KeralaNEWS

തിരുവനന്തപുരം മെഡി. കോളേജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിക്കിടന്നത് ‘വെറും’ ഒന്നര ദിവസം! കണ്ടെത്തിയത് ഇന്ന് രാവിലെ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കേടായ ലിഫ്റ്റില്‍ ഒന്നര ദിവസം കുടുങ്ങിക്കിടന്ന വയോധികനെ രക്ഷപ്പെടുത്തി. ശനിയാഴ്ച 11 മണിക്ക് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം ഒപിയില്‍ എത്തിയ തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രന്‍ നായരാണ് ലിഫ്റ്റിനുളളില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ സാങ്കേതിക പ്രശ്‌നം പരിഹരിക്കുന്നതിനിടയിലാണ് ഒരാള്‍ ലിഫ്റ്റിനുളളില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തിയത്. മലമൂത്ര വിസര്‍ജ്യങ്ങള്‍ക്ക് നടുവില്‍ കിടക്കുന്ന നിലയിലായിരുന്നു വയോധികന്‍.

ശനിയാഴ്ച 12 മണിയോടെയാണ് ലിഫ്റ്റ് കേടായത്. ഈ സമയത്ത് രവീന്ദ്രന്‍ നായര്‍ ലിഫ്റ്റിനുളളില്‍ കുടുങ്ങി പോകുകയായിരുന്നു. എന്നാല്‍ കേടായ ലിഫ്റ്റില്‍ ആരെങ്കിലും അകപ്പെട്ടോയെന്ന് പോലും ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നില്ല.

Signature-ad

രവീന്ദ്രന്‍ നായരുടെ മൊബൈല്‍ ഫോണ്‍ നിലത്ത് വീണ് നശിച്ച നിലയിലായിരുന്നു. ലിഫ്റ്റ് പെട്ടന്ന് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോള്‍ മൊബൈല്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്നാണ് രവീന്ദ്രന്‍ നായര്‍ പറയുന്നത്. വയോധികന്‍ അപകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.

 

Back to top button
error: