IndiaNEWS

യുപിയില്‍ ഡബിള്‍ഡക്കര്‍ ബസ് പാല്‍ ടാങ്കറിലിടിച്ച് 18 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഡബിള്‍ഡക്കര്‍ ബസ് പാല്‍ ടാങ്കറിലിടിച്ച് 18 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആഗ്ര-ലഖ്നൗ എക്സ്പ്രസ്വേയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

ബിഹാറിലെ സിതാമര്‍ഹിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഡബിള്‍ ഡെക്കര്‍ ബസ് പാല്‍ ടാങ്കറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

Signature-ad

കൂട്ടിയിടിയുടെ ആഘാതം വളരെവലുതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂട്ടിയിടിയില്‍ ആളുകള്‍ പുറത്തേക്ക് തെറിച്ചു. സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ് നെടുകെ പിളരുകയും ചെയ്തു.

Back to top button
error: