Month: July 2024
-
Kerala
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം!!! മരണം 54, ചാലിയാറിലൂടെ ഒലിച്ചെത്തിയത് 17 മൃതദേഹങ്ങള്‍; രക്ഷാപ്രവര്‍ത്തനത്തില്‍ വില്ലനായി കാലാവസ്ഥ
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. വയനാട്ടില്‍ മാത്രം 54 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍നിന്ന് ഇതുവരെ 17 മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എന്‍.ഡി.ആര്‍.എഫിന്റെ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. എയര്‍ലിഫ്റ്റിങ് നടത്താനുള്ള ശ്രമവും വിജയിച്ചിട്ടില്ല. േനരത്തേ രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകള്‍ കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടില്‍ ഇറങ്ങാനാകാതെ തിരിച്ചുപോയിരുന്നു. കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകള്‍ തിരികെപ്പോയതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട മൊത്തം ഏകോപന ചുമതല മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി(എ.എസ്.ഡി) ആയ കാര്‍ത്തികേയനെ ഏല്‍പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി. സാംബശിവ റാവു ഐ.എ.എസ് വയനാട്ടില്‍ ക്യാംപ് ചെയ്ത് ജില്ലയിലെ രക്ഷാപ്രവര്‍ത്തനം ഏകോപിക്കും. സ്‌പെഷ്യല്‍ ഓഫീസറായാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. അതിനിടെ, ഉരുള്‍പൊട്ടലില്‍ ദുരന്തമേഖലയില്‍നിന്ന്…
Read More » -
Movie
”അന്ന് പ്രേമത്തിലെ ആ സീനാണ് ഞാന്‍ അഭിനയിച്ചത്, പക്ഷെ പിന്നെ അവരൊന്നും അറിയിച്ചില്ല”
മലയാളത്തില്‍ ഇറങ്ങി തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ നിവിന്‍ പോളി ചിത്രമാണ് പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം പ്രേക്ഷകര്‍ക്കിടയില്‍ ഒരു തരംഗമായി മാറിയിരുന്നു. സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരുടെ ആദ്യചിത്രം കൂടിയായിരുന്നു പ്രേമം. ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിനായി താനും ഓഡിഷന് പോയിരുന്നുവെന്ന് നടി ഗായത്രി സുരേഷ് പറയുന്നു. താന്‍ അന്ന് മിസ് കേരള കഴിഞ്ഞിരിക്കുന്ന സമയമാണെന്നും ഗായത്രി പറഞ്ഞു. യെസ് എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു താരം. ‘പ്രേമത്തില്‍ അനുപമ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ ഓഡിഷനില്‍ പങ്കെടുത്തത്. ഞാന്‍ അന്ന് മിസ് കേരള കഴിഞ്ഞിരിക്കുന്ന സമയമായി അപ്പോള്‍ പ്രേമത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചേട്ടന്‍ എന്നെ വിളിച്ചു. ആലുവയില്‍ വെച്ച് ഇങ്ങനെയൊരു റോളിന് വേണ്ടിയുള്ള ഓഡിഷന്‍ നടക്കുന്നുണ്ടെന്നും അല്‍ഫോണ്‍സ് പുത്രനൊക്കെയാണ് ഉള്ളതെന്നും എന്നോട് വെറുതെയൊന്ന് വന്ന് കാണണമെന്ന് പറഞ്ഞു. അങ്ങനെ ഞാനും അച്ഛനും അമ്മയും കൂടെ ഓഡിഷന് പോയി. ജോര്‍ജിന് മറ്റേ ജോര്‍ജിനെ…
Read More » -
India
അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; കൂടുതല്‍ കാനഡയിലും അമേരിക്കയിലും
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെന്ന് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. പ്രകൃതി ദുരന്തം, അപകടം, ആരോഗ്യകാരണങ്ങള്‍, എന്നീ കാരണങ്ങളിലെല്ലാം മരിച്ചവരുടെ ആകെ കണക്കാണ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടത്. 41 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകളാണിത്. കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയാണ് മുന്നില്‍. 172 പേരാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കാനഡയില്‍ മരിച്ചത്. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. 108 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ മരിച്ചു. ആകെ മരണങ്ങളില്‍ 19 പേര്‍ ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒമ്പത് പേര്‍ കാനഡയിലും ആറ് പേര്‍ ആമേരിക്കയിലുമാണ് ആക്രമിക്കപ്പെട്ടത്. ഒരോ ആള്‍ വീതം ചൈനയിലും യുകെയിലും കിര്‍ഗിസ്ഥാനിലും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് കണക്ക് പുറത്തുവിട്ടത്. യുകെയില്‍ വച്ച് 58 വിദ്യാര്‍ത്ഥികളും ഓസ്‌ട്രേലിയയില്‍ 37 പേരും ജര്‍മ്മനിയില്‍ 24 പേരും മരിച്ചു. പാക്കിസ്ഥാനിലും ഒരു…
Read More » -
Crime
രാത്രി മോഷണം നടത്തിയശേഷം നാട്ടില്‍ പോകാന്‍ പോലീസിനോട് പണം ചോദിച്ച തമിഴ്നാട്ടുകാരന്‍ പിടിയില്‍
ഇടുക്കി: കടയില്‍ മോഷണം നടത്തിയ ശേഷം നാട്ടില്‍ പോകാന്‍ പോലീസിനോട് പണം ചോദിച്ച തമിഴ്നാട് സ്വദേശി പിടിയില്‍. തൊടുപുഴയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയ വില്ലുപുരം വിരിയൂര്‍ പഴയന്നൂര്‍ കോളനി ഹൗസ് നമ്പര്‍ 24-ല്‍ രാധാകൃഷ്ണനെ (59) യാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന ഇയാള്‍ 2 ലക്ഷം രൂപയാണ് കവര്‍ന്നത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ മുന്നില്‍പെട്ടത്. 23 ന് രാത്രി പന്ത്രണ്ടോടെ കോതായിക്കുന്ന് റോഡില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് ഇയാള്‍ മോഷണം നടത്തിയത്. ചില്ലു വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ ഇയാള്‍ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന 2,06,030 രൂപ മോഷ്ടിച്ചു. മോഷണത്തിനു ശേഷം നടന്നുവരികയായിരുന്ന ഇയാള്‍ വെങ്ങല്ലൂര്‍ ഷാപ്പുപടിയില്‍ പൊലീസ് പട്രോള്‍ സംഘത്തെ കണ്ട് തിരികെ പോകാന്‍ ശ്രമിച്ചു. ഇതോടെ എസ്ഐ കെ.ഇ.നജീബ് സിപിഒമാരായ ബേസില്‍, നഹാസ്, രതീഷ് എന്നിവരടങ്ങുന്ന സംഘം ഇയാളെ തടഞ്ഞ് നിര്‍ത്തി കാര്യം അന്വേഷിച്ചു. ഏഴല്ലൂരില്‍…
Read More » -
Kerala
നാലു ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി, നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ട്രാക്കില്‍ വെള്ളംകയറിയത് കാരണം നാല് ട്രെയിനുകള്‍ പൂര്‍ണ്ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിയ്ക്കുമിടെ ട്രാക്കില്‍ വെള്ളം കയറിയത് കാരണമാണ് റദ്ദാക്കല്‍. പൂര്‍ണ്ണമായും റദ്ദാക്കിയവ 06445 ഗുരുവായൂര്‍- തൃശ്ശൂര്‍ പ്രതിദിന എക്പ്രസ് 06446 തൃശ്ശൂര്‍- ഗുരുവായൂര്‍ പ്രതിദിന എക്പ്രസ് 06497- ഷൊര്‍ണ്ണൂര്‍- തൃശ്ശൂര്‍ എക്സ്പ്രസ് 06495-തൃശ്ശൂര്‍-ഷൊര്‍ണ്ണൂര്‍ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കിയവ 16305-എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും 16791- തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയില്‍ യാത്ര അവസാനിപ്പിക്കും 16302-തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്സ്പ്രസ് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും 12081- കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും 16308-കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും 16649-മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും 16326- കോട്ടയം-നിലമ്പൂര്‍ അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും 12075-കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക 16650- കന്യാകുമാരി-മംഗളൂരു പരശുറാം എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍ നിന്ന് യാത്ര ആരംഭിക്കും 16325- നിലമ്പൂര്‍-കോട്ടയം…
Read More » -
Kerala
ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാനായില്ല, രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍; 42 മരണം
വയനാട്: മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈ ടൗണിലും ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 42 പേരുടെ മരണം സ്ഥിരീകരിച്ചു. ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങള്‍ ഉള്‍പ്പെടെയാണിത്. എഴുപതോളം പേര്‍ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്. വന്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടകൈയില്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കടക്കാനായിട്ടില്ല. മുണ്ടകൈയില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. അവിടുത്തെ വിവരങ്ങള്‍ കൂടി പുറത്തുവരുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതിനിടെ, രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകള്‍ കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടില്‍ ഇറങ്ങാനാകാതെ തിരിച്ചുപോയി. കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകള്‍ തിരികെപ്പോയതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. നിലവില്‍ പുഴയ്ക്ക് കുറുകെ വടംകെട്ടി എന്‍ഡിആര്‍എഫ് സംഘങ്ങള്‍ അക്കരെ മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാനുള്ള സാഹസിക ശ്രമത്തിലാണ്. മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലാണ് ഏറെ നാശനഷ്ടമുണ്ടായത്. പ്രദേശത്തെ പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകര്‍ന്നതോടെ ഈ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം ഇതുവരെ സാധ്യമായിട്ടില്ല. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. ഇവിടെ സൈന്യം എത്തിയശേഷം താല്‍ക്കാലിക പാലം നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സൈന്യം…
Read More » -
Crime
അമേരിക്കന്‍ വനിത വനത്തില്‍ കെട്ടിയിട്ട നിലയില്‍; ആധാര്‍ കാര്‍ഡില്‍ തമിഴ്നാട് അഡ്രസ്
മുംബൈ: യു.എസ് വനിതയെ മഹാരാഷ്ട്രയിലെ വനത്തിനുള്ളില്‍ മരത്തില്‍ ചങ്ങലകൊണ്ട് ബന്ധിച്ച നിലയില്‍ കണ്ടെത്തി. 50 വയസുകാരിയായ സ്ത്രീയ സിന്ധുദുര്‍ഗ് ജില്ലയിലെ വനത്തിലാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് വനത്തില്‍നിന്ന് സ്ത്രീയുടെ കരച്ചില്‍ കേട്ട സോനുര്‍ലി ഗ്രാമത്തിലെ ആട്ടിടയനാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് യുവതിയെ ആദ്യം സിന്ധുദുര്‍ഗിലെ സാവന്ത് വാഡി താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി സിന്ധുദര്‍ഗി ഓറോസിലേക്ക് മാറ്റി. യു.എസ് പാസ്പോര്‍ട്ടിന്റെ കോപ്പിയും തമിഴ്നാട് അഡ്രസിലുള്ള ആധാര്‍ കാര്‍ഡും ഇവരില്‍നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. രേഖകളില്‍നിന്ന് സ്ത്രീയുടെ പേര് ലളിത കായി എന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ലളിത കായി ഇന്ത്യയിലാണ് താമസിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കുടുംബ വഴക്കിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവാണ് സ്ത്രീയെ വനത്തില്‍ കെട്ടിയിട്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദിവസങ്ങളായി ഭക്ഷണം ലഭിക്കാത്തതിനാല്‍ അവരുടെ ആരോഗ്യനില വഷളായിട്ടുണ്ട്. മൊഴി രേഖപ്പെടുത്താന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ആരോഗ്യനില മെച്ചപ്പെട്ട…
Read More » -
India
പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ അറിയില്ലെങ്കില്‍ വീണ്ടും വായിക്കുക; ലോക്‌സഭയില്‍ രാഹുലിനെ ഉപേദശിച്ച് സ്പീക്കര്‍
ന്യൂഡല്‍ഹി: പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ അറിയില്ലെങ്കില്‍ വീണ്ടും വായിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. കേന്ദ്ര ബജറ്റിലെ പ്രസംഗത്തില്‍ ലോക്സഭാംഗങ്ങളല്ലാത്ത വ്യക്തികളെ കുറിച്ച് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചെന്നാരോപിച്ചാണ് ഓം ബിര്‍ളയുടെ ഉപദേശം. ‘നിങ്ങള്‍ പ്രതിപക്ഷ നേതാവാണ്. നിങ്ങള്‍ ആദ്യം ലോക്‌സഭയിലെ നടപടിക്രമങ്ങളെ കുറിച്ച് ഒരു തവണ കൂടി വായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഓം ബിര്‍ള പറഞ്ഞു. ‘പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുകയാണ്. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും അടക്കമുള്ള ആറ് പേരാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവൃത്തികളെല്ലാം ഈ വന്‍കിട വ്യവസായികളെ സംരക്ഷിക്കാന്‍ ഉള്ളതാണ്,’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. കേന്ദ്ര ബജറ്റ് ഒരു ഹല്‍വയായിരുന്നെന്നും അതിന്റെ 97 ശതമാനവും ലഭിച്ചത് എ1, എ 2 ഉള്‍പ്പെടയുള്ള മിത്രങ്ങള്‍ക്കാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ബാക്കിയുള്ള മൂന്നില്‍ ഓരോ ശതമാനം വീതം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കും ലഭിച്ചെന്നുമാണ് രാഹുല്‍ പറഞ്ഞത്. പരാമര്‍ശത്തിന്…
Read More » -
Crime
താനൂരില്‍ 15-കാരനെ കഞ്ചാവ് വലിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
മലപ്പുറം: പതിനഞ്ചു വയസ്സുള്ള ആണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികളെ താനൂര്‍ പോലീസ് സാഹസികമായി പിടികൂടി. കോര്‍മാന്‍ കടപ്പുറം കുഞ്ഞിച്ചിന്റെ പുരക്കല്‍ നവാസ്(32), കോര്‍മന്‍ കടപ്പുറം പൗരകത്ത് സഫീര്‍(36) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച താനൂരിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയെ താനൂരില്‍ ഇറക്കിത്തരാം എന്നു പറഞ്ഞ് സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വഴിയില്‍നിന്ന് മറ്റൊരാളും കയറി . പിന്നീട് ഒഴിഞ്ഞപറമ്പില്‍ കൊണ്ടുപോയി കഞ്ചാവ് വലിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് കുട്ടി മൊഴി നല്‍കി. ലഹരിയിലായിരുന്ന പ്രതികള്‍ പിന്നീട് വേറെയും സ്ഥലങ്ങളില്‍ കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. നവാസിന്റെ പേരില്‍ കഞ്ചാവ് വില്പന, കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്. സി.സി.ടി.വി.കളും, ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Read More »