Month: July 2024

  • Kerala

    ഡിജിറ്റലായി വന്ന് ഉപഗ്രഹ ചാനലായി മാറാന്‍ കൊതിച്ച ‘ദി ഫോര്‍ത്ത്’ പൂട്ടുന്നു; മുന്‍നിര ചാനലുകളില്‍നിന്നും ചേേക്കറിയ ഇരുനൂറോളം മാധ്യമ പ്രവര്‍ത്തകര്‍ക്കും സാങ്കേതിക വിദഗ്ധരും വഴിയാധാരമാകും

    കൊച്ചി: പുതിയ വാര്‍ത്താ ചാനല്‍ തുടങ്ങാന്‍ കച്ചകെട്ടിയിറങ്ങിയ മാധ്യമ സ്ഥാപനമായ ‘ദി ഫോര്‍ത്ത്’ പൂട്ടുന്നു. ചാനലിനായി റിക്രൂട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുളള ജീവനക്കാരോട് പിരിഞ്ഞുപൊയ്‌ക്കൊളളാന്‍ അനൗദ്യോഗികമായി അറിയിച്ചു. ഈമാസം അവസാനം വരെ മാത്രമേ ഓഫീസ് പ്രവര്‍ത്തിക്കുകയുളളു എന്ന് മാനേജ്‌മെന്റ് ജീവനക്കാരെ അറിയിച്ചു. മറ്റ് തൊഴിലവസരങ്ങള്‍ ലഭിക്കാത്ത ജീവനക്കാര്‍ക്ക് ഓഗസ്റ്റ് 31 വരെ ഓഫീസില്‍ വരാന്‍ അനുവാദമുണ്ടാകും. എന്നാല്‍, ജൂലൈ മാസത്തിലെ വരെയുളള ശമ്പളത്തിനെ ജീവനക്കാര്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുകയുളളുവെന്നും മാനേജിങ്ങ് ഡയറക്ടര്‍ റിക്‌സണ്‍ എടത്തില്‍ അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി പ്രവര്‍ത്തനം തുടങ്ങിയ ‘ ദി ഫോര്‍ത്ത് ‘, വാര്‍ത്താ ചാനല്‍ തുടങ്ങാന്‍ സ്വപ്നം കണ്ടാണ് മികച്ച മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകരെയും സാങ്കേതിക വിദഗ്ധരെയും വന്‍തോതില്‍ റിക്രൂട്ട് ചെയ്തത്. മെച്ചപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് നിരവധി പേര്‍ ഓഫര്‍ സ്വീകരിച്ച് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. സാമ്പത്തിക സ്രോതസ് നിലച്ചതിനെ തുടര്‍ന്ന് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷമായി തടസപ്പെട്ടിരിക്കുകയായിരുന്നു. ക്യാമറ, എഡിറ്റ് സ്യൂട്ട്, പ്രൊഡക്ഷന്‍…

    Read More »
  • Social Media

    ഇത്രയും ഭംഗിയുണ്ടായിട്ടാണോ? പ്രയാഗയുടെ മാറ്റം കണ്ട് അമ്പരന്ന് ആരാധകര്‍!

    തന്റെ പ്രിയ താരങ്ങളുടെ വിശേഷങ്ങള്‍ കാണാനും കേള്‍ക്കാനും ആരാധകര്‍ക്ക് ഏറെ താല്‍പര്യമാണ്. എന്നും വ്യത്യസ്തമായ വസ്ത്ര രീതിയിലും മേക്കപ്പിലും എത്തി താരങ്ങള്‍ ആരാധകരെ കൈയില്‍ എടുക്കാറുണ്ട്. ഇത്തരത്തില്‍ വ്യത്യസ്ത മേക്കോവറുകളില്‍ എത്തി വൈറലായ നിരവധി താരങ്ങള്‍ നമ്മുക്കിടയിലുണ്ട്. മലയാളത്തിലെ മിക്ക താരങ്ങളും കുറച്ച് നാളായി ഈ ട്രെന്‍ഡിംഗ് പിന്തുടരുന്നുണ്ട്. പലപ്പോഴും പുത്തന്‍ മേക്കോവറുകളിലും വസ്ത്രങ്ങളിലുമെത്തുമ്പോള്‍ വിമര്‍ശനവും ട്രോളും ഏറ്റുവാങ്ങേണ്ട അവസ്ഥയും താരങ്ങള്‍ക്ക് വരാറുണ്ട്. അത്തരത്തില്‍ എന്ത് പുതിയ ലുക്ക് പരീക്ഷിച്ചാലും കഴിഞ്ഞ കുറച്ച് കാലങ്ങളായി വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുള്ള നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. ചുരുങ്ങിയ കാലമെ ആയിട്ടുള്ളൂവെങ്കിലും ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രയാഗ മലയാളികള്‍ക്ക് സമ്മാനിച്ച് കഴിഞ്ഞു. മുടിയിലായിരുന്നു പ്രയാഗയുടെ ഏറെയും പരീക്ഷണങ്ങള്‍. തുടക്കകാലത്ത് നീളന്‍ മുടിയായിരുന്നു പ്രയാഗയ്ക്ക് പിന്നീട് അത് മുറിച്ച് തോളൊപ്പം എത്തിക്കുകയും ബ്രെയ്ഡ്‌സ്, കളര്‍, പുത്തന്‍ ഹെയര്‍ കട്ട്‌സ് എന്നിവ പരീക്ഷിക്കുകയും ചെയ്തു നടി. ഒരു വശത്ത് മാത്രം ആഫ്രിക്കന്‍ ബ്രെയ്ഡ്‌സ് ചെയ്തതിന് വലിയ രീതിയില്‍ പ്രയാഗയ്ക്ക്…

    Read More »
  • Crime

    എട്ടാംക്ലാസുകാരന് 24കാരിയായ ടീച്ചറിന്റെ ‘സ്‌പെഷ്യല്‍’ കോച്ചിങ്; കണ്ടെത്തിയത് രക്ഷിതാക്കള്‍

    വാഷിംഗ്ടണ്‍ : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് സോഷ്യല്‍ മീഡിയ വഴി നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്ത അദ്ധ്യാപിക അറസ്റ്റില്‍. യു.എസിലെ വില്‍മിംഗ്ടണിലുള്ള സെന്റ് മേരി മഗ്ദലന്‍ സ്‌കൂളിലെ മുന്‍ അദ്ധ്യാപിക അലനിസ് പിനിയോണ്‍ ആണ് അറസ്റ്റിലായത്. എട്ടാം ക്ലാസിലെ അദ്ധ്യാപികയായിരുന്ന ഇവര്‍ തന്റെ ക്ലാസിലെ വിദ്യാര്‍ത്ഥിക്ക് സ്‌നാപ്പ് ചാറ്റ് വഴി നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്തെന്നാണ് പരാതി . കുട്ടിയുടെ രക്ഷിതാക്കളാണ് അദ്ധ്യാപിക തങ്ങളുടെ മകന് നഗ്‌നചിത്രങ്ങള്‍ അയച്ചത് കണ്ടെത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ന്യൂ കാസില്‍ കൗണ്ടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ അലനിസും വിദ്യാര്‍ത്ഥിയും സ്‌നാപ്പ് ചാറ്റില്‍ നിരന്തരം ചാറ്റ് ചെയ്തിരുന്നതായും നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി. തുടര്‍ന്നാണ് അദ്ധ്യാപികയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ അദ്ധ്യാപികയെ പിന്നീട് വിമന്‍സ് കറക്ഷണല്‍ സെന്ററിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും മറ്റ് കുട്ടികളോടും ഇത്തരം പെരുമാറ്റം ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

    Read More »
  • India

    മൂന്ന് വര്‍ഷം മുമ്പ് കാണാതായ വയോധികന്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ പരസ്യത്തില്‍; പ്രതീക്ഷയോടെ കുടുംബം

    മുംബൈ: മൂന്ന് വര്‍ഷം മുമ്പ് കാണാതായ വയോധികന്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ പരസ്യപോസ്റ്ററില്‍. 2021 ഡിസംബറില്‍ പൂനെയിലെ ഷിരൂരില്‍ നിന്നാണ് 63-കാരനായ ജ്ഞാനേശ്വര്‍ വിഷ്ണു താംബെയെ കാണാതായത്. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. കുടുംബം പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. അതിനിടയിലാണ് കുടുംബത്തിന്റെ പ്രതീക്ഷകള്‍ വീണ്ടുമുയര്‍ന്നത്. രണ്ടുദിവസം മുമ്പ് ഭരണകക്ഷിയായ ശിവസേനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് അതിന് കാരണം. കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്രയില്‍ ‘മുഖ്യമന്ത്രി തീര്‍ഥ ദര്‍ശന്‍ യോജന’ പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ മതകേന്ദ്രങ്ങളിലേക്കുള്ള തീര്‍ത്ഥാടനത്തിനായി മുതിര്‍ന്ന പൗരന്മാര്‍ക്ക് 30,000 രൂപ വരെ സബ്‌സിഡി നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട പരസ്യത്തിലാണ് മുഖ്യമന്ത്രി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡക്കൊപ്പം കാണാതായ ജ്ഞാനേശ്വര്‍ വിഷ്ണു താംബെയുടെ ചിത്രവുമുള്ളത്. ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാന സര്‍ക്കാരും ശിവസേനയുമെല്ലാം പദ്ധതിക്ക് വ്യാപക പ്രചാരണമാണ് നല്‍കിവരുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്…

    Read More »
  • Kerala

    ട്രെയിന്‍ വരുന്നതുകണ്ട് പുഴയില്‍ചാടി; ചാലക്കുടിയില്‍ നാലു പേര്‍ക്കായി തിരച്ചില്‍

    തൃശ്ശൂര്‍: ട്രെയിന്‍ വരുന്നതുകണ്ട് ചാലക്കുടി റെയില്‍വെ പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ നാലുപേര്‍ക്കായി തിരച്ചില്‍ നടത്തുന്നു. ഇതില്‍ ഒരാളെ ട്രെയിന്‍ തട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30- ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. റെയില്‍ പാളത്തിലൂടെ നടന്നുപോയിരുന്ന നാലുപേരില്‍ ഒരാളെ ട്രെയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ ചാലക്കുടി പുഴയിലേയ്ക്ക് ചാടുകയും ചെയ്തതായി ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. ചാലക്കുടി റെയില്‍വെ സ്റ്റേഷനില്‍നിന്ന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാല്‍ തിരച്ചില്‍ നടത്താനായില്ല. രാവിലെ അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവും സ്ഥലത്ത് തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. പരിസരത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പോലീസും അന്വേഷിക്കുന്നുണ്ട്.  

    Read More »
  • Crime

    ബാധ്യത തീര്‍ക്കാന്‍ ജ്വല്ലറിയില്‍ ജ്വല്ലറിയില്‍ മോഷണം; കുടുംബ സുഹൃത്തുക്കളായ യുവാവും യുവതിയും കുടുങ്ങി

    കൊല്ലം: കടബാധ്യത തീര്‍ക്കാന്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ കുടുംബസുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്‍. നെടുങ്കാട് കൊല്ലങ്കാവ് സ്വദേശി സുജിത്ത് (31), തിരുവനന്തപുരം പാങ്ങോട് സ്വദേശിനി സ്‌നേഹ (27) എന്നിവരാണ് പിടിയിലായത്. ചടയമംഗലത്തെ സ്വര്‍ണക്കടയില്‍ വെള്ളി ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. സ്വര്‍ണം വാങ്ങാനെന്ന പേരിലായിരുന്നു യുവാവും യുവതിയും കടയിലെത്തിയത്. മാലയുടെ തൂക്കം നോക്കുന്നതിനിടെ കടയുടമയ്ക്കും ജീവനക്കാര്‍ക്കും നേരെ സ്‌പ്രേ പ്രയോഗിച്ച് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. 10ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കാന്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ കുടുംബസുഹൃത്തുക്കളായ സ്‌നേഹയെയും സുജിത്തിനെയും ഏറെപണിപ്പെട്ടാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. 10 വര്‍ഷം മുന്‍പ് സുജിത്തിന്റെ അച്ഛന്‍ മരിച്ചു. പിതാവിന്റെ 10 ലക്ഷംരൂപയുടെ കടം തീര്‍ക്കാനാണ് മോഷണത്തിനു പദ്ധതിയിട്ടത്. ചെറിയ ജ്വല്ലറികള്‍ നോക്കി ചടയമംഗലം, നിലമേല്‍, കൊട്ടാരക്കര, ആയൂര്‍ എന്നിവിടങ്ങളില്‍ ഇരുവരും പരിശോധന നടത്തി. ഇടയ്ക്ക് രണ്ടു കടകളില്‍ കയറിയെങ്കിലും മോഷണം നടന്നില്ല. ചടയമംഗലത്തെ ജ്വല്ലറിയിലെത്തി ആഭരണം നോക്കുന്നതിനിടെ ഉടമയുടേയും ജീവനക്കാരുടെയും മുഖത്തേക്ക് സ്‌പ്രേ അടിച്ചു. അതിനുശേഷം സ്‌കൂട്ടറില്‍…

    Read More »
  • Social Media

    ലിസിയും ഞാനും വെള്ളസാരിയൊക്കെ ഉടുത്ത് രതീഷിനെ പേടിപ്പിച്ചു! അദ്ദേഹം കരഞ്ഞ് നിലത്ത് വീണ് പോയെന്ന് മേനക

    മലയാള സിനിമയ്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേനക സുരേഷ്. നിര്‍മാതാവുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് മേനക അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. ഇടയ്ക്ക് സിനിമയിലേക്ക് തിരികെ വന്നെങ്കിലും അത്ര സജീവമായിരുന്നില്ല. ഇപ്പോഴിതാ സിനിമാ ലൊക്കേഷനില്‍ പണ്ടുണ്ടായ ചില കഥകള്‍ വെളിപ്പെടുത്തുകയാണ് നടി. കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി മത്സരിക്കാന്‍ മേനക എത്തിയിരുന്നു. അവതാരകന്റെ ചോദ്യങ്ങള്‍ക്കിടയില്‍ രസകരമായ ചില കഥകള്‍ കൂടി നടി വെളിപ്പെടുത്തി. അതിലൊന്ന് മുകേഷ്, രതീഷ് തുടങ്ങിയ നടന്മാരെ പറ്റിച്ചതിനെ പറ്റിയായിരുന്നു. കൂട്ടുകാരൊക്കെ ഒരുമിച്ച് കൂടുമ്പോള്‍ മറ്റുള്ളവരെ പറ്റിക്കുന്ന പരിപാടി ഉണ്ടായിരുന്നു എന്നാണ് മേനക പറയുന്നത്. ഒരിക്കല്‍ ആരാധികയാണെന്ന് പറഞ്ഞ് മുകേഷിനെ വിളിച്ച് പറ്റിച്ചിട്ടുണ്ടെന്നും എന്നാല്‍ അവസാനം പറഞ്ഞൊരു വാക്കിലൂടെ അദ്ദേഹം ആളെ കണ്ടെത്തിയെന്നും നടി പറയുന്നു. അതുപോലെ രതീഷിനെ യക്ഷിയുടെ വേഷത്തില്‍ വന്ന് പേടിപ്പിച്ചതിനെ പറ്റിയും പറയുകയാണ് നടിയിപ്പോള്‍. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ രതീഷേട്ടന്‍, ആലപ്പി അഷറഫ് തുടങ്ങിയവരൊക്കെ ഒരുമിച്ച് താമസിക്കുന്നു. ഇവര്‍ക്ക് ഓപ്പോസിറ്റായി…

    Read More »
  • India

    ബി.ജെ.പി ഭരണകാലത്തെ കോടികളുടെ വായ്പാ തട്ടിപ്പ്; അന്വേഷണം വേഗത്തിലാക്കി കര്‍ണാടക സി.ഐ.ഡി

    ബെംഗളൂരു: കര്‍ണാടക ഭോവി ഡെവലപ്മെന്റ് കോര്‍പ്പറേഷനിലെ കോടികളുടെ വായ്പാ തട്ടിപ്പ് അന്വേഷണം വേഗത്തിലാക്കി സി.ഐ.ഡി. തട്ടിപ്പ് പണം ലഭിച്ച 10 പ്രാഥമിക ബാങ്ക് അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു. ഇതില്‍ ചില അക്കൗണ്ടുകള്‍ സ്വകാര്യ കമ്പനികളുടേതാണെന്ന് സി.ഐ.ഡി അറിയിച്ചു. സംഭവത്തില്‍ മൂന്ന് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 2023 മുതലാണ് ഏജന്‍സി കേസ് അന്വേഷിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞയാഴ്ച കലബുറഗി, ബംഗളൂരു, ദൊഡ്ഡബല്ലാപ്പൂര്‍ എന്നിവിടങ്ങളില്‍ ഒമ്പത് റെയ്ഡുകള്‍ നടത്തുകയും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തു. മുന്‍ ബി.ജെ.പി ഭരണകാലത്തെ അഴിമതികള്‍ അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. 2021-22 കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഭോവി സമുദായത്തിലെ അംഗങ്ങള്‍ക്കായുള്ള തൊഴില്‍ പദ്ധതിക്ക് കീഴിലുള്ള ലോണുകളുടെ ഓഹരികള്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് തട്ടിയെടുക്കുന്നു എന്നതാണ് പരാതി. കോര്‍പറേഷന്‍ 10 ലക്ഷം രൂപ വരെ വായ്പ നല്‍കേണ്ടിയിരിക്കെ ഒരു ഗുണഭോക്താവിനും 30,000 രൂപയില്‍ കൂടുതല്‍ ലഭിച്ചില്ല. 2022ല്‍ ബാങ്ക് അധികൃതര്‍ ഒറിജിനല്‍ തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിനെക്കുറിച്ച് ഗുണഭോക്താക്കള്‍ അറിയുന്നത്.…

    Read More »
  • Crime

    മദ്യപിച്ചെത്തിയ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയതിന് വൈദ്യുതി വിച്ഛേദിച്ചു; വിജിലന്‍സ് അന്വേഷണം

    തിരുവനന്തപുരം: മദ്യപിച്ചെത്തിയ കെടാകുളം കെഎസ്ഇബി ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിച്ചതായി ആക്ഷേപം. വര്‍ക്കല അയിരൂര്‍ സ്വദേശി പറമ്പില്‍ രാജീവ് അയിരൂര്‍ പൊലീസില്‍ പരാതി നല്‍കിയതാണ് കുംടുംബത്തിന് വൈദ്യുതി നിഷേധിക്കാന്‍ കാരണമെന്നാണ് പരാതി. സംഭവത്തില്‍ കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിന് കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍ ഉത്തരവിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ പ്രതികരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ രാജീവിന്റെ വീട്ടിലെ വൈദ്യുതിമീറ്ററില്‍ നിന്നും തീ ആളിപ്പടര്‍ന്നു. ഇത് കണ്ട സമീപത്തെ ബേക്കറി ഉടമ രാജീവിനോട് ഫോണില്‍ വിളിച്ചറിയിച്ചു. രാജീവ് കുടുംബങ്ങളെ വിളിച്ചുണര്‍ത്തി വീടിന് പുറത്തിറക്കി. തുടര്‍ന്ന് കെടാകുളം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ വിവരമറിയിച്ചു. അര മണിക്കൂര്‍ കഴിഞ്ഞാണ് രണ്ട് ലൈന്‍മാന്മാര്‍ എത്തിയത്. എന്നാല്‍ ജീവനക്കാര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചശേഷം എങ്ങനെയാണ് തീ പിടിച്ചതെന്ന് നോക്കുവാന്‍ ആവശ്യപ്പെട്ട രാജീവിനെ അസഭ്യം വിളിച്ചതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി പിന്‍വലിച്ചാല്‍…

    Read More »
  • NEWS

    ‘ഗുഡ് ബൈ’ പറഞ്ഞ് ബൈഡന്‍; പകരമെത്തുന്നത് കമല?

    വാഷിങ്ടണ്‍: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ വൈറ്റ് ഹൗസിലെത്തുമ്പോള്‍ അത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഉയിര്‍പ്പ് കൂടിയായിരുന്നു. നോക്കൂ, എല്ലാത്തിനുമുള്ള ഒരു പാലം എന്ന നിലയ്ക്കാണ് ഞാന്‍ എന്നെ കാണുന്നത്. മറ്റൊന്നുമായിട്ടല്ലെന്ന് അദ്ദേഹം അടിവരയിട്ടുപറഞ്ഞു. കമല ഹാരിസടക്കമുള്ള നേതാക്കളെ ചൂണ്ടി ഇവരാണ് രാജ്യത്തിന്റെ ഭാവിയെന്നുകൂടി ബൈഡന്‍ വ്യക്തമാക്കി. ട്രെംപിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്നതായിരുന്നു പ്രധാനദൗത്യം. എന്നാല്‍, വീണ്ടുമൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രെംപുമായി ഏറ്റുമുട്ടാനെത്തിയത് പഴയ ബൈഡനായിരുന്നില്ല. തുടക്കത്തില്‍ത്തന്നെ അടിപതറി. പ്രായാധിക്യവും രോഗവും തളര്‍ത്തി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുവരെ വിമര്‍ശനങ്ങളുടെ കൂരമ്പുകളേറ്റ് ഒടുക്കം പ്രസിഡന്റ് സ്ഥാനത്തുനിന്ന് പിന്‍മാറിയിരിക്കുകയാണ് ബൈഡന്‍. ബൈഡന്റെ ആരോഗ്യം സംബന്ധിച്ച സംശയങ്ങള്‍ നേരത്തെതന്നെ പുറത്തുവന്നു തുടങ്ങിയിരുന്നെങ്കിലും ഇപ്പോഴത്തെ പിന്‍മാറ്റം അനിവാര്യമാക്കിയത് ബൈഡനും ട്രംപും തമ്മില്‍ അറ്റ്ലാന്റയില്‍ വെച്ചുനടന്ന സംവാദമായിരുന്നു. ജൂണ്‍ 29-നായിരുന്നു അത്. വാദപ്രതിവാദങ്ങളുമായി തിരഞ്ഞെടുപ്പ് പോരാട്ടത്തെ ചൂടുപിടിപ്പിക്കുന്ന സംവാദവേദി ഒരര്‍ഥത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അതിനിര്‍ണായകമാണ്. പക്ഷേ, ആ പോരാട്ടത്തില്‍ ദയനീയമായിരുന്നു ബൈഡന്റെ പ്രകടനം. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള…

    Read More »
Back to top button
error: