KeralaNEWS

നാലു ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി, നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ട്രാക്കില്‍ വെള്ളംകയറിയത് കാരണം നാല് ട്രെയിനുകള്‍ പൂര്‍ണ്ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിയ്ക്കുമിടെ ട്രാക്കില്‍ വെള്ളം കയറിയത് കാരണമാണ് റദ്ദാക്കല്‍.

പൂര്‍ണ്ണമായും റദ്ദാക്കിയവ

Signature-ad

06445 ഗുരുവായൂര്‍- തൃശ്ശൂര്‍ പ്രതിദിന എക്പ്രസ്
06446 തൃശ്ശൂര്‍- ഗുരുവായൂര്‍ പ്രതിദിന എക്പ്രസ്
06497- ഷൊര്‍ണ്ണൂര്‍- തൃശ്ശൂര്‍ എക്സ്പ്രസ്
06495-തൃശ്ശൂര്‍-ഷൊര്‍ണ്ണൂര്‍ എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയവ

16305-എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും
16791- തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയില്‍ യാത്ര അവസാനിപ്പിക്കും
16302-തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്സ്പ്രസ് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും
12081- കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും
16308-കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും
16649-മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും
16326- കോട്ടയം-നിലമ്പൂര്‍ അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും
12075-കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക
16650- കന്യാകുമാരി-മംഗളൂരു പരശുറാം എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍ നിന്ന് യാത്ര ആരംഭിക്കും
16325- നിലമ്പൂര്‍-കോട്ടയം എക്സ്പ്രസ് അങ്കമാലിയില്‍ നിന്ന് സര്‍വീസ് തുടങ്ങും
16301- ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് ചാലക്കുടിയില്‍നിന്നാകും സര്‍വീസ് ആരംഭിക്കുക
16307-ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍നിന്നാകും സര്‍വീസ് ആരംഭിക്കുക.
16792-പാലക്കാട്-തിരുനല്‍വേലി പാലരുവി എക്സ്പ്രസ് ആലുവയില്‍നിന്നാകും സര്‍വീസ് ആരംഭിക്കുക.

 

Back to top button
error: