Month: July 2024

  • India

    മകള്‍ വേലി ചാടിയാല്‍ അമ്മ മതില് ചാടും! തോക്ക് ചൂണ്ടി ഭീഷണിയില്‍ അമ്മയ്‌ക്കെതിരേ കേസ്, മോഷണക്കേസ് പ്രതിയെ വിട്ടയയ്ക്കാനും പൂജയുടെ സമ്മര്‍ദം

    മുംബൈ: കൂടുതല്‍ വിവാദങ്ങളില്‍ കുരുങ്ങി മഹാരാഷ്ട്രയിലെ പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജാ ഖേദ്കര്‍. ഉദ്യോഗസ്ഥക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇവരുടെ അമ്മയ്ക്കെതിരേ പുണെ പോലീസും കേസെടുത്തു. തോക്ക് ചൂണ്ടി കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പുണെ പോലീസ് പൂജയുടെ അമ്മ മനോരമ ഖേദ്കറിനെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പൂജക്കെതിരേ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അമ്മയുടെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് മനോരമ തോക്ക് ചൂണ്ടി കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഒരുവര്‍ഷം മുന്‍പ് മഹാരാഷ്ട്രയിലെ മുല്‍ഷിയില്‍ നടന്ന സംഭവമായിരുന്നു ഇത്. കഴിഞ്ഞദിവസങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തമായി. ഇതോടെയാണ് പുണെ പോലീസ് മനോരമ ഖേദ്കറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ, പൂജയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു. മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാന്‍ ഡി.സി.പി. റാങ്കിലുള്ള പോലീസുദ്യോഗസ്ഥനെ സമ്മര്‍ദത്തിലാക്കാന്‍ പൂജാ ഖേദ്കര്‍ ശ്രമിച്ചതായി നവിമുംബൈ പോലീസ് മഹാരാഷ്ട്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.…

    Read More »
  • Crime

    പറവൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; വഴക്ക് പതിവെന്ന് നാട്ടുകാര്‍

    എറണാകുളം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. പറവൂര്‍ സ്വദേശി വാലത്ത് വിദ്യാധരന്‍ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. രണ്ടര വര്‍ഷം മുമ്പാണ് ഇവര്‍ പറവൂറില്‍ താമസം തുടങ്ങിയത്. എറണാകുളത്ത് സ്വകാര്യ ഏജന്‍സിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരന്‍. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട. ജീവനക്കാരിയാണ് വനജ. കാഴ്ചക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് ചില മാനസിക പ്രശ്‌നങ്ങള്‍ വനജയ്ക്ക് ഉണ്ടായിരുന്നതായി പറയുന്നു. ഇതുമൂലം ഇവര്‍ക്കിടയില്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ദമ്പതികള്‍ക്ക് രണ്ടു പെണ്‍മക്കളാണ് ഉള്ളത്.

    Read More »
  • Kerala

    കണ്ണൂരില്‍ കളഞ്ഞുകിട്ടണതെല്ലാം ബോംബല്ല! തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെടുത്തത് നിധികുംഭം

    കണ്ണൂര്‍: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിക്കിടെ നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കള്‍ ലഭിച്ചതായി വിവരം. കണ്ണൂര്‍ ചെങ്ങളായിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പരപ്പായി സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ റമ്പര്‍ തോട്ടത്തില്‍ മഴക്കുഴി വെട്ടുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്കാണ് നിധി കുംഭം പോലുള്ള മണ്‍പാത്രം ലഭിച്ചത്. ബോംബാണെന്ന് കരുതി ആദ്യം മണ്‍പാത്രം തുറന്നുനോക്കാന്‍ തൊഴിലാളികള്‍ തയ്യാറായിരുന്നില്ല. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാത്രം തുറന്നുനോക്കുന്നത്. നാണയത്തുട്ടുകള്‍, സ്വര്‍ണപതക്കങ്ങള്‍ പോലുള്ള ആഭരണങ്ങളാണ് കുംഭത്തിനുള്ളില്‍ ഉണ്ടായിരുന്നത്. പിന്നാലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും പുരാവസ്തു വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. ഭണ്ഡാരത്തിന്റെ ആകൃതിയിലുള്ള മണ്‍പാത്രമാണ് ലഭിച്ചത്. 17 മുത്തുമണികള്‍, 13 സ്വര്‍ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരുസെറ്റ് കമ്മല്‍, വെള്ളിനാണയങ്ങള്‍ എന്നിവയാണ് ഭണ്ഡാരത്തിനുള്ളില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ പുരോവസ്തു വകുപ്പ് പരിശോധന തുടങ്ങിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.  

    Read More »
  • Kerala

    മണിപ്പൂരില്‍ നിന്ന് കുട്ടികളെയെത്തിച്ച സംഭവം; ചുരാചന്ദ്പുര്‍ സി.ഡബ്ല്യു.സിക്ക് കത്തയച്ചു

    പത്തനംതിട്ട: മണിപ്പൂരില്‍ നിന്നും തിരുവല്ലയില്‍ എത്തിച്ച കുട്ടികളെ കാണാതായതില്‍ ചുരാചന്ദ്പുര്‍ സി.ഡബ്ല്യു.സിക്ക് കത്തയച്ച് പത്തനംതിട്ട ശിശുക്ഷേമസമിതി. കുട്ടികള്‍ തിരികെ എത്തിയിട്ടുണ്ടോ എന്ന് ഉറപ്പിക്കാനാണ് കത്ത് അയച്ചിരിക്കുന്നത്. സത്യം മിനിസ്ട്രീസിന്റെ പ്രവര്‍ത്തനങ്ങളും സി.ഡബ്ല്യൂ.സി അന്വേഷിക്കും. 56 കുട്ടികളെ തിരുവല്ലയിലേക്ക് കൊണ്ടുവന്നു എന്നാണ് സി.ഡബ്ല്യൂ.സി പറയുന്നത്. എന്നാല്‍ 48 കുട്ടികളെ മാത്രമാണ് കൊണ്ടുവന്നതെന്ന് പറഞ്ഞ് സത്യം മിനിസ്ട്രീസ് രംഗത്ത് വന്നിരുന്നു. ഇതില്‍ 20 കുട്ടികളെ തിരിച്ചയച്ചെന്നും അതിന് തങ്ങളുടെ കൈയില്‍ രേഖകളുണ്ടെന്നുമാണ് സത്യം മിനിസ്ട്രീസ് പറയുന്നത്. എന്നാല്‍ ശിശുക്ഷേമസമിതിക്ക് ഇതില്‍ വിശ്വാസ്യത ഇല്ല. കുട്ടികളെ കൊണ്ടുവന്നതും തിരിച്ചയച്ചതും ചുരാചന്ദ്പുര്‍ സി.ഡബ്ല്യു.സിയോടെ അറിവോടെയാണോയെന്നറിയാനാണ് കത്ത് അയച്ചത്.  

    Read More »
  • India

    നീതി ആയോഗിന്റെ പട്ടികയില്‍ കേരളം വീണ്ടും ഒന്നാമത്, നേട്ടം തുടര്‍ച്ചയായ നാലാംതവണ

    ന്യൂഡല്‍ഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ (എസ്ഡിജി) കേരളം വീണ്ടും ഒന്നാമത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. ബിഹാര്‍ ആണ് പിന്നില്‍. സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. എസ്ഡിജിയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനം ഇത്തവണ മെച്ചപ്പെട്ടിട്ടുണ്ട്. 2020-21 ല്‍ 66 പോയിന്റില്‍ നിന്നും 2023-24 ലെ പട്ടികയില്‍ രാജ്യം 71 പോയിന്റുകളാണ് നേടിയിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യത്തിനായി നിര്‍ദേശിച്ചിരിക്കുന്ന 100 ഇന പരിപാടികളില്‍ 16 ലക്ഷ്യങ്ങള്‍ വിലയിരുത്തിയാണ് സംസ്ഥാനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കുന്നത്. കേരളവും ഉത്തരാഖണ്ഡും ഇക്കാര്യത്തില്‍ 71 പോയിന്റുകള്‍ വീതം നേടി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍, ചണ്ഡീഗഢ്, ജമ്മു- കശ്മീര്‍, പുതുച്ചേരി, അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഡല്‍ഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നിതി ആയോഗ് സിഇഒ ബി വി ആര്‍ സുബ്രഹ്‌മണ്യമാണ് സൂചിക പുറത്തിറക്കിയത്. 2030 ഓടെ കൈവരിക്കാന്‍ ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ചിരിക്കുന്ന…

    Read More »
  • Kerala

    മേലധികാരികള്‍ അറിയാതെ പോലീസ് യൂണിയന്‍ യോഗം; അസോ. നേതാവിന് എസ്.ഐമാരുടെ അസഭ്യവര്‍ഷം

    കണ്ണൂര്‍: സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ജോലിസമയത്ത് ഔദ്യോഗിക കംപ്യൂട്ടറില്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്തിയ കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന നേതാവിന് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ അസഭ്യവര്‍ഷം. സിറ്റി പോലീസ് കമ്മിഷണര്‍ അറിയാതെ കഴിഞ്ഞ ദിവസം സ്വകാര്യമായി നടത്തിയ യൂണിയന്‍ യോഗത്തിലാണ് സംഭവം. പോലീസിന്റെ ടെലിക്കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥര്‍ അധികമായതിനെ തുടര്‍ന്ന് ടെക്ക്‌നിക്കലായി ജോലിചെയ്യുന്ന എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെട 250 പേരെ സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. സൈബര്‍ പോലീസില്‍ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇതില്‍ അമര്‍ഷമുള്ള പോലീസുകാര്‍ യൂണിയന്‍ പ്രവര്‍ത്തനവുമായി സഹകരിക്കാറില്ല. ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് പോലീസ് അസോസിയേഷന്‍ സംസ്ഥാന നേതാവിന്റെ അധ്യക്ഷതയില്‍ ഒണ്‍ലൈന്‍ മീറ്റിങ് ചേര്‍ന്നത്. ഓഫീസിലെ കംപ്യൂട്ടറാണ് ഇതിന് ഉപയോഗിച്ചത്. ഈ യോഗത്തിലാണ് നേതാക്കള്‍ക്കെതിരേ പ്രതിഷേധത്തിന്റെ ഭാഗമായി മോശം വാക്കുകള്‍ ഉപയോഗിച്ച് പ്രതികരിച്ചത്. പോലീസ് സേനയുമായി യാതൊരു ബന്ധവുമില്ലാത്ത യോഗത്തില്‍ നടന്ന സംഭവത്തിന്റെ ഓഡിയോ വീഡിയോ ക്ലിപ്പുകള്‍ സൈബര്‍ പോലീസിന്റെ പേരില്‍ പലരും…

    Read More »
  • Crime

    ഹരിയാനാ പൊലീസിന്റെ ഗുണ്ടാവേട്ട; കൊലക്കേസ് പ്രതിയടക്കം 3 എണ്ണത്തെ തട്ടി

    ചണ്ഡീഗഡ്: ഹരിയാനയില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് ഗുണ്ടകളെ പൊലീസ് വെടിവച്ച് കൊന്നു. ക്രൈം ബ്രാഞ്ചും ഹരിയാന പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്നാണ് ഗുണ്ടകളെ വെടിവച്ചത്. സോനിപത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശിഷ് കാലു, വിക്കി രിധാന, സണ്ണി ഗുജ്ജാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബര്‍ഗര്‍ കിങ് കൊലക്കേസിലെ പ്രതിയാണ്. ഹരിയാനയിലെ വ്യവസായികളില്‍നിന്ന് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് അഞ്ച് പിസ്റ്റളുകള്‍ കണ്ടെടുത്തു. ഈ ഗുണ്ടകളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഹരിയാന പൊലീസ് നേരത്തേ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവര്‍ കുപ്രസിദ്ധ ഗുണ്ട ഹിമാന്‍ഷു ഭാവുവിന്റെ സംഘത്തില്‍പ്പെട്ടവരാണ്. സംഘത്തിലെ വനിതയായ അനുവിന്റെ നേതൃത്വത്തിലാണ് ഡല്‍ഹിയിലെ ബര്‍ഗര്‍ കിങ്ങില്‍ അമന്‍ എന്നയാളെ ഹണി ട്രാപ്പില്‍പ്പെടുത്തി കൊന്നതെന്നു പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    യുട്യൂബ് കണ്ട് ഹിപ്നോട്ടിസം; ബോധമറ്റുവീണ് വിദ്യാര്‍ത്ഥികള്‍, ആശങ്കയില്‍ അദ്ധ്യാപകരും രക്ഷിതാക്കളും

    തൃശൂര്‍: യുട്യൂബില്‍ നിന്ന് കണ്ടുപഠിച്ച് സഹപാഠി ഹിപ്നോട്ടിസം പരീക്ഷിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ബോധരഹിതരായി ആശുപത്രിയില്‍. കൊടുങ്ങല്ലൂരിലുള്ള പുല്ലൂറ്റ് വി.കെ. രാജന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നാടിനെ നടുക്കിയ ഹിപ്നോട്ടിസം അരങ്ങേറിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് ബോധമറ്റ് ആശുപത്രിയിലായത്. യുട്യൂബ് കണ്ട് സഹപാഠികളെ ഹിപ്നോട്ടൈസ് ചെയ്തതാണ് വിനയായത്. തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പില്‍ പിടിച്ച് വലിച്ചായിരുന്നത്രെ ഹിപ്നോട്ടിസം. സ്‌കൂളില്‍ ബോധമറ്റു വീണ പത്താം ക്ലാസുകാരായ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് മുഖത്ത് വെള്ളം തളിച്ച് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കുട്ടികളെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബോധരഹിതരായ കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം ആര്‍ക്കും മനസിലായിരുന്നില്ല. ആശുപത്രിയില്‍ ആദ്യം എത്തിച്ചത് മൂന്ന് പേരെയായിരുന്നു. ഇവരുടെ രക്തവും ഇ.സി.ജിയും മറ്റും പരിശോധിച്ചു. മറ്റ് ടെസ്റ്റുകളും നടത്തി. പിറകെയാണ് മറ്റൊരു കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ ആദ്യം ആശുപത്രിയില്‍ എത്തിയ കുട്ടികള്‍ സാധാരണ നിലയിലേക്കെത്തി. ഒടുവില്‍ ആശുപത്രിയിലെത്തിച്ച…

    Read More »
  • India

    മഹാരാഷ്ട്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മറുകണ്ടം ചാടി?

    മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെ 11 സീറ്റുകളിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരെങ്കിലും ക്രോസ് വോട്ട് ചെയ്തതായി റിപ്പോര്‍ട്ട്. 37 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. പാര്‍ട്ടി സ്ഥാനാര്‍ഥി പ്രദ്യന സാദവിന് 30 ഒന്നാം മുന്‍ഗണന വോട്ടുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ബാക്കിയുള്ള ഏഴ് വോട്ടുകള്‍ സഖ്യകക്ഷിയായ ശിവസേന (യു.ബി.ടി) സ്ഥാനാര്‍ഥി മിലിന്ദ് നര്‍വേക്കറിനും നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഫലം വന്നപ്പോള്‍ സദവിന് 25 ഉം നര്‍വേക്കറിന് 22 ഉം മുന്‍ഗണന വോട്ടുകളാണ് ലഭിച്ചത്. ഇതോടെയാണ് ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരെങ്കിലും ക്രോസ് വോട്ട് ചെയ്‌തെന്ന് വ്യക്തമായത്. ബി.ജെ.പി, ശിവസേന, എന്‍.സി.പി ഉള്‍പ്പെടുന്ന മഹായുതി സഖ്യം മത്സരിച്ച ഒമ്പത് സീറ്റുകളിലും ജയിച്ചു. പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി സഖ്യത്തില്‍ നിന്ന് 2 പേരാണ് വിജയിച്ചത്. എന്നാല്‍, എന്‍.സി.പി പിന്തുണയോടെ മത്സരിച്ച ശരദ് പവാറിന്റെ നേതൃത്വത്തിലുള്ളന്‍ പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ഥി ജയന്ത് പാട്ടീല്‍ പരാജയപ്പെട്ടു.  

    Read More »
  • Crime

    തിമിംഗല ഛര്‍ദ്ദി പിടികൂടിയ സംഭവം; ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയില്‍

    കൊച്ചി: തിമിംഗല ഛര്‍ദി (ആംബര്‍ഗ്രിസ്) പിടികൂടിയ കേസില്‍ ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയില്‍. കോണ്‍ഗ്രസ് എംപി മുഹമ്മദ് ഹംദുള്ള സയീദിന്റെ അടുത്ത ബന്ധു മുഹമ്മദ് ഇഷാഖ് (31) ആണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വെള്ളിയാഴ്ച പിടിയിലായത്. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് പൊലീസുകാരായ മുഹമ്മദ് നൗഷാദ് ഖാന്‍, ബി.എം ജാഫര്‍ എന്നിവരും പിടിയിലായിരുന്നു. കടവന്ത്ര പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ നിന്നാണ് കഴിഞ്ഞ ദിവസം തിമിംഗല ഛര്‍ദി പിടികൂടിയത്. മുഹമ്മദ് ഇഷാഖ് ഒരാളെ ഏല്‍പ്പിക്കാന്‍ ആണെന്ന് പറഞ്ഞ് ഒരു കവര്‍ നല്‍കിയിരുന്നെന്നും ഇതില്‍ തിമിംഗല ഛര്‍ദിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. വെള്ളിയാഴ്ച പാക്കറ്റ് വാങ്ങാന്‍ ഒരാള്‍ വരുമെന്നും അയാള്‍ക്ക് കൈമാറണമെന്നും മാത്രമാണ് ഇഷാഖ് നിര്‍ദേശം നല്‍കിയിരുന്നതെന്നും ഇവര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ലക്ഷദ്വീപ് തീരത്തു നിന്നാണ് തിമിംഗല ഛര്‍ദി ലഭിച്ചതെന്നും എറണാകുളത്തുള്ള വ്യക്തിക്ക് വില്‍ക്കാന്‍ കൊണ്ടുവന്നതാണെന്നും ചോദ്യം ചെയ്യലില്‍ ഇഷാഖ് പറഞ്ഞു.…

    Read More »
Back to top button
error: