LIFELife Style

ധനുഷും ഐശ്വര്യയും തമ്മില്‍ പിരിയാന്‍ കാരണം; അഭ്യൂഹങ്ങള്‍ക്ക് നേരെ പ്രതികരിച്ച് ശ്രുതി ഹാസന്‍

കോളിവുഡ് സിനിമയില്‍ നിരവധി വിവാദങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് ധനുഷ്. തുടക്ക കാലത്ത് രൂപത്തെ കുറിച്ചുള്ള പ്രശ്‌നങ്ങളായിരുന്നു ചര്‍ച്ചകളായിരുന്നത്. എന്നാല്‍ അതിനു ശേഷം പലതരം പ്രണയ ബന്ധങ്ങളെ കുറിച്ചുള്ള വിഷയങ്ങളാണ് ഉയര്‍ന്നു വന്നത്. ശ്രുതി ഹാസന്‍, തൃഷ കൃഷ്ണന്‍ എന്നിവരുമായി പല തരത്തിലുള്ള ബന്ധങ്ങള്‍ ധനുഷിന് ഉണ്ടായിരുന്നെന്ന് പലരും പറഞ്ഞിരുന്നു. ഐശ്വര്യ രജനികാന്തുമായി ദാമ്പത്യ ജീവിതം ആസ്വദിക്കുന്നതിനിടയിലും മറ്റു പല ബന്ധങ്ങളും ധനുഷ് മുന്നോട്ട് കൊണ്ടുപോകുന്നു എന്നായിരുന്നു അഭ്യൂഹം.

ധനുഷിനെ നായകനാക്കി 2012ല്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രമാണ് 3. ചിത്രത്തില്‍ ശ്രുതി ഹാസനും അഭിനയിച്ചിട്ടുണ്ട്. ധനുഷിന് ശ്രുതി ഹാസനുമായി വിവാഹേതര ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങള്‍ വന്നു. മാത്രമല്ല ഇതിന്റെ പേരില്‍ ഐശ്വര്യ രജനികാന്തും ധനുഷും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സുഹൃത്തായ ശ്രുതിയെ 3 എന്ന സിനിമയിലേക്ക് കൊണ്ടു വന്നത് ഐശ്വര്യ തന്നെയാണ്. എന്നാല്‍ സിനിമയുടെ പ്രമോഷന്റെ സമയത്തെല്ലാം ശ്രുതിയുടെ പേരില്‍ ഐശ്വര്യയും ധനുഷും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Signature-ad

ഒരു ഇന്റര്‍വ്യൂവില്‍ ശ്രുതിയോട് ഇത്തരം അഭ്യൂഹങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ താരം പ്രതികരിച്ചത് ഇങ്ങനെ. ‘എന്റെ പുറകില്‍ ഒരു മൈക്രോചിപ്പ് ഒട്ടിച്ചു വെക്കാന്‍ ഞാന്‍ പറയുന്നില്ല. അങ്ങനെ ചെയ്താല്‍ എല്ലാവര്‍ക്കും സത്യം അറിയാന്‍ സാധിക്കുമല്ലോ. അല്ലെ. ഈ ഇന്റസ്ട്രിയില്‍ ധനുഷ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അദ്ദേഹം ഈ പ്രൊഫഷനുമായി ബന്ധപ്പെട്ട് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആളുകള്‍ ഇത്തരം മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്നു എന്നു കരുതി ധനുഷ് എന്നെ സഹായിച്ചതൊന്നും ഞാന്‍ മറക്കാന്‍ പോകുന്നില്ല.’

ധനുഷ് എന്ന പേരിനൊപ്പം സംസാര വിഷയമായ മറ്റൊരാളാണ് തൃഷ കൃഷ്ണന്‍. 2015ല്‍ വരുണ്‍ മനിയന്‍ എന്നയാളുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. അതിനു കാരണം ധനുഷ് ആണെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. അതായത് തൃഷയും ധനുഷും നല്ല സുഹൃത്തുക്കളാണ്. ഇരുവരും തമ്മില്‍ പങ്കെടുത്ത പലതരം പരിപാടികളില്‍ നിന്നുള്ള ഫോട്ടോകള്‍ അന്ന് വൈറലായിരുന്നു. സ്വാഭാവികമായും ആ ഫോട്ടോകള്‍ ഇരുവരും തമ്മില്‍ പ്രണയ ബന്ധമുണ്ടെന്ന തരത്തിലേക്ക് വാര്‍ത്തകള്‍ എത്തി.

താന്‍ ധനുഷിനോട് മാത്രമല്ല ധനുഷിന്റെ ഭാര്യ ഐശ്വര്യയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ഒരു സുഹൃത്തിനോട് ഒരിക്കല്‍ തൃഷ പറഞ്ഞിരുന്നു. 2004ല്‍ ആണ് ധനുഷും ഐശ്വര്യയും ഒരുമിക്കുന്നത്. അന്ന് ധനുഷിന് വയസ് 21. ഇരുവര്‍ക്കും രണ്ട് ആണ്‍ മക്കളുണ്ട്. നേരത്തെ തന്നെ ഇരുവരും തമ്മിലുള്ള വേര്‍പിരിയല്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ 2022ലാണ് ഒഫിഷ്യലി ഇവര്‍ ഈ കാര്യം പറയുന്നത്. കോളിവുഡില്‍ നിന്ന് പിന്നീട് ബോളിവുഡിലും ഹോളിവുഡിലും ധനുഷിനെ തേടി അവസരങ്ങള്‍ വന്നു. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറി. തുടക്കത്തില്‍ കല്ലെറിഞ്ഞവര്‍ പിന്നീട് ധനുഷിനൊപ്പം നിന്നു. അതായിരുന്നു ധനുഷിന്റെ വിജയം.

അച്ഛനായ കസ്തൂരി രാജയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് അഭിനയ രം?ഗത്തേക്ക് വരുന്നത്. പിന്നീട് കാതല്‍ കൊണ്ടേന്‍, തിരുടാ തിരുടി തുടങ്ങി നിരവധി സിനിമകള്‍ വന്നു. 2006ലെ പുതുപേട്ടെയ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ധനുഷ് അതിനു ശേഷം ഓരോ സിനിമകളിലും വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാനും ശ്രമിച്ചു. പാ. പാണ്ടി എന്ന ചിത്രത്തിനു ശേഷം ധനുഷ് സംവിധാനം ചെയ്ത് അഭിനയിക്കുന്ന സിനിമയാണ് രായന്‍. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: