Month: July 2024
-
Crime
ബൈക്കിനു വഴിനല്‍കിയില്ലെന്ന് പറഞ്ഞ് തര്‍ക്കം; ബസ് ഡ്രൈവറെ തല്ലിച്ചതച്ചു, വധശ്രമത്തിന് കേസ്
തൃശൂര്‍: വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കുമുന്നില്‍ സ്വകാര്യബസ്ഡ്രൈവര്‍ക്ക് യുവാവിന്റെ ക്രൂരമര്‍ദനം. പഴുന്നാന-ചെമ്മന്തിട്ട റൂട്ടിലെ സ്വകാര്യബസ് മറ്റൊരു വാഹനത്തിന് വഴികൊടുക്കുന്നതിനിടെയുള്ള തര്‍ക്കമാണ് അക്രമത്തിനിടയാക്കിയത്. തിങ്കളാഴ്ച വൈകീട്ട് നാലിന് കുന്നംകുളത്തുനിന്ന് പഴുന്നാന വഴി ചെമ്മന്തിട്ടയിലേക്കുപോയ ഫിദമോള്‍ ബസിലെ ഡ്രൈവര്‍ മങ്ങാട് മുട്ടിക്കല്‍ ആരണാട്ടില്‍ ലെബിനെ(31)യാണ് ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. സംഭവത്തില്‍ പഴുന്നാന പുഴങ്ങരയില്ലത്ത് ഫയാസ് (30), മടപ്പാട്ടുപറമ്പില്‍ മുഹമ്മദ് ഷാഫി (24) എന്നിവരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തതായി കുന്നംകുളം എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്‍ പറഞ്ഞു. കണ്ടക്ടറെ തള്ളിമാറ്റി ഒരാള്‍ ബസില്‍ കയറുകയായിരുന്നു. ഡ്രൈവറെ മര്‍ദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ത്രീകളും കുട്ടികളും ഡ്രൈവറെ മര്‍ദിക്കരുതെന്നുപറഞ്ഞ് തടയാന്‍ ശ്രമിക്കുന്നുണ്ട്. ഇതൊന്നും കേള്‍ക്കാതെയാണ് യുവാവ് അസഭ്യം പറഞ്ഞ് ഡ്രൈവറുടെ മുഖത്തും തോളിലും ഇടിക്കുന്നത്. കൈയിലെ ലോഹവള ഊരി പുറത്തും വാരിയെല്ലിനു സമീപത്തും പലതവണ ഇടിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഡ്രൈവറുടെ വാതിലിനു സമീപം തുണിയില്‍ കെട്ടിയ ഭാരമുള്ള വസ്തുവുമായി നില്‍ക്കുന്നുണ്ടായിരുന്നു. അക്രമം കാണാനാകാതെ സ്ത്രീകള്‍ കണ്ണുപൊത്തുന്നതും വീഡിയോയില്‍ കാണാം. കാര്യമായി…
Read More » -
Kerala
നായ വീട്ടുമുറ്റത്ത് വിസര്‍ജനം നടത്തിയെന്ന് ആരോപണം; അയല്‍വീട്ടുകാര്‍ തമ്മില്‍ അടി
മലപ്പുറം: വളര്‍ത്തുനായ വീട്ടുമുറ്റത്ത് വിസര്‍ജനം നടത്തിയതിലുള്ള വിരോധംവച്ച് നായയുടെ ഉടമയെ അയല്‍വാസിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടുംബവും ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചെന്ന് പരാതി. അതേസമയം നായയെ വിട്ട് വീട്ടിലുള്ള കുട്ടിയെ കടിപ്പിക്കാന്‍ ശ്രമിച്ചെന്നും മകനെ ആക്രമിച്ചെന്നും ആരോപിച്ച് അയല്‍വാസിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നായയുടെ ഉടമയ്‌ക്കെതിരെയും പരാതി നല്‍കി. നായയുടെ ഉടമയ്ക്ക് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. തിരൂര്‍ കോടതിയിലെ അഭിഭാഷകനായ വട്ടംകുളം കുറ്റിപ്പാല നെട്ടത്തുവളപ്പില്‍ റനീഷ് ആണ് പരാതിയുമായി തിരൂര്‍ ഡിവൈഎസ്പിയെ സമീപിച്ചത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം മുന്‍ ഏരിയ സെക്രട്ടറിയുമായ കുറ്റിപ്പാല ചേറാത്ത് രാമകൃഷ്ണനാണ് അയല്‍വാസിയായ റനീഷിനെതിരെ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയത്. ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
India
ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു
കൊല്‍ക്കത്ത: ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ്(78) അന്തരിച്ചു. ഇന്നലെ (തിങ്കൾ) കൊല്‍ക്കത്തയില്‍ വച്ചായിരുന്നു അന്ത്യം. ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണത്തിന് കാരണം. കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാത്തിലെ ബ്രിഗേഡിയര്‍ സി സി ഉതുപ്പിന്റെയും, എലിസബത്തിന്റെയും മകനാണ് ജാനി ചാക്കോ ഉതുപ്പ്. ചരിത്രപ്രസിദ്ധമായ കൊല്‍ക്കത്ത ട്രിന്‍കാസില്‍ വച്ച് 1969 ലാണ് ഉഷയും ജാനിയും ആദ്യമായി കണ്ടുമുട്ടിയത്. കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ ഉഷ പാടുന്ന കാലമാണത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തി. രണ്ട് വര്‍ഷത്തിന് ശേഷം 1971ലാണ് വിവാഹിതരാകുന്നത്. അങ്ങനെയാണ് ഉഷ അയ്യർ ഉഷ ഉതുപ്പായത്. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നും കൊച്ചിയിലേക്ക് ജാനിയ്ക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചതോടെ ഇവരുടെ താമസം ഇവിടെയായി. മക്കള്‍ ജനിച്ചതും ഇവിടെ വച്ചായിരുന്നു. പിന്നീട് ഇവര്‍ കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്നു. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കള്‍. സംസ്‌കാരം ഇന്ന് (ചൊവ്വ) നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
Read More » -
Health
മറക്കരുത്: ദിവസം 9,000 സ്റ്റെപ് നടക്കുന്നതിലൂടെ ഹൃദയാഘാതം അകറ്റാം, സ്ത്രീകൾക്കും ചില മുന്നറിയിപ്പുകൾ
വ്യായാമം ആരോഗ്യത്തിന് അനിവാര്യമാണെന്ന് ഏവർക്കും അറിയാം. എന്നാൽ എത്രപേർ ശാരീരിക ആരോഗ്യം നിലനിർത്താൻ വ്യായാമം ചെയ്യുന്നുണ്ട്. ആഴ്ചയിൽ 180 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ 50 ശതമാനം ഇന്ത്യക്കാർ പോലും ഇത് പാലിക്കുന്നില്ല. തൽഫലമായി ചെറിയ പ്രായത്തിൽ തന്നെ ഹൃദ് രോഗം മുതൽ ജീവിതശൈലി രോഗങ്ങളുടെ വരെ പിടിയിലാകും. വ്യായാമം എങ്ങനെ ഒരു മനുഷ്യനെ ആരോഗ്യവാനാക്കും എന്നുള്ളതിലുള്ള അജ്ഞതയാണ് പലപ്പോഴും ഹൃദ് രോഗം പോലുള്ള അസുഖങ്ങൾ ബാധിക്കാനുള്ള പ്രധാന കാരണമെന്നാണ് മാസാച്ചുസെറ്റ് സർവ്വകലാശാലയിലെ പ്രൊഫസർ ഡോ. അമാന്റെ പലൂച്ചും ശിവാങ്കി ബാജ്പെവയും ചേർന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ശാരീരിക അധ്വാനത്തിലൂടെ, 60 വയസ്സിന് മുകളിലുള്ളവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത 50 ശതമാനം കുറയ്ക്കാമത്രേ. ദിവസം 6000 മുതൽ 9000 വരെ സ്റ്റെപ്പ് ഒരു ദിവസം നടക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ ഒരു പരിധിവരെ ചെറുക്കാനാകും. അമേരിക്കയും ഇന്ത്യയും ഉൾപ്പെടെയുള്ള 42 രാജ്യങ്ങളിൽ നിന്നുള്ള 20,000ത്തിൽ അധികം ആളുകളുടെ ഡാറ്റ ഉപയോഗിച്ചായിരുന്നു…
Read More » -
Kerala
ജാതി സെൻസസ് അനിവാര്യം:ജനതാദൾ എസ്
എറണാകുളം:ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസ് അനിവാര്യമാണെന്ന് ജനതാദൾ എസ് നേതാക്കൾ പറഞ്ഞു. ജനതാദൾ എസ് ദേശീയ പ്രസിഡന്റ് മുൻ മന്ത്രി സി.കെ നാണു,സംസ്ഥാന പ്രസിഡന്റ് ഖാദർ മാലിപ്പുറം, ജെ.ഡി.എസ് ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി തുടങ്ങിയവർ എറണാകുളത്തു വാർത്താസമ്മേളനത്തിൽ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത് . ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസിനൊപ്പം 2021 മുതൽ നടത്തേണ്ട സെൻസസ് ജോലികൾ ഉടൻ ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ജെ. ഡി. എസ് പ്രമേയത്തിലൂടെ അവശ്യപ്പെട്ടെന്നും നേതാക്കൾ പറഞ്ഞു. ജനതാദൾ എസിന്റെ പ്രഖ്യാപിത നിലപാടുകൾ ശക്തിപ്പടുത്തുവാനും സംഘടനാ സംവിധാനം കാര്യക്ഷമമാക്കാനും പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഒക്ടോബർ 12,13 തീയതികളിൽ എറണാകുളത്ത് നടത്തും. അതിന് മുന്നോടിയായി ജില്ലാ കമ്മിറ്റികളും നിയോജക മണ്ഡലം കമ്മിറ്റികളും പുന സംഘടിപ്പിക്കും. പോഷക സംഘടനാ സംവിധാനം പുന ക്രമീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു. പാർട്ടിയുടെ…
Read More » -
LIFE
സ്റ്റണ്ട് മാസ്റ്ററും നടനുമായ സാന്റോ കൃഷ്ണന്‍ ഓര്‍മയായിട്ട് 11 വര്‍ഷം
നടനും സ്റ്റണ്ട് മാസ്റ്ററുമായിരുന്ന സാന്റോ കൃഷ്ണന്റെ ഓര്‍മദിനമായിരുന്നു ഇക്കഴിഞ്ഞ ആറിന്. നെട്ടിയത്ത് കൃഷ്ണന്‍ നായര്‍ എന്ന സാന്റോ കൃഷ്ണന്‍ 1920 മേയ് 17 ാം തീയതി പാലക്കാട്ടെ ഒറ്റപ്പാലത്തുള്ള കണ്ണിയംപുറത്ത് ജനിച്ചു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മഹാത്മജി ഒറ്റപ്പാലത്ത് നടത്തിയ സന്ദര്‍ശനത്തില്‍ ആവേശം കൊണ്ട് അദ്ദേഹം ശീര്‍കാഴി സത്യഗ്രഹത്തിലും ഉപ്പുസത്യഗ്രഹത്തിലും പങ്കെടുത്തു. തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹത്തെ സ്‌കൂളില്‍ കയറ്റിയില്ല. തുടര്‍ന്ന് മദിരാശിലേക്ക് നാടുവിട്ട അദ്ദേഹം അവിടെ ഒരു ചായക്കടയില്‍ മൂന്നു വര്‍ഷത്തോളം ജോലി നോക്കി. അതോടൊപ്പം ബോഡി ബില്‍ഡിങ്ങ്, കളരിപ്പയറ്റ്, ഗുസ്തി, ചിലമ്പാട്ടം തുടങ്ങിയ അഭ്യസിച്ച അദ്ദേഹം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളും പഠിച്ചു. കമ്പരാമായണത്തെ ആധാരമാക്കി കമ്പര്‍ എന്ന തമിഴ് ചിത്രത്തില്‍ ഒരു ചെറു വേഷത്തില്‍ അദ്ദേഹം അഭിനയിച്ചു. തുടര്‍ന്ന് നിശബ്ദ സിനിമയായ ബാലി സുഗ്രീവനില്‍ അംഗദന്റെ വേഷം ചെയ്തു. 1941 ല്‍ പുതുക്കോട്ടയില്‍ നടന്ന ഒരു മത്സരത്തില്‍…
Read More » -
Health
നെയ്യില്‍ കുതിര്‍ത്ത ഈന്തപ്പഴം ഒരു മാസം കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍
ഈന്തപ്പഴവും നെയ്യുമൊക്കെ എല്ലാ വീടുകളിലും വളരെ സുലഭമായി കണ്ടു വരുന്നതാണ്. പലര്‍ക്കും ഈന്തപ്പഴം കഴിക്കാന്‍ ഏറെ താത്പര്യവുമുണ്ട്. നല്ല മധുരമുള്ളത് കൊണ്ട് തന്നെ ഡ്രൈ ഫ്രൂട്ട്‌സുകളുടെ കൂട്ടത്തിലെ കേമനാണ് ഈന്തപ്പഴം.ശരീരത്തിന് നല്ല ഊര്‍ജ്ജവും ഉന്മേഷവും നല്‍കാന്‍ ഇത് സഹായിക്കാറുണ്ട്. പൊതുവെ നട്‌സുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. അതുപോലെ ഈന്തപ്പഴം നെയ്യില്‍ കുതിര്‍ത്ത് കഴിച്ചാല്‍ ധാരാളം ഗുണങ്ങള്‍ ലഭിക്കും. രാവിലെ വെറും വയറ്റില്‍ ഇത് ഒരു മാസം കഴിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ദഹനവ്യവസ്ഥയ്ക്ക് നല്ലത് പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ദഹനം. എന്തെങ്കിലും ആഹാരം കഴിച്ച് കഴിഞ്ഞാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. മാറി കൊണ്ടിരിക്കുന്ന ഭക്ഷണശൈലി തന്നെയാണ് ഇതിലെ പ്രധാന പ്രശ്‌നം. ഈന്തപ്പഴം ആരോഗ്യകരമായ ദഹനം നല്‍കാന്‍ സഹായിക്കാറുണ്ട്. ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍, ഇത് നമ്മുടെ മലബന്ധ പ്രശ്നം ഒഴിവാക്കുകയും കുടലുകളെ സുഗമമായി പ്രവര്‍ത്തിപ്പിക്കാനും മലവിസര്‍ജ്ജനം എളുപ്പമാക്കുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ ഈന്തപ്പഴം ഉള്‍പ്പെടുത്തുന്നത് ദഹനം…
Read More » -
Kerala
‘നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നു, നടപടിയുണ്ടാകും’; പി.എസ്.സി. കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎസ്സി അംഗത്വത്തിന് കോഴ വാങ്ങിയതായി സിപിഎം നേതാവിനെതിരെ ഉയര്‍ന്ന ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയപ്പോള്‍, നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മറുപടിനല്‍കി. ചോദ്യത്തോര വേളയില്‍ എം.കെ. മുനീറിനുവേണ്ടി എന്‍.ഷംസുദ്ദീനാണ് വിഷയം ചൂണ്ടിക്കാട്ടിയത്. ‘പിഎസ്സി അംഗമാകുന്നതിന് ഭരണകക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ ചോദിച്ചുവെന്നും 22 ലക്ഷം രൂപ നേതാവിന് കൈമാറിയെന്നും പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ അന്വേഷണം നടക്കുന്നുവെന്നുമാണ് പുറത്തുവരുന്ന വാര്‍ത്ത. ഇതിന് മുമ്പും പിഎസ്സി അംഗമാകുന്നതിന് പണം വാങ്ങുന്നതായുള്ള ആരോപണമുയര്‍ന്നിരുന്നു. കോഴിക്കോട്ടുനിന്ന് ഉയരുന്ന ഈ ആരോപണത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക’, ഷംസുദ്ദീന്‍ ചോദിച്ചു. ഭരണഘടന ചുമതലപ്പെടുത്തിയതിനനുസരിച്ച് ഫലപ്രദമായി മുന്നോട്ടുപോകുന്ന ഏജന്‍സിയാണ് കേരളത്തില്‍ പിഎസ്സിയെന്നും അതിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നേരത്തേതന്നെ ഉണ്ടായിട്ടുണ്ടെന്നും നിര്‍ഭാഗ്യകരമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്സി അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതോ നിയമിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആര്‍ക്കും പറയാനാകില്ല. ഒരുതരത്തിലുമുള്ള വഴിവിട്ട…
Read More » -
Crime
അവിഹിതം കൈയോടെ പിടിച്ച ഭര്‍ത്താവിനെ കത്രകയ്ക്ക് കുത്തിക്കൊന്നു; മൃതദേഹം ഒളിപ്പിച്ചു മുങ്ങിയ യുവതിയും ജാരനും പിടിയില്‍
ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കത്രിക ഉപയോഗിച്ചു കുത്തിക്കൊന്ന കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഇവര്‍ തമ്മിലുള്ള ബന്ധം കണ്ടെത്തിയതോടെ ആയിരുന്നു കൊലപാതകം. ജൂലൈ ഒന്നിനു രാത്രിയിലാണ് നോയിഡയിലെ ശുചീകരണ തൊഴിലാളിയായ മഹേഷ് കൊല്ലപ്പെട്ടത്. മൃതദേഹം ശൗചലായത്തിന്‍െ്‌റ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചു കടന്നുകളയാനാണു പ്രതികള്‍ ശ്രമിച്ചത്. ഒരാഴ്ചയ്ക്കുശേഷമാണ് മഹേഷിന്റെ ഭാര്യ പൂജ, സുഹൃത്ത് പ്രഹ്ലാദ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഒരേ നാട്ടുകാരായ പൂജയും പ്രഹ്ലാദും നേരത്തേ പ്രണയത്തിലായിരുന്നു. വിവാഹശേഷം ഭര്‍ത്താവ് മഹേഷിനൊപ്പം പൂജ ജോലി ആവശ്യങ്ങള്‍ക്കായി നോയിഡയിലെ ബിറോന്‍ഡയിലേക്കു താമസം മാറി. ഇതേ സ്ഥലത്തേക്കു പ്രഹ്ലാദും ജോലിതേടി എത്തി. സുരക്ഷാ ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച പ്രഹ്ലാദ്, നിരന്തരം പൂജയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ജൂലൈ ഒന്നിനു മഹേഷ് വീട്ടിലില്ലാതിരുന്ന സമയത്തു പൂജയെ കാണാനെത്തിയ ഇയാള്‍, അപ്രതീക്ഷിതമായി വീട്ടില്‍ തിരിച്ചെത്തിയ മഹേഷിനു മുന്നില്‍ പെടുകയായിരുന്നു. ബന്ധം പുറത്തറിയുമെന്ന ഭയത്തില്‍ ഇരുവരും കത്രിക ഉപയോഗിച്ച് ഭര്‍ത്താവിനെ ആക്രമിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.
Read More » -
Crime
ബസിന് മുന്നില്‍ വടിവാള്‍ വീശി ഓട്ടോ ഡ്രൈവര്‍ പിടിയില്‍; കഞ്ചാവു കേസില്‍ പുറത്തിറങ്ങിയ പ്രതിയെന്ന് പോലീസ്
മലപ്പുറം: കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വടിവാള്‍ വീശിയ സംഭവത്തില്‍ ഒളിവിലായിരുന്ന ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ ഷംസുദ്ദീന്‍ (27) നെയാണ് ബസ് ജീവനക്കാരുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. സി.ഐ: എ. ദീപകുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റ് ചെയ്തത്. ഓട്ടോയും വടിവാളും പിടിച്ചെടുത്തിട്ടുണ്ട്. ഓട്ടോയില്‍ ഷംസുദ്ദീനൊപ്പമുണ്ടായിരുന്ന ബന്ധുവും യാത്രക്കാരനുമായ പുളിക്കല്‍ തയ്യില്‍ ഹൗസില്‍ ജാസിര്‍ വലയിലായതായാണ് സൂചന. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. പുളിക്കല്‍ മുതല്‍ കൊളത്തൂര്‍ വിമാനത്താവള ജങ്ഷന്‍ വരെയായിരുന്നു നിറയെ യാത്രക്കാരുള്ള ബസിനു നേരെ യുവാവിന്റെ പരാക്രമം. കോഴിക്കോട് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പുളിക്കലില്‍ യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയപ്പോള്‍ പിറകിലെത്തിയ ഓട്ടോറിക്ഷ തുടരെ ഹോണ്‍ മുഴക്കിയിരുന്നു. യാത്രക്കാരെ സ്റ്റോപ്പിലിറക്കി മുന്നോട്ടെടുത്തപ്പോള്‍ പിന്തുടര്‍ന്ന ഓട്ടോ കൊട്ടപ്പുറത്തിനടുത്തുവെച്ച് ബസിനെ മറികടക്കുകയും മാര്‍ഗതടസമുണ്ടാക്കുന്ന വിധത്തില്‍ വാഹനം…
Read More »