Social MediaTRENDING

അഞ്ചു വയസുകാരനെ ഇപ്പോഴും മുലയൂട്ടാറുണ്ട്! മണിമുത്ത് നായിക അവന്തികയുടെ വെളിപ്പെടുത്തല്‍

ലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അവന്തിക മോഹന്‍. പ്രിയങ്ക മോഹന്‍ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. ഒരു നടിയും മോഡലും ആണ് ഇവര്‍. സിനിമ മേഖലയിലൂടെയാണ് ഇവര്‍ കരിയര്‍ ആരംഭിച്ചത്. എന്നാല്‍ ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടായിരുന്നു ഇവര്‍ സീരിയല്‍ മേഖലയില്‍ ഭാഗ്യം പരീക്ഷിച്ചത്. അത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് ഇവര്‍ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരാണ് ഇവര്‍ പിന്നീട് ഇതിലൂടെ നേടിയത്.

മലയാളിയാണെങ്കിലും ജനിച്ചതും വളര്‍ന്നതും എല്ലാം ദുബായില്‍ ആയിരുന്നു. കോഴിക്കോട്ടുകാര്‍ ആണ് ഇവരുടെ മാതാപിതാക്കള്‍. ദുബായില്‍ നിന്നും കേരളത്തിലേക്ക് ഇവര്‍ മോഡലും കരിയര്‍ മുന്നോട്ടു കൊണ്ടുപോകുവാന്‍ എത്തുകയായിരുന്നു. അങ്ങനെ 2011 വര്‍ഷത്തില്‍ ഇവര്‍ മിസ്സ് മലബാര്‍ പട്ടം നേടി. ഇതുകൂടാതെ 2010 വര്‍ഷത്തില്‍ ഇവര്‍ മിസ് പെര്‍ഫെക്റ്റ് പട്ടവും നേടിയിട്ടുണ്ട്. ഇത് കൂടാതെ ഇവര്‍ ഒരു ഡാന്‍സര്‍ കൂടിയാണ്. സൗന്ദര്യ പട്ടങ്ങള്‍ നേടിയതിനു ശേഷം സിനിമ മേഖലയില്‍ ഇവര്‍ ഒരു കൈ നോക്കുകയായിരുന്നു.

Signature-ad

2016 മുതല്‍ ആണ് ഇവര്‍ സീരിയല്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. മലയാളത്തിന് പുറമേ തെലുങ്ക് ടെലിവിഷന്‍ മേഖലയിലും യുവര്‍ സജീവമായിരുന്നു. തെലുങ്കിലെ രാജാറാണി എന്ന പരമ്പരയില്‍ ഇവര്‍ ഒരു സ്‌കൂള്‍ ടീച്ചറുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നിലവില്‍ മണിമുത്ത് എന്ന പരമ്പരയാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കാവ്യ എന്ന കഥാപാത്രത്തെയാണ് ഇവര്‍ ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നത്.

അതേസമയം, ഇവരുടെ ഒരു കമന്റ് ആണ് ഇപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇവര്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്. മകന് ഏകദേശം അഞ്ചര വയസ്സ് ആണ് പ്രായം. ഇപ്പോഴും മകന് ഇവര്‍ മുലപ്പാല്‍ കൊടുക്കാറുണ്ട് എന്നാണ് നടി പറയുന്നത്. ഒരു വീഡിയോയുടെ കമന്റ് ബോക്‌സില്‍ ആണ് അവന്തിക ഈ കാര്യം അറിയിച്ചിരിക്കുന്നത്. അത് പ്രകൃതിയുടെ ഒരു വരദാനമാണ് എന്നും അതുകൊണ്ട് ഞാന്‍ ഇപ്പോഴും എന്റെ മകന് പാല് കൊടുക്കാറുണ്ട് എന്നുമാണ് അവന്തിക പറയുന്നത്. നിരവധി ആളുകള്‍ ആണ് ഈ തീരുമാനത്തില്‍ അവന്തികയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്.

 

 

Back to top button
error: