Health

രണ്ട് കൊറോണകൾ ഒരുപോലെയല്ല, ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും

ആരോഗ്യം

സുനിൽ കെ ചെറിയാൻ

Signature-ad

       ഇപ്പോൾ കോവിഡ് 24 വാർത്തകളിലും വീടുകളിലും നിറയുന്നു. പനി, ക്ഷീണം ഒക്കെത്തന്നെ ലക്ഷണങ്ങൾ. ഇത്തവണയും പിടികൂടിയിരിക്കുന്നത് കൊറോണ തന്നെയാണെന്ന് അറിയാത്ത ചിലരും നമുക്കിടയിലുണ്ട്.
വാക്‌സിനേഷന് ശേഷം രോഗപ്രതിരോധ ശക്തി കൂടിയതിനാൽ, വീണ്ടും കോവിഡ് ബാധിച്ചത് അറിയാതെ പോകാമെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

വലയ്ക്കുന്നത് അതല്ല. വൈറസിന് രൂപപരിണാമം സംഭവിച്ചു കൊണ്ടേയിരിക്കുന്നു എന്നതാണ്. വൈറസിന്റെ പുതിയ രൂപാന്തരത്തിന് നമ്മുടെ പ്രതിരോധശക്തിയെ തകർക്കാൻ കഴിഞ്ഞെങ്കിൽ കോവിഡ് വീണ്ടും നമ്മെ പിടികൂടും എന്നുറപ്പാക്കാം. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ബാധിച്ചു കഴിഞ്ഞു എന്നും.

പഴയ കോവിഡും പുതിയ കോവിഡും തമ്മിലുള്ള വ്യത്യാസമെന്താണ്…? പഴയത് രുചിയും മണവും അറിയുന്നതിൽ നിന്ന് നമ്മെ ‘വിലക്കി’യിരുന്നു. ഇപ്പോഴത്തേതിന് അത്തരത്തിലുള്ള പ്രശ്നങ്ങളില്ല. പക്ഷെ പനിയും തൊണ്ടവേദനയും സ്ഥായിയായ ഭാവങ്ങളായി നിൽക്കുന്നു. ഇപ്പോഴത്തേത് ഒരു ഭീകരജീവിയാണ്. കേവലം ജലദോഷം വന്നിട്ടേയുള്ളൂ. എങ്കിലും ഒന്ന് പോയി ടെസ്റ്റ് ചെയ്‌ത്‌ നോക്കൂ. കോവിഡ് പോസിറ്റീവ്…! അങ്ങനെയും സാധ്യതകളുണ്ട്.

ലക്ഷണങ്ങൾ ഓരോരുത്തരിലും ഓരോ രീതിയിലാണ്. പനി തന്നെ ഏറിയും കുറഞ്ഞുമിരിക്കും. പ്രായം നമ്മുടെ കോശങ്ങളെ തളർത്തുന്നുണ്ടെങ്കിൽ തീവ്രതയുടെ അളവും കൂടും. രോഗാണു നമ്മെ ആക്രമിക്കുമ്പോൾ നമ്മുടെ പ്രതിരോധം ഉണർന്ന് കോട്ട കെട്ടുന്നുണ്ട്. കോട്ടയിൽ വിള്ളൽ വീഴുന്നത് കാലപ്പഴക്കം കൊണ്ടാവാം, അക്രമി പൂർവ്വാധികം ശക്തി പ്രാപിച്ചതിനാലുമാകാം.

പഴയ കൊറോണയും പുതിയതും തമ്മിൽ ഏറ്റവും വലിയ വ്യത്യാസം ഇതാണ്: മീഡിയക്ക് ഇപ്പോൾ ഇതൊരു വിഷയമേ അല്ല. നമ്മളൊട്ട് കെയറും ചെയ്യുന്നില്ല. പക്ഷെ അതിന് വലിയ വില കൊടുക്കേണ്ടി വരുമോ എന്ന് കണ്ടറിയണം.

മീഡിയയ്ക്ക് ചർച്ച ചെയ്യാൻ പറ്റിയ വിഷയം പറയാം: ഇതുവരെ കോവിഡ് ബാധിക്കാത്തവർ!

Back to top button
error: