തിരുവനന്തപുരം: സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിനെ തഴഞ്ഞ് സി.പി.ഐ സംസ്ഥാന നേതൃത്വം. കാനം രാജേന്ദ്രന്റെ ഒഴിവില്‍ കേരള ഘടകം ആനി രാജയെ നിര്‍ദേശിച്ചു. പ്രകാശ് ബാബുവിന് രാജ്യസഭ സ്ഥാനാര്‍ത്ഥിത്വവും നല്‍കിയിരുന്നില്ല. നിര്‍ദേശത്തെ പൂര്‍ണമായും പിന്തുണക്കുന്നെന്ന് പ്രകാശ് ബാബു പറഞ്ഞു.
‘ഒന്നിന്റെയും പുറകെ പോകാന്‍ ഉദ്ദേശമില്ല, പാര്‍ട്ടി അംഗമായി തുടരും. പാര്‍ട്ടിക്കുള്ളില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഐക്യകണ്‍ഠേന യാണ് തീരുമാനം എടുത്തത്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.