ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഡോഡ ജില്ലയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് ജവാന്മാര്‍ക്ക് വീരമൃത്യു. 3 സൈനികരും ഒരു ആര്‍മി ഓഫീസറുമാണ് വീരമൃത്യു വരിച്ചത്. മേഖലയില്‍ രാത്രി ആരംഭിച്ച സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.
ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. ഡോഡയിലെ വനമേഖലയില്‍ ഭീകരരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 8 മണിയോടെ സേന ഇവിടേക്ക് തിരിച്ചിരുന്നു. പൊലീസും സൈന്യവും സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടാകുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ജമ്മുകശ്മീരിലുണ്ടാകുന്ന ഒമ്പതാമത്തെ ഭീകരാക്രമണമാണിത്. ഡോഡയിലെ വിവിധ മേഖലകളില്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.