KeralaNEWS

സംസ്ഥാനത്ത് വീണ്ടും കോളറ: ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗബാധ സ്ഥിരീകരിക്കുകയോ സംശയം തോന്നുകയോ ചെയ്താല്‍ അവരെ ആവശ്യമെങ്കില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കും.

നിലിവില്‍ കോളറ സ്ഥിരീകരിച്ച ഒരു കുട്ടിക്ക് പുറമേ രോഗലക്ഷണമുള്ള മറ്റുള്ളവരെ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച പ്രദേശത്ത് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

Signature-ad

നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്ത് വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. നേരത്തെ ഹോസ്റ്റലിലെ മറ്റൊരു അന്തേവാസി കോളറ ലക്ഷണങ്ങളോടെ മരിച്ചിരുന്നു. 26 വയസുകാരനായ അനുവാണ് മരിച്ചത്. എന്നാല്‍ അനുവിന്റെ സ്രവ സാമ്പിളിന്റെ പരിശോധനഫലം പുറത്തുവന്നിട്ടില്ല.

വ്യാഴാഴ്ചയാണ് അനുവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ ഒമ്പത് പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഒടുവിലായി 2017ലാണ് സംസ്ഥാനത്ത് കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്.

 

Back to top button
error: