KeralaNEWS

കണ്ണൂരിൽ മാരക ലഹരി മരുന്നുകൾ ഒഴുകുന്നു, ഇന്നലെ എംഡിഎംഎയും കഞ്ചാവുമായി 2 കേസുകളിൽ 4 യുവാക്കള്‍ അറസ്റ്റില്‍

     കണ്ണൂർ- കാസര്‍കോട് ദേശീയപാതയിലെ പള്ളിക്കുന്ന്  ജില്ലാ സെന്‍ട്രല്‍ ജയിലിനു സമീപം വച്ച്  ഇന്നോവ  കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ ജില്ലക്കാരായ മുഹമ്മദ് ഇര്‍ഫാന്‍ (27), ആസിന്‍ (29) എന്നിവരെയാണ് ടൗണ്‍ എസ്‌ഐ എം സവ്യസാചിയും സംഘവും അറസ്റ്റ് ചെയ്തത്.

വാഹന പരിശോധന നടത്തുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപംവെച്ചാണ് പിടികൂടിയത്. കെഎല്‍ 13 ആര്‍ 3604 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന 3.76 ഗ്രാം എംഡി എം എ യും 1.37 ഗ്രാം കഞ്ചാവും വാഹനവും കസ്റ്റഡിയിലെടുത്തു.

Signature-ad

അതേ സമയം കണ്ണൂർ ചിറക്കലില്‍ 4 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റിലായി. കെ കെ മഹ്‌സൂക്, എ സാജിദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കണ്ണൂര്‍ ജില്ലക്കാർ തന്നെ. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്  ആന്‍ഡ് ആന്റി നര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്, ഐബിയും ഇആര്‍ഒയും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തിയ സംയുക്ത പരിശോധനയില്‍ ചിറക്കല്‍ കൊല്ലരത്തിങ്കല്‍വെച്ചാണ് പ്രതികൾ കുടുങ്ങിയത്.

Back to top button
error: