MovieNEWS

”അന്ന് പ്രേമത്തിലെ ആ സീനാണ് ഞാന്‍ അഭിനയിച്ചത്, പക്ഷെ പിന്നെ അവരൊന്നും അറിയിച്ചില്ല”

ലയാളത്തില്‍ ഇറങ്ങി തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ നിവിന്‍ പോളി ചിത്രമാണ് പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം പ്രേക്ഷകര്‍ക്കിടയില്‍ ഒരു തരംഗമായി മാറിയിരുന്നു. സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരുടെ ആദ്യചിത്രം കൂടിയായിരുന്നു പ്രേമം.

ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിനായി താനും ഓഡിഷന് പോയിരുന്നുവെന്ന് നടി ഗായത്രി സുരേഷ് പറയുന്നു. താന്‍ അന്ന് മിസ് കേരള കഴിഞ്ഞിരിക്കുന്ന സമയമാണെന്നും ഗായത്രി പറഞ്ഞു. യെസ് എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു താരം.

Signature-ad

‘പ്രേമത്തില്‍ അനുപമ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ ഓഡിഷനില്‍ പങ്കെടുത്തത്. ഞാന്‍ അന്ന് മിസ് കേരള കഴിഞ്ഞിരിക്കുന്ന സമയമായി അപ്പോള്‍ പ്രേമത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചേട്ടന്‍ എന്നെ വിളിച്ചു.

ആലുവയില്‍ വെച്ച് ഇങ്ങനെയൊരു റോളിന് വേണ്ടിയുള്ള ഓഡിഷന്‍ നടക്കുന്നുണ്ടെന്നും അല്‍ഫോണ്‍സ് പുത്രനൊക്കെയാണ് ഉള്ളതെന്നും എന്നോട് വെറുതെയൊന്ന് വന്ന് കാണണമെന്ന് പറഞ്ഞു.

അങ്ങനെ ഞാനും അച്ഛനും അമ്മയും കൂടെ ഓഡിഷന് പോയി. ജോര്‍ജിന് മറ്റേ ജോര്‍ജിനെ പരിചയപ്പെടുത്തി കൊടുക്കുന്ന സീനായിരുന്നു അഭിനയിച്ചു കാണിക്കാന്‍ ഉണ്ടായിരുന്നത്. അവര്‍ അപ്‌ഡേറ്റ് പറയാമെന്ന് പറഞ്ഞു, പക്ഷെ പിന്നെ ഒന്നും പറഞ്ഞില്ല. അത് കുഴപ്പമില്ല, കാരണം അനുപമ തന്നെയായിരുന്നു അതിന് ഏറ്റവും യോജിച്ചയാള്‍.

അന്ന് നിവിന്‍ ചേട്ടന്‍ ഉണ്ടായിരുന്നില്ല. അല്‍ഫോണ്‍സ് പുത്രന്‍ സാറും സിജു വില്‍സണുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. പിന്നെ ഞാനും സിജുവും ഒരിക്കല്‍ സംസാരിച്ചപ്പോള്‍ സിജു എന്നോട് ചോദിച്ചിരുന്നു, പ്രേമത്തിന്റെ ഓഡിഷന് വന്നിരുന്നല്ലേയെന്ന്,’ ഗായത്രി സുരേഷ് പറയുന്നു.

 

Back to top button
error: