Month: July 2024

  • Kerala

    യുവഡോക്ടർമാരുടെ കൊടും ക്രൂരത: വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു, കേസെടുക്കാൻ വിസമ്മതിച്ച് പൊലീസ്

       ബൈക്ക് യാത്രക്കാരുടെ ദേഹത്ത് റോ‍ഡിലെ ചെളിവെള്ളം തെറുപ്പിച്ചതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് യുവ ഡോക്ടർമാരുടെ ക്രൂരത. കഴിഞ്ഞ രാത്രി കൊച്ചി ചിറ്റൂർ ഫെറി റോഡിൽ ആസ്റ്റർ മെഡിസിറ്റിക്ക് സമീപത്ത് വെച്ചാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ലോറി ഡ്രൈവറായ അക്ഷയ്, സഹോദരി അൻസു എന്നിവർ ബൈക്കിൽ രാത്രി വീട്ടിലേക്ക് വരും വഴി ഇവരെ കടന്നുപോയ കാർ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമത്തിൽ കലാശിച്ചത്. തുടർന്ന് യുവാവ് കാറിന് കുറുകേ ബൈക്ക് വെച്ച് ഇതിനേതിരേ പ്രതികരിച്ചു. ഡോക്ടർമാരായ രണ്ടു യുവാക്കളും ഒരു യുവതിയുമാണു കാറിൽ ഉണ്ടായിരുന്നത്.  തർക്കം നടക്കുന്നതിനിടെ കാർ ഡ്രൈവർ അക്ഷയ്യുടെ കഴുത്തിനു കുത്തിപ്പിടിച്ചു. ഇതോടെ റോഡിൽ ഗതാഗതക്കുരുക്കായി. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചുവിട്ടു. എന്നാൽ ബൈക്കിനെ പിന്തുടർന്ന കാറിലുണ്ടായിരുന്നവർ വീട്ടിലേക്ക് തിരിയുന്നതിനിടെ തങ്ങളെ അസഭ്യം വിളിച്ചതായി അൻസു പറയുന്നു. ഇതു ചോദ്യം ചെയ്യാൻ പോയ അക്ഷയ്ക്കൊപ്പം പിതാവ് സന്തോഷും…

    Read More »
  • Kerala

    പാവങ്ങളുടെ കഞ്ഞി കുടി മുട്ടും: റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിന്, ആവശ്യം  അംഗീകരിച്ചില്ലെങ്കില്‍ ഓണക്കാലത്ത് റേഷൻ കടകള്‍ അടച്ചിടും

        രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികള്‍. അടുത്തമാസം പകുതിയോടെ കടകള്‍ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ നീക്കം. സമരത്തിലേക്ക് പോയാല്‍ ഓണക്കാലത്ത് പൊതുവിതരണ രംഗം കടുത്ത പ്രതിസന്ധിയിലാകും. സമരത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കാൻ താലൂക്ക് തലത്തില്‍ സമിതി ചർച്ച തുടങ്ങി. കട അടച്ചുള്ള സമരം നടത്തിയിട്ടും സർക്കാരിന്റെ കണ്ണ് തുറന്നില്ല. റേഷൻ വ്യാപാരികളുടെ ആവശ്യങ്ങള്‍ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതല്ലാതെ തീരുമാനമെന്നും ഉണ്ടായിട്ടില്ല. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ നല്‍കുക, കെ.ടി.പി.ഡി.എസ് ആക്റ്റിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് റേഷൻ വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നത്. ഇക്കാര്യത്തില്‍ സർക്കാർ ഇടപെടാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ വ്യാപാരികള്‍ ഒരുങ്ങുന്നത്. അതേസമയം വിദഗ്ധസമിതി റിപ്പോർട്ട്, ഭക്ഷ്യമന്ത്രിയുടെ പക്കല്‍ എത്തിയെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഓണം അടക്കമുള്ള ഉത്സവ സീസണുകള്‍ വരാനിരിക്കെ റേഷൻ വ്യാപാരികള്‍…

    Read More »
  • Kerala

    മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു, ഒപ്പം യാത്ര ചെയ്ത പിതൃസഹോദരിയുടെ നില ഗുരുതരം

       കാറും സ്കുട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ഒപ്പം യാത്ര ചെയ്തിരുന്ന പിതൃസഹോദരിക്കു ഗുരുതരമായി പരുക്കേറ്റു. മലപ്പുറം മൂത്തേടം കാട്ടിലപ്പാടം ചേന്നാട്ടു കുഴിയിൽ ഫർഹാന (22) ആണു മരിച്ചത്. പിതൃസഹോദരി നാലുകണ്ടത്തിൽ ആമിനയ്ക്കാണു (55) ഗുരുതര പരുക്കേറ്റത്. മൂത്തേടം- കരുളായി റോഡിൽ കഷായപ്പടിക്ക് സമീപം വച്ചാണ് അപകടമുണ്ടായത്. സ്കൂട്ടർ കാറിനുള്ളിൽപ്പെട്ട നിലയിരുന്നു. ഫർഹാനയെ എടക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആമിനയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഫർഹാന, ഭർത്താവ് വഴിക്കടവ് സ്വദേശി റാഫിക്കിനൊപ്പം ദുബായിലായിരുന്നു. 3 മാസം മുൻപാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞു റാഫിക് ഞായറാഴ്ചയാണു ദുബായിലേക്ക് മടക്കിയത്. മൃതദേഹം നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന്  കബറടക്കും.അപകടവിവരം അറിഞ്ഞ് റാഫിക് പുലർച്ചെ നാട്ടിലെത്തിയിട്ടുണ്ട്.

    Read More »
  • India

    മലയാളികൾക്കും ഇനി കന്നഡ സംസാരിക്കാം, ഇതര ഭാഷക്കാരെ സൗജന്യമായി മാതൃഭാഷ പഠിപ്പിക്കാൻ പദ്ധതിയുമായി കർണാടക

         ബെംഗളൂരുവിലെ  മലയാളികൾ ഉൾപ്പെടെയുള്ള ഇതരഭാഷക്കാരെ സൗജന്യമായി കന്നഡ പഠിപ്പിക്കാൻ പദ്ധതിയുമായി കർണാടക സർക്കാർ. സർക്കാരിനു കീഴിലുള്ള കന്നഡ വികസന അതോറിറ്റിയാണ് പദ്ധതി തുടങ്ങുന്നത്. കർണാടകത്തിൽ ഇതരഭാഷക്കാർ കന്നഡ സംസാരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ ശഠിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ അവരെ കന്നഡ പഠിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിൻ്റെ വിവിധയിടങ്ങളിലായി 20 പരിശീലനകേന്ദ്രങ്ങളൊരുക്കും. സാമൂഹിക സംഘടനകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണിത്. ചില സ്വകാര്യകോളജുകൾ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനായി കന്നഡ വികസന അതോറിറ്റിയെ സമീപിച്ചുകഴിഞ്ഞു. മൂന്നുമാസം നീണ്ടുനിൽക്കുന്ന കന്നഡ ക്രാഷ് കോഴ്സ് ആരംഭിക്കാനാണ് പദ്ധതി. ആഴ്ചയിൽ മൂന്നുദിവസംവീതം വൈകുന്നേരം 6മതൽ 7വരെയായിരിക്കും ക്ലാസ്. കന്നഡ എഴുതാനും വായിക്കാനും മനസ്സിലാക്കാനുമുള്ള ശേഷിയുണ്ടാക്കി ക്കൊടുക്കുകയാണ് ലക്ഷ്യം. ഇതിന് പ്രത്യേക പാഠ്യപദ്ധതിയുണ്ടാകും. പഠിപ്പിക്കാൻ അധ്യാപകരെ നിയമിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.

    Read More »
  • NEWS

    മാതൃരാജ്യത്തിനെതിരെ യുഎഇയിൽ ബംഗ്ലാദേശികളുടെ പ്രതിഷേധം: 57 പേർക്ക് കടുത്ത ശിക്ഷ വിധിച്ച് അബുദബി കോടതി

       ബംഗ്ലാദേശിൽ സംവരണ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ മാതൃരാജ്യത്തിനെതിരെ  യുഎഇയിൽ  കൂട്ടംകൂടി പ്രതിഷേധിച്ച 57 ബംഗ്ലാദേശ് പൗരന്മാർക്ക് അബുദബി ഫെഡറൽ അപ്പീൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. 3 ബംഗ്ലാദേശ് പൗരന്മാർക്ക് ജീവപര്യന്തം തടവും, ഒരാൾക്ക് 11 വർഷവും 53 പേർക്ക് 10 വർഷവും  തടവുമാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. സ്വന്തം സർക്കാരിനെ സമ്മർദത്തിലാക്കാൻ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനുമാണ് 3 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഒരാൾക്ക് 11 വർഷം തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്. പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുഎഇ അറ്റോർണി ജനറലിന്റെ നിർദ്ദേശപ്രകാരം അടിയന്തിര അന്വേഷണം നടത്തി കേസ് ത്വരിതഗതിയിലാണ് വിചാരണ നടന്നതും ശിക്ഷ വിധിച്ചതും. വിചാരണയ്ക്കിടെ, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. പൊതുസ്ഥലത്ത് അനുവാദമില്ലാതെ ഒത്തുകൂടുക, ക്രമസമാധാനം നശിപ്പിക്കുക, യുഎഇയിൽ…

    Read More »
  • Crime

    ചാലക്കുടിപ്പുഴയില്‍ ചാടിയവര്‍ രക്ഷപ്പെട്ടു; വന്നത് സ്വര്‍ണ ഇടപാടിന്, നാല് ലക്ഷം തട്ടിയെടുത്തു, പോയത് അങ്കമാലിക്ക്

    തൃശൂര്‍: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ക്ക് അപകടം സംഭവിച്ചതായി ലോക്കോ പൈലറ്റിന്റെ മൊഴി ശരിവച്ച് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. നാലംഗ സംഘം സ്വര്‍ണ്ണ ഇടപാടിന് എത്തിയതെന്നാണ് വിവരം. മുക്കു പണ്ടം കാണിച്ച് പണം തട്ടിയെടുത്ത് നാലംഗ സംഘം ഓടിരക്ഷപ്പെട്ടെന്നാണ് പരാതിക്കാര്‍ പൊലീസിന് മൊഴി നല്‍കിയത്. ഏഴ് ലക്ഷം രൂപയുടെ സ്വര്‍ണ ഇടപാടിനായാണ് സംഘം എത്തിയത്. എന്നാല്‍ സ്വര്‍ണം നല്‍കണമെങ്കില്‍ ആദ്യം അഡ്വാന്‍സ് നല്‍കണമെന്ന് വന്നവര്‍ നിലപാടെടുത്തു. റെയില്‍വെ ട്രാക്കിലായിരുന്നു സംഘം ഉണ്ടായിരുന്നത്. പണം ലഭിച്ചയുടനെ ഇവര്‍ മുക്കുപണ്ടം കാട്ടി. അപ്പോഴേക്കും ട്രെയിന്‍ വന്നു. നാല് ലക്ഷം രൂപയുടെ ബാഗുമായി പ്രതികള്‍ ട്രാക്കിലൂടെ ഓടി. ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ പുഴയിലേക്ക് ചാടി. കോഴിക്കോട് സ്വദേശിയുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയാണ് ഇവര്‍ ചാലക്കുടിയിലെത്തിയതെന്നും എന്നാല്‍ ഈ നാലംഗ സംഘത്തെ പണം നഷ്ടപ്പെട്ടവര്‍ക്ക് അറിയില്ലെന്നുമാണ് പൊലീസിന് ലഭിച്ച മൊഴി. ട്രെയിന്‍ വന്നപ്പോള്‍ ട്രാക്കില്‍ നിന്ന് പുഴയിലേക്ക് എടുത്തുചാടിയ ഇവരെ കുറിച്ച് ലോക്കോ…

    Read More »
  • NEWS

    സിനിമ ഹിറ്റാകാന്‍ കഥ നന്നാകണമെന്നില്ല, തമന്നയുടെ ഡാന്‍സുണ്ടായാല്‍ മതി! പിന്നാലെ ക്ഷമാപണവുമായി പാര്‍ത്ഥിപന്‍

    നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ പുതുതായി സംവിധാനം ചെയ്ത ‘ടീന്‍സ്’ എന്ന ചിത്രം ഈയടുത്താണ് റിലീസ് ചെയ്തത്. ശങ്കറിന്റെ കമല്‍ ഹാസന്‍ ചിത്രം ‘ഇന്ത്യന്‍ 2’നൊപ്പം റിലീസ് ചെയ്തെങ്കിലും താരതമ്യേന മെച്ചപ്പെട്ട പ്രതികരണമാണ് തീയേറ്ററില്‍ ടീന്‍സിന് ലഭിച്ചത്. ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പാര്‍ത്ഥിപന്‍ നടത്തിയ പ്രസംഗം വലിയ തോതില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നടി തമന്നയെ പരാമര്‍ശിച്ചുകൊണ്ട് പാര്‍ത്ഥിപന്‍ സംസാരിച്ചതാണ് വിവാദമായത്. ‘ഇക്കാലത്ത് ഒരു സിനിമ ഹിറ്റാകണമെങ്കില്‍ കഥ പെര്‍ഫെക്ട് ആകണമെന്നില്ല. തമന്നയുടെ ഡാന്‍സ് അവതരിപ്പിച്ചാല്‍ കഥ പെര്‍ഫെക്ട് അല്ലെങ്കിലും സിനിമ ഓടും.’ എന്നായിരുന്നു പാര്‍ത്ഥിപന്റെ കമന്റ്. ഈയടുത്ത് തമിഴില്‍ ഹിറ്റായ രജനീകാന്ത് ചിത്രം ‘ജയിലര്‍’, സുന്ദര്‍ സി സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമായ അരന്‍മനൈ-4 എന്നിവയില്‍ തമന്നയുടെ ഡാന്‍സ് ഉണ്ടായിരുന്നു. കാവാലയ്യ, അച്ചോ അച്ചോ എന്നീ ഗാനങ്ങള്‍ വലിയ ഹിറ്റുമായി. ഇതിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് പാര്‍ത്ഥിപന്റെ അഭിപ്രായപ്രകടനം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി പാര്‍ത്ഥിപന്‍ രംഗത്തെത്തി. തന്റെ അഭിപ്രായം…

    Read More »
  • Crime

    മുഹ്‌റം ഘോഷയാത്രക്ക് വെള്ളം കൊടുക്കുന്നതിനിടെ ഏഴു വയസുകാരിയെ കാണാതായിട്ട് മൂന്നു വര്‍ഷം; പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളുടെ തിരോധാനം തുടരുമ്പോള്‍

    ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ അവശേഷിക്കുന്ന ന്യുനപക്ഷ സമുദായങ്ങളിലെ പെണ്‍കുട്ടികളുടെ ദുരൂഹമായ തിരോധാനങ്ങള്‍ തുടരുന്നു. സിന്ധ് പ്രവിശ്യയില്‍ 2021-ല്‍ കാണാതായ ഹിന്ദു പെണ്‍കുട്ടി പ്രിയാകുമാരിയെ ഇനിയും കണ്ടെത്തിയിട്ടില്ല. കാണാതാവുമ്പോള്‍ വെറും എഴുവയസ്സുമാത്രമാണ് കുട്ടിക്കുണ്ടായിരുന്നത്. പാക്കിസ്ഥാനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയിലെ സുക്കൂറിനടുത്തുള്ള ഒരു ചെറിയ പട്ടണമായ സംഗ്രാറിലെ തന്റെ വീടിനടുത്തുള്ള മുഹറം ആഷുറ ഘോഷയാത്രയ്ക്ക് സര്‍ബത്ത് വിളമ്പുന്നതിനിടെ 2021 ഓഗസ്റ്റ് 19-ന് ആണ് പ്രിയാകുമാരിയെ കാണാതവുന്നത്. ഇത്രയും കാലം കഴിഞ്ഞിട്ടും തന്റെ മകളെ വീണ്ടെടുത്തിട്ടില്ലെന്ന് കാണിച്ച്, മാതാപിതാക്കളായ രാജ് കുമാര്‍ പാലും ഭാര്യ വീണാ കുമാരിയും വെള്ളിയാഴ്ച കറാച്ചിയിലെ ക്ലിഫ്ടണ്‍ ഏരിയയിലെ പ്രശസ്തമായ ടീന്‍ തല്‍വാര്‍ ലാന്‍ഡ്മാര്‍ക്കില്‍ പ്രതിഷേധ പ്രകടനം നടത്തി. തങ്ങളുടെ മകളെ അന്വേഷിക്കുകയാണെന്നും അവളെ ഉടന്‍ കണ്ടെത്തിത്തരണമെന്നും ഇരുവരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളും, ന്യൂനപക്ഷ അവകാശ- മനുഷ്യാവകാശ സംഘടനകളും, ഇപ്പോള്‍ ഏറ്റെടുത്തിരിക്കയാണ്. സംഭവം രാജ്യാന്തര തരത്തില്‍ എത്തിയതോടെ, സിന്ധ് ആഭ്യന്തര മന്ത്രി അടക്കമുള്ളവര്‍ കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. കേസില്‍ പ്രത്യേക…

    Read More »
  • NEWS

    തിന്നു മരിച്ചു! ഇടവേളയില്ലാതെ പത്ത് മണിക്കൂര്‍ ഭക്ഷണം കഴിച്ചു; ‘മുക്ബാങ്’ ഫുഡ് ചലഞ്ചിനിടെ വ്ളോഗര്‍ക്ക് ദാരുണാന്ത്യം

    ബീജിങ്: നിരവധി ഫുഡ് ചലഞ്ചുകളാണ് ഇന്ന് സോഷ്യല്‍മീഡിയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പല വ്ളോഗര്‍മാരും ഇത് അനുകരിക്കുന്നതിന്റെ വീഡിയോയും നാം സ്ഥിരമായി കണ്ടുവരാറുമുണ്ട്. അത്തരത്തിലൊരു ഫുഡ് ചലഞ്ചിന്റെ ഭാഗമായ 24 കാരിയായ വ്ളോഗര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ വാര്‍ത്തയാണ് ചൈനയില്‍ നിന്ന് പുറത്ത് വരുന്നത്. ഇടവേളയില്ലാതെ പത്ത് മണിക്കൂറിലേറെ ഭക്ഷണം കഴിച്ച പാന്‍ ഷിയോട്ടിങ് എന്ന വ്ളോഗറാണ് മരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ പാന്‍ കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ പാനിന്റെ വയറിന് ഗുരുതര വൈകല്യവും വയറ് നിറയെ ദഹിക്കാത്ത ഭക്ഷണവും കണ്ടെത്തി. അമിതമായി ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഹാന്‍ക്യുങ് റിപ്പോര്‍ട്ട് ചെയ്തു. പാന്‍ നിരന്തരമായി ഇത്തരത്തിലുള്ള ഫുഡ് ചലഞ്ചുകള്‍ ചെയ്യാറുണ്ടെന്നും ഇടവേളകളില്ലാതെ തുടര്‍ച്ചയായി പത്ത് മണിക്കൂര്‍ ഭക്ഷണം കഴിക്കുമെന്നും വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷണം അമിതമായി കഴിക്കുന്നത് ലൈവായി കാണിക്കുന്ന ചലഞ്ചാണ് മുക്ബാംഗ്. പാന്‍ മുക്ബാങ് ചലഞ്ച് സ്ഥിരമായി ചെയ്യാറുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള നിരവധി…

    Read More »
  • Kerala

    ‘ആര്‍ഡിഎക്സ്’ സംവിധായകനെതിരെ നിര്‍മാതാക്കള്‍; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യം

    കൊച്ചി: ആര്‍ഡിഎക്‌സ് സിനിമയുടെ സംവിധായകനില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍. ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനി കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംവിധായകന്‍ നഹാസിന് കോടതി സമന്‍സ് അയച്ചു. കരാര്‍ ലംഘനം ആരോപിച്ചാണ് ആര്‍.ഡി.എക്‌സ് സിനിമയുടെ സംവിധായകന്‍ നഹാസ് ഹിദായത്തിനെതിരെ നിര്‍മ്മാതാവ് സോഫിയ പോളും നിര്‍മ്മാണ കമ്പനിയും കോടതിയെ സമീപിച്ചത്. ആര്‍ഡിഎക്‌സ് സിനിമ സംവിധാനം ചെയ്യാന്‍ നവാഗതനായ നഹാസിന് 15 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു കരാര്‍. രണ്ടാമത്തെ സിനിമയും ഇതേ നിര്‍മാണ കമ്പനിക്ക് വേണ്ടിയാകണമെന്ന ഉപാധിയും കരാറില്‍ ഉണ്ടായിരുന്നു. കരാര്‍ പ്രകാരം 15 ലക്ഷം രൂപ നഹാസിന് നല്‍കി. ചിത്രം റിലീസ് ചെയ്തതിനുശേഷം രണ്ടാമത്തെ സിനിമക്കുള്ള അഡ്വാന്‍സായി 40 ലക്ഷം രൂപയും, പ്രിപ്രൊഡക്ഷന്‍ ജോലികള്‍ക്കായി നാല് ലക്ഷത്തി എണ്‍പത്തിരണ്ടായിരം രൂപയും നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, പെട്ടെന്നൊരു ദിവസം പുതിയ പ്രോജക്ടില്‍ നിന്നും പിന്മാറുകയാണെന്ന് നഹാസ് അറിയിച്ചുവെന്നാണ് ആരോപണം. പലതവണ സിനിമ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും…

    Read More »
Back to top button
error: