍ന്ന് രണ്ടാം ഗഡു നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍…

    Read More »
  • Crime

    പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മേഘ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മരിച്ചനിലയില്‍

    എറണാകുളം: പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍. മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറല്‍ മാനേജര്‍ കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന്‍ ലിയോ ജോണ്‍സണ്‍ (29) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. പെരുമ്പാവൂര്‍ ഭജനമഠത്തിനു സമീപമുള്ള മേഘ ആര്‍ക്കേഡിന്റെ മൂന്നാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. വരാന്തയിലെ കൈവരിയില്‍ ഇരുന്നപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ലിയോ തിങ്കളാഴ്ച ഓഫീസിലാണ് താമസിച്ചിരുന്നത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.    

    Read More »
  • Crime

    കാംപസിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീലഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു; എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍

    കൊച്ചി: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റുകളിലും സാമൂഹികമാധ്യമ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റിലായി. മറ്റൂര്‍ ശ്രീശങ്കര കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്ന രോഹിത്തിനെയാണ് പോലീസ് പിടികൂടിയത്. കോളേജ് പഠനകാലത്ത് കാംപസില്‍വെച്ച് പകര്‍ത്തിയ പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇയാള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചിരുന്നത്. പ്രതിയുടെ രണ്ട് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന രോഹിത്ത്, കഴിഞ്ഞ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതായാണ് പറയുന്നത്. ഈ സമയത്ത് പെണ്‍കുട്ടികളുടെ ചിത്രങ്ങളും പകര്‍ത്തി ഇവ പിന്നീട് അശ്ലീലച്ചുവയുള്ള കാപ്ഷനോടെ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയായിരുന്നു. വ്യാജ ഫെയ്സ്ബുക്ക് ഐ.ഡി. ഉള്‍പ്പെടെ ഉപയോഗിച്ചാണ് പ്രതി ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തിരുന്നത്. അശ്ലീല വെബ്സൈറ്റുകളിലും ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കോളേജിലെ ഒരു വിദ്യാര്‍ഥിനി കാലടി പോലീസില്‍ പരാതി നല്‍കി. സംഭവത്തിന് പിന്നില്‍ രോഹിത്താണെന്ന് സംശയിക്കുന്ന ചില തെളിവുകള്‍ സഹിതമാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. നിലവില്‍ ഒരു പെണ്‍കുട്ടിയുടെ…

    Read More »
  • Kerala

    ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര: ആര്‍സി സസ്‌പെന്‍ഡ് ചെയ്യും, കേസെടുക്കാന്‍ ഹൈക്കോടതി

    കൊച്ചി: നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിങ്ങില്‍ സ്വമേധയ കേസെടുക്കുമെന്നു ഹൈക്കോടതി. പൊതുസ്ഥലത്ത് ഉണ്ടാകാന്‍പോലും പാടില്ലാത്ത വാഹനം ഓടിക്കുന്നത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. അതിനിടെ, ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു. വാര്‍ത്ത ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ആകാശ് തില്ലങ്കേരിയുടെയടക്കം നിയമലംഘനങ്ങളില്‍ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണു വാഹനം ഓടിക്കുന്നത് എന്നാണു മനസ്സിലാക്കുന്നതെന്ന് ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് ഉണ്ടാകാന്‍പോലും പാടില്ലാത്ത വാഹനമാണിത്. കര്‍ശന നടപടി ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട് വടകരയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന കുട്ടികളെ സ്വകാര്യ ബസിടിച്ച ദൃശ്യങ്ങളും കോടതി പരിശോധിച്ചു. സ്റ്റേജ് കാര്യേജ് ബസുകള്‍ക്ക് വേറെ നിയമമാണോ എന്നു മനോരമ ന്യൂസ്…

    Read More »
  • Movie

    ദിലീപും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു: ഗോകുലം മൂവീസിൻ്റെ ‘ഭ.ഭ.ബ’ ജൂലൈ 14 ന് തുടങ്ങും

    നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഭ.ഭ.ബ’ ജൂലെ 14ന് കോയമ്പത്തൂരിൽ ആരംഭിക്കുന്നു. ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ദിലീപും വിനീത് ശ്രീനിവാസനുമാണ്. വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ അണിയിച്ചൊരുക്കുന്ന ‘ഭ.ഭ.ബ’യിൽ ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത് ഭരതൻ, ബാലുവർഗീസ്, ബൈജു സന്തോഷ്, അശോകൻ, സലിം കുമാർ, ജി. സുരേഷ് കുമാർ, ബിജു പപ്പൻ, ദേവൻ, വിജയ് മേനോൻ, നോബി, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ,റെഡിൻ കിംഗ് സിലി ത്രമിഴ്) കോട്ടയം രമേഷ്, ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ , നൂറിൻ ഷെരീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവർക്കൊപ്പം പ്രശസ്ത കോറിയോഗ്രാഫർ ശാന്തി കുമാറും ഈ ചിത്രത്തിൽ മുഖ്യമായ വേഷമണിയുന്നു. ചിത്രത്തിലെ കോറിയോ ഗ്രാഫി കൈകാര്യം ചെയ്യുന്നതും ശാന്തി കുമാറാണ്. ദമ്പതിമാരായ ഫാഹിം സഫറും- നടി നൂറിൻ ഷെരീഫുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനീത്…

    Read More »
  • Local

    ധനകാര്യമന്ത്രിയുടെ ചികിത്സാ ചെലവ്:അപേക്ഷ നൽകിയത് എം.എൽ.എ എന്ന നിലയിൽ അനുവദിക്കപ്പെട്ട ആനുകൂല്യത്തിനായി

    ധനകാര്യമന്ത്രിയുടെ ചികിത്സയ്ക്കായി ചെലവഴിച്ച തുക സർക്കാർ അനുവദിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദം ഉണ്ടാക്കാനാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ ഒരാഴ്ചയിലേറെ കാലം അദ്ദേഹം ചികിത്സ തേടിയിരുന്നു. ഇതിന്റെ ചികിത്സാ ചെലവുകൾ മുഴുവൻ ആശുപത്രിയിൽ ഒടുക്കിയശേഷം അത് റീ ഇംബേഴ്സ് ചെയ്യുന്നതിനായി സർക്കാരിന് അപേക്ഷ നൽകിയിരുന്നു. എം.എൽ.എ എന്ന നിലയിൽ അനുവദിക്കപ്പെട്ട ആനുകൂല്യത്തിനാണ് അപേക്ഷ നൽകിയത്. എല്ലാ എം.എൽ.എ മാർക്കും അവരുടെ ചികിത്സാ ചെലവുകൾ പരിധിയില്ലാതെ റീ ഇംബേഴ്സ് ചെയ്യുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. മുൻ എം.എൽ.എ മാർക്കും ഇതേപടി തന്നെ ചികിത്സാ ആനുകൂല്യം നിലനിർത്തിയിട്ടുണ്ട്. ഇത് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ എം.എൽ.എമാരും മുൻ എം.എൽ.എമാരും ഉപയോഗിക്കുന്ന ഒരാനുകൂല്യമാണ്. ഇതനുസരിച്ചാണ് ധനകാര്യ മന്ത്രി തന്റെ ചികിത്സാ ചെലവ് റീഇംബേഴ്സ് ചെയ്യാൻ അപേക്ഷ നൽകിയത്. മുമ്പ് പ്രതിപക്ഷത്തെ ഒരു എം.എൽ.എ 98 ലക്ഷം രൂപവരെ ചികിത്സാ ചെലവായി റീഇംബേഴ്സ് ചെയ്ത ചരിത്രവുമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ്…

    Read More »
  • Social Media

    ”ആ ചിത്രത്തില്‍ നിന്നും എന്നെ ഒഴിവാക്കി, സുഹൃത്തായ ദിലീപ് പോലും അക്കാര്യം എന്നോട് പറഞ്ഞില്ല”

    മിമിക്രിയിലൂടെ സിനിമയിലെത്തി പിന്നീട് മലയാള സിനിമയുടെ അഭിമാനമായി മാറിയ നടനാണ് സലിം കുമാര്‍. ചെറിയ വേഷങ്ങളിലൂടെയായിരുന്നു താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള എന്‍ട്രി..പിന്നീട് കോമഡി വേഷങ്ങളിലൂടെ തിളങ്ങി…സ്വഭാവനടനായി…നായകനായി…മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടി. ഭൂരിഭാഗം താരങ്ങളെപ്പോലെ മാറ്റിനിര്‍ത്തലുകളുടെയും കഷ്ടപ്പാടിന്റെയും ഭൂതകാലം സലിം കുമാറിനുമുണ്ട്. ആ പഴയകാല ജീവിതത്തെക്കുറിച്ച് സിദ്ധാര്‍ഥ് സിദ്ധു എഴുതിയ കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സിബി മലയിലിന്റെ നീ വരുവോളം എന്ന ചിത്രത്തിലേക്ക് സലിം കുമാറിനെ അഭിനയിക്കാന്‍ വിളിച്ചതും പിന്നീട് ഒഴിവാക്കപ്പെട്ടതും വര്‍ഷങ്ങള്‍ക്ക് ശേഷം ആ യൂണിറ്റ് തന്നെ താരത്തിന്റെ ഡേറ്റിനായി കാത്തിരിക്കേണ്ടി വന്നതിനെക്കുറിച്ചും കുറിപ്പില്‍ പറയുന്നു.സലിംകുമാര്‍ തന്നെ എഴുതിയ ജീവിതകഥയില്‍ നിന്നുള്ളതാണ് കുറിപ്പ്. സിദ്ധാര്‍ഥ് സിദ്ധുവിന്റെ കുറിപ്പ് ‘സിനിമയാണെന്റെ ചോറ്..അത് ഉണ്ണാതെ ഞാന്‍ പോകില്ല’..ഈ ഡയലോഗ് ഞാന്‍ പച്ചക്കുതിര എന്ന സിനിമയില്‍, ദിലീപിനോട് പറയുന്നതാണ്.എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഒരിക്കല്‍ എന്നെ മലയാളസിനിമയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ സിനിമയുടെ ചോറ് ഒരിക്കലും ഉണ്ണാന്‍ കഴിയില്ല എന്ന് കരുത്തിയവനാണ് ഞാന്‍. എന്റെ കഥ കേള്‍ക്കാന്‍…

    Read More »
  • Crime

    തീപിടിത്തമുണ്ടായ മുറിയില്‍ പെട്രോള്‍ കാന്‍, നാലംഗ കുടുംബത്തിന്റേത് ആത്മഹത്യയെന്ന് പൊലീസ്

    കൊച്ചി: അങ്കമാലിയില്‍ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. തീപിടിത്തമുണ്ടായ മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. അങ്കമാലിയില്‍ വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. ജൂണ്‍ എട്ടിന് പുലര്‍ച്ചെയാണ് അങ്കമാലി അങ്കാടിക്കടവിലെ വീട്ടില്‍ നാലുപേരെയും വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനീഷ് (45), ഭാര്യ അനുമോള്‍ മാത്യു (40), മക്കളായ ജൊവാന (എട്ട് ), ജസ്വിന്‍ (അഞ്ച് ) എന്നിവരാണ് മരിച്ചത്. താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് മുകളിലത്തെ മുറിയില്‍ തീ പടരുന്നത് ആദ്യം കണ്ടത്. ഇവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. മുകളിലത്തെ മുറിയില്‍ മാത്രം തീപിടിച്ചത് എങ്ങനെയെന്ന് പൊലീസിന്…

    Read More »
  • Crime

    പിറന്നാള്‍ പാര്‍ട്ടി പൊളിച്ചതിന് പ്രതികാരം ചെയ്യും; പൊലീസ് സ്റ്റേഷനുകളില്‍ ബോംബ് ഭീഷണി മുഴക്കി ഗുണ്ടാനേതാവ്

    തൃശൂര്‍: പൊലീസ് സ്റ്റേഷനുകളിലേക്ക് ഫോണ്‍ വിളിച്ച് ഗുണ്ടാനേതാവിന്റെ ബോംബ് ഭീഷണി. തേക്കിന്‍കാട് മൈതാനത്ത് ആവേശം സ്‌റ്റൈലില്‍ പിറന്നാള്‍ പാര്‍ട്ടി നടത്താന്‍ പറ്റാത്തതിലുള്ള ദേഷ്യത്തിലാണ് ഗുണ്ടാനേതാവ് ഭീഷണി മുഴക്കിയത്. ഇന്നലെ പുലര്‍ച്ചെയാണ് വെസ്റ്റ്, ഈസ്റ്റ് സ്റ്റേഷനുകളിലേക്കും കമ്മീഷണര്‍ ഓഫീസിലേക്കും കാപ്പ കേസ് പ്രതി സാജന്‍ (തീക്കാറ്റ് സാജന്‍) 3 ഓഫീസുകളും ബോംബ് വച്ചു തകര്‍ക്കുമെന്നു ഭീഷണി മുഴക്കിയത്. തന്റെ പിറന്നാള്‍ പാര്‍ട്ടി പൊളിച്ചതിനു പ്രതികാരം ചെയ്യുമെന്നും ഈസ്റ്റ് സ്റ്റേഷനും കമ്മിഷണര്‍ ഓഫീസും ബോംബ് വച്ചു തകര്‍ക്കുമെന്നും ഭീഷണി മുഴക്കിയ ശേഷം ഗുണ്ടാനേതാവ് ഫോണ്‍ കട്ട് ചെയ്തു. 2 സ്റ്റേഷനുകളിലായി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ മുങ്ങി. പീച്ചി കന്നാലിച്ചാലില്‍ സാജന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഭീഷണി ഗൗരവത്തോടെ കാണുന്നുവെന്നും ഗുണ്ടയ്ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. ഭീഷണിപ്പെടുത്തല്‍, പൊതുജന സേവകരെ അപായപ്പെടുത്താന്‍ ശ്രമിക്കല്‍, ജീവഹാനിയ്ക്ക് ഇടയാക്കുമെന്ന് വെല്ലുവിളിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചുമത്തിയാണ്…

    Read More »
Back to top button
error: