CrimeNEWS

ഒളിഞ്ഞുനോട്ടക്കാരനെ പിടിക്കാന്‍ വാട്സാപ് ഗ്രൂപ്പ്; ഒടുവില്‍ കുടുങ്ങിയത് അഡ്മിന്‍!

കോഴിക്കോട്: വീടുകളില്‍ രാത്രി ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി വ്യാപകമായതോടെ നാട്ടുകാര്‍ തിരച്ചിലിന് വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. ദിവസങ്ങള്‍ നീണ്ട തിരച്ചിലില്‍ സിസി ടിവിയില്‍ ആള്‍ കുടുങ്ങിയപ്പോള്‍ നാട്ടുകാര്‍ ഞെട്ടി. ഒളിഞ്ഞുനോക്കുന്നയാളെ പിടിക്കാന്‍ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു വീഡിയോയില്‍. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

കോഴിക്കോട് കൊരങ്ങാടാണ് സംഭവം നടന്നത്. രാത്രി എത്തുന്നയാള്‍ വീടുകളുടെ മതില്‍ ചാടിക്കടന്ന് കിടപ്പു മുറിയില്‍ ഒളിഞ്ഞു നോക്കും. രാത്രി കാലത്തെ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പ്രദേശവാസികള്‍ സംഘടിച്ച് തിരച്ചില്‍ ആരംഭിച്ചത്. തിരച്ചില്‍ ഏകോപിപ്പിക്കുന്നതിന് വാട്സാപ് ഗ്രൂപ്പും രൂപീകരിച്ചു. രാത്രി സമയത്ത് ചിലര്‍ കാവലിരുന്നു. ഏറെ ദിവസം അന്വേഷിച്ചെങ്കിലും ആളെ കിട്ടിയില്ല.

Signature-ad

ഒടുവില്‍ സിസി ടിവിയില്‍ ദൃശ്യം പതിഞ്ഞു. വീഡിയോ പരിശോധിച്ചപ്പോഴാണ് നാട്ടുകാര്‍ ഞെട്ടിയത്. തിരച്ചിലിന് നേതൃത്വം നല്‍കുന്ന യുവാവാണ് ദൃശ്യത്തില്‍. വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനും ഇയാള്‍തന്നെ. ഗ്രൂപ്പ് വഴി നടക്കുന്ന ചര്‍ച്ചകള്‍ മനസിലാക്കിയാണ് ഇയാള്‍ ഓരോ വീടുകളില്‍ കയറിയിരുന്നത്. തിരച്ചില്‍ സ്ഥലം മനസ്സിലാക്കിയെങ്കിലും വീട്ടില്‍ സിസിടിവിയുള്ളത് യുവാവിന് തിരിച്ചറിയാനായില്ല.

Back to top button
error: