തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാന്‍ ഫര്‍ണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും. ട്രയല്‍ റണ്‍ ആയതിനാല്‍ കൂടുതല്‍ സമയമെടുത്താണ് കപ്പലില്‍ നിന്ന് ചരക്ക് ഇറക്കുന്നത്. 1000ഓളം കണ്ടെയ്‌നറുകള്‍ ഇതുവരെ ഇറക്കിയതായി തുറമുഖ അധികൃതര്‍ പറഞ്ഞു.
കണ്ടെയ്‌നര്‍ ഇറക്കുന്നത് പൂര്‍ത്തിയായാല്‍ ഇന്നോ, നാളെയോ ആയി സാന്‍ ഫര്‍ണാണ്ടോ തീരം വിടും. 15ന് ആണ് സാന്‍ ഫര്‍ണാണ്ടോയുടെ കൊളംബോ തീരത്തെ ബര്‍ത്തിങ് നിശ്ചയിച്ചിരുന്നത്. കപ്പല്‍ മടങ്ങുന്നത് അനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്‌നറുകള്‍ കൊല്‍ക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഫീഡര്‍ കപ്പല്‍ എത്തുമെന്നാണ് സൂചന. ഇവ കൂടി എത്തുന്നതോടെ ട്രാന്‍സ്ഷിപ്പ്മെന്റുമാകും.
വ്യാഴാഴ്ച രാവിലെയോടെയാണ് സാന്‍ ഫെര്‍ണാണ്ടോ എന്ന മദര്‍ഷിപ്പ് വിഴിഞ്ഞം തുറമുഖത്തെത്തിയത്. കപ്പിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. വെള്ളിയാഴ്ച രാവിലെ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സാന്‍ ഫ!!െര്‍ണാണ്ടോ കപ്പലിനെ ഔദ്യോഗികമായി സ്വീകരിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.