KeralaNEWS

യുവതി തൻ്റെ 2 പെൺമക്കളെയും കൊണ്ട് വിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടി, സംഭവം ബേക്കലിൽ

     തൻ്റെ രണ്ട് പെൺമക്കളെയും കൊണ്ട് യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 32കാരിയെയും 11ഉം ഒന്നരയും വയസ് പ്രായമുള്ള രണ്ട്   പെൺമക്കളെയുമാണ് വെള്ളിയാഴ്ച രാവിലെ 10.30 മണി മുതൽ ഭർതൃ വീട്ടിൽ നിന്ന് കാണാതായത്. പരിചയക്കാരനായ  യുവാവിന്റെ കൂടെ നാട്ടുവിട്ടു എന്ന ഭർത്താവിന്റെ പരാതിയിൽ ബേക്കൽ പൊലീസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബേക്കലിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നിറങ്ങിയത്. അന്വേഷണത്തിലാണ് വിവാഹിതനായ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി പോയതായി സംശയം തോന്നിയത്. തുടർന്ന് ഭർത്താവ് പരാതി നൽകി. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ ആദൂർ വഴി കർണാടക അതിർത്തിയിലേക്ക് പോയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കർണാടകയിലേക്ക് പോയിട്ടുണ്ട്.

Signature-ad

യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതേസമയം യുവാവിന്റെ ഫോൺ ഇടയ്ക്ക് പ്രവർത്തിക്കുന്നുണ്ട്. വൈകാതെ തന്നെ ഇവരെ കണ്ടെത്താനാകും എന്നാണ് പൊലീസ് നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: