Month: July 2024

  • Crime

    മേയര്‍ക്ക് അശ്ലീല ഫോണ്‍ സന്ദേശം: എറണാകുളം സ്വദേശിയടക്കം 2 പേര്‍ക്ക് ജാമ്യം

    തിരുവനന്തപുരം: കെ.എസ്.ആര്‍.ടി ബസ് തടഞ്ഞിട്ട് യാത്രക്കാരെ റോഡില്‍ ഇറക്കിവിട്ട് ഡ്രൈവറുമായി പൊതുനിരത്തില്‍ നടന്ന തര്‍ക്കം സംബന്ധിച്ച് തലസ്ഥാന ജില്ലാ മേയര്‍ ആര്യ രാജേന്ദ്രന്റെ മൊബൈല്‍ നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച കേസില്‍ എറണാകുളം സ്വദേശിയടക്കം 2 പേര്‍ക്ക് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്ത എറണാകുളം കരിയാട്ടുകുന്നേല്‍ സ്വദേശി ശ്രീജിത്തിനും രാജേഷ് രമണനുമാണ് ജാമ്യം നല്‍കിയത്. ശ്രീജിത്തിന് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയും രാജേഷിന് ഹൈക്കോടതിയുമാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് എറണാകുളത്തെ വീട്ടില്‍നിന്നാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക നമ്പറിലെത്തിയ അശ്ലീല കമന്റുകളെ തുടര്‍ന്ന് മേയര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. മേയര്‍ക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ രണ്ടുകേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. മെയ് മാസത്തിലാണ് സംഭവം നടന്നത്. മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ രാജേഷ് രമണന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട്, സ്മാര്‍ട്ട് പിക്സ് യൂട്യൂബ് ചാനല്‍, ചില്ലക്കാട്ടില്‍…

    Read More »
  • Crime

    ഗര്‍ഭഛിദ്രത്തിനിടെ മരിച്ച യുവതിയെയും രണ്ട് മക്കളെയും നദിയിലെറിഞ്ഞ് കാമുകന്‍

    മുംബൈ: ഗര്‍ഭഛിദ്രത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം നദിയില്‍ തള്ളി കാമുകന്‍. യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ടു മക്കളെയും ജീവനോടെ നദിയിലെറിഞ്ഞു. പൂനെയിലെ ഇന്ദുരിയിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. ആശുപത്രിയിലായിരുന്നു യുവതി മരിച്ചത്. സംഭവത്തില്‍ പ്രതി ഗജേന്ദ്ര ദഗാഡ്കൈറെയും കൂട്ടാളിയും അറസ്റ്റിലായിട്ടുണ്ട്. സോലാപൂര്‍ സ്വദേശിയായ 25കാരിയാണു മരിച്ചത്. ഭര്‍ത്താവുമായി പിരിഞ്ഞതിനു ശേഷം തലേഗാവില്‍ മാതാപിതാക്കള്‍ക്കൊപ്പമാണു യുവതി കഴിഞ്ഞിരുന്നത്. ഗജേന്ദ്രയുമായി പ്രണയത്തിലായിരുന്നു ഇവര്‍. ഇതിനിടെ കഴിഞ്ഞ ജൂലൈ ആറിനാണ് തലേഗാവ് ധബാഡെയിലെ ബന്ധുവീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞ് യുവതി വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍, രണ്ടു ദിവസത്തിനുശേഷം യുവതിയെ ഫോണില്‍ ബന്ധപ്പെടാനായിരുന്നില്ല. തുടര്‍ന്നു മകളെ കാണാനില്ലെന്നു പറഞ്ഞു മാതാപിതാക്കള്‍ പിംപ്രി ചിഞ്ച്വാഡ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് യുവതിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഗജേന്ദ്രയെ പിടികൂടിയത്. ചോദ്യംചെയ്യലില്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരും കുറച്ചു നാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ലൈംഗിക ബന്ധത്തിനിടെ ഗര്‍ഭമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താനായി കലംബോലിയിലെ…

    Read More »
  • Crime

    കടം വാങ്ങിയ പണം മടക്കി നല്‍കാമെന്ന് പറഞ്ഞു വിളിച്ചു വരുത്തി, അയല്‍വാസിയുടെ കാല്‍ തൂമ്പ കൊണ്ട് തല്ലിയൊടിച്ചു

    വയനാട്: കടം വാങ്ങിയ പണം തിരികെ നല്‍കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ചു. പെരിക്കല്ലൂര്‍ ചാത്തംകോട്ട് ജോയിയുടെ വലതു കാലാണ് അറ്റുപോകുന്ന തരത്തില്‍ തല്ലിയൊടിച്ചത്. ജോയിയുടെ ഭൂമി ഈടു വച്ച് അയല്‍വാസിയായ റോജി കെഎസ്എഫ്ഇയില്‍ നിന്ന് ലക്ഷങ്ങള്‍ ലോണ്‍ എടുത്തിരുന്നു. കൂടാതെ വെറെയും തുക വായ്പയായി വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചെങ്കിലും നല്‍കാല്‍ റോജി കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ജോയിയുടെ കാല്‍ റോജി തല്ലിയൊടിക്കുകയായിരുന്നു. ബുധനാഴ്ച ആറരയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ ജോയിയെ ആദ്യം വാനിടിച്ച് വീഴ്ത്തി. തുടര്‍ന്ന് റോജിയും സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ രജ്ഞിത്തും ചേര്‍ന്ന് തൂമ്പ കൊണ്ട് ജോയിയുടെ കാല്‍ തല്ലിയൊടിച്ചു. ബഹളം കേട്ട് നാട്ടുകാരെത്തിയാണ് അക്രമം തടഞ്ഞത്. പുല്‍പള്ളി പൊലീസ് എത്തി ജോയിയെ ആശുപത്രിയിലെത്തിച്ചു. റോജി പൊലീസ് കസ്റ്റഡിയിലാണ്. മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ച ജോയിയെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോജിക്കെതിരെ മുമ്പും പരാതികള്‍ ഉണ്ടായിരുന്നതായാണ്…

    Read More »
  • Crime

    ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടി; തിരിച്ചുവന്നപ്പോള്‍ വീട്ടില്‍ കയറ്റിയില്ല, ഐ.എ.എസുകാരന്റെ ഭാര്യ ജീവനൊടുക്കി

    ഗാന്ധിനഗര്‍: ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കി. ഗുജറാത്ത് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറി രണ്‍ജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ശനിയാഴ്ച വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ഞായറാഴ്ച മരിക്കുകയായിരുന്നു. തമിഴനാട് സ്വദേശികളാണ് ദമ്പതികള്‍. രണ്‍ജീത് കുമാറിന്റെ ഗാന്ധിനഗര്‍ സെക്ടര്‍ 19-ലെ വീട്ടില്‍വെച്ചാണ് സൂര്യ വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം ഉള്‍പ്പെട്ട സൂര്യ തിരികെ ഭര്‍ത്താവിനൊപ്പം താമസിക്കാനെത്തിയപ്പോള്‍ ഇവരെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതോടെയാണ് യുവതി വിഷംകഴിച്ച് ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. വിഷം കഴിച്ച ശേഷം യുവതി തന്നെ 108-ല്‍ വിളിച്ച് ആംബുലന്‍സ് വരുത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഒന്‍പതുമാസം മുന്‍പാണ് കാമുകനും ഗുണ്ടാനേതാവുമായ ‘മഹാരാജ ഹൈക്കോര്‍ട്ട്’ എന്നയാള്‍ക്കൊപ്പം സൂര്യ ഒളിച്ചോടിയത്. ഇതിനുപിന്നാലെ മധുരയില്‍നിന്ന് 14 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മഹാരാജയും സൂര്യയും ഇവരുടെ കൂട്ടാളി സെന്തില്‍കുമാറും പ്രതികളായി. കുട്ടിയുടെ അമ്മയുമായുള്ള…

    Read More »
  • LIFE

    സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! ഈ വൃക്ഷങ്ങള്‍ വീട്ടുവളപ്പില്‍ നടരുത്, അപകടം വരുന്ന വഴിയറിയില്ല

    വൃക്ഷങ്ങള്‍ എല്ലാവര്‍ക്കും ഗുണകരമാണ്. ജീവജാലങ്ങള്‍ക്കാവശ്യമായ പ്രാണവായു നല്‍കി ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നത് തന്നെ വൃക്ഷങ്ങള്‍ ഉള്ളതു കൊണ്ടാണ്. എന്നാല്‍ വീട്ടുവളപ്പില്‍ വൃക്ഷങ്ങള്‍ നടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഹൈന്ദവ ആചാരങ്ങള്‍ പറയുന്നു. ആസുര ശക്തികളെ ആകര്‍ഷിക്കുന്ന വൃക്ഷങ്ങള്‍ വീട്ടുവളപ്പില്‍ വരാന്‍ പാടില്ലെന്നാണ് വിശ്വാസം. തടിയില്‍ പാലുള്ള മരങ്ങള്‍ വേഗം പൊട്ടി വീഴാന്‍ സാധ്യതയുള്ളവയാണ്. ഇവ വീട്ടുവളപ്പില്‍ വയ്ക്കുന്നത് അപകടകരമാണ്. അതുകൊണ്ട് കൂടിയാണ് അത്തരം വൃക്ഷങ്ങള്‍ക്ക് ആസുര ശക്തി ആരോപിക്കുന്നത്. ജീവിതത്തില്‍ ഗുണകരമായ സാന്നിധ്യമാകുന്ന വൃക്ഷങ്ങള്‍ വേണം വീട്ടുവളപ്പില്‍ വളര്‍ത്തേണ്ടത്. ഗൃഹ പരിസരത്ത് വൃക്ഷങ്ങള്‍ നടുന്നതിന് മുമ്പ് പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. കാഞ്ഞിരം, താന്നി, കറിവേപ്പ്, കള്ളിപ്പാല, ചേര്‍ (ചാര്), പപ്പായ, ഊകമരം, സ്വര്‍ണ്ണ ക്ഷീരി, വയ്യങ്കത എന്നീ വൃക്ഷങ്ങള്‍ വീടിന്റെ അതിര്‍ത്തിക്കുള്ളില്‍ നടാന്‍ പാടില്ല എന്നാണ് വിശ്വാസം. ഐശ്വര്യക്ഷയം, ആപത്ത് എന്നിവ ഇവ ക്ഷണിച്ചുവരുത്തും. മാത്രമല്ല, പല ക്ഷുദ്രപ്രയോഗങ്ങള്‍ക്കും ഇത്തരം സസ്യങ്ങളുടെ ഭാഗങ്ങള്‍ മാന്ത്രിക മൂലികകളായി പരിഗണിക്കാറുമുണ്ട്. എന്നാല്‍ വീടിനു ചുറ്റുമുള്ള പറമ്പില്‍…

    Read More »
  • Crime

    ചിറ്റൂരില്‍ അച്ഛനെയും മകനെയും റോഡില്‍ വലിച്ചിഴച്ച കേസില്‍ ട്വിസ്റ്റ്; നുണപ്രചാരണമാണ് നടക്കുന്നതെന്ന് കാറിലുണ്ടായവര്‍

    കൊച്ചി: ചിറ്റൂരില്‍ അച്ഛനെയും മകനെയും റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ നടക്കുന്നത് നുണപ്രചാരണമെന്ന് കാറിലുണ്ടായിരുന്നവര്‍. ബൈക്ക് നമ്പര്‍ നോട്ട് ചെയ്യാനാണ് പിന്തുടര്‍ന്നെത്തിയതാണ് കാര്‍ യാത്രക്കാര്‍ പറയുന്നത്.അക്ഷയും പിതാവുമാണ് തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും ഇവര്‍ പറയുന്നു. ഞായറാഴ്ച രാത്രിയാണ് സൗത്ത് ചിറ്റൂരില്‍ റോഡിലെ ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിന് യുവാവിന് കാര്‍ യാത്രികരുടെ ക്രൂരമര്‍ദനമേറ്റെന്ന പരാതി ഉയര്‍ന്നത്. കാറില്‍ ഒരു കിലോമീറ്ററോളം യുവാവിനെയും പിതാവിനെയും റോഡിലൂടെ വലിച്ചുകൊണ്ടുപോയതായും ഇവര്‍ ആരോപിച്ചു. അക്ഷയ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. ഇയാള്‍ ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ ഇയാളെ കൂട്ടാനായി സഹോദരിയും എത്തിയിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ ഇവരുടെ ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് അക്ഷയ് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. എന്നാല്‍, ഇവരുടെ ബൈക്കിന്റെ നമ്പര്‍ കണ്ടെത്തി പൊലീസില്‍ പരാതി നല്‍കാനാണ് പിന്തുടര്‍ന്ന് പോയതെന്നാണ് കാറിലുള്ളവര്‍ പറയുന്നത്. അക്ഷയും പിതാവും മര്‍ദിച്ചപ്പോള്‍ രക്ഷപ്പെടുന്നതിനിടെയാണ് വലിച്ചിഴച്ച് കൊണ്ടുപോയതെന്നും കാറിലുള്ളവര്‍ പറയുന്നു. നാട്ടുകാരും പിടിച്ചുനിര്‍ത്തി മര്‍ദിച്ചെന്നും കാര്‍ യാത്രക്കാര്‍ പറയുന്നു. ഇവരുടെ പരാതിയില്‍…

    Read More »
  • Crime

    യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിട്ടില്ല; ബസ് തടഞ്ഞ് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു

    ഇടുക്കി: യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജീപ്പ് ഡ്രൈവര്‍ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചതായി പരാതി. മൂന്നാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മൂലമറ്റം സ്വദേശി ജോബിന്‍ തോമസിനാണ് (39) മര്‍ദനമേറ്റത്. സംഭവത്തിന് പിന്നാലെ ജീപ്പ് ഡ്രൈവര്‍ ഒളിവില്‍ പോയി. ഞായറാഴ്ച രാത്രി 9.30ന് പോസ്റ്റ് ഓഫീസ് കവലയിലാണ് സംഭവം. മൂന്നാറില്‍ നിന്ന് തേനിക്ക് പോകുന്നതിനായി ബസില്‍ കയറിയ യാത്രക്കാരെ ട്രിപ്പ് ജീപ്പില്‍ കൊണ്ടുപോകുന്നതിന് ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തര്‍ക്കം. ഇതിന് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് മദ്യ ലഹരിയിലായിരുന്ന ഇയാള്‍ ബസിനുള്ളില്‍ കയറി ജോബിനെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ജീപ്പുമായി ദേവികുളം ഭാഗത്തേക്ക് കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് ജോബിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.  

    Read More »
  • Kerala

    മഴുവന്നൂര്‍, പുളിന്താനം പള്ളികളില്‍ വിധി നടപ്പാക്കാനായില്ല; പൊലീസ് പിന്‍വാങ്ങി

    എറണാകുളം: കോലഞ്ചേരി മഴുവന്നൂര്‍ സെന്റ് തോമസ് പള്ളിയിലും കോതമംഗലം പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ പള്ളിയിലും കോടതി വിധി നടപ്പാക്കാനുള്ള പൊലീസിന്റെ നീക്കം വിശ്വാസികളുടെ എതിര്‍പ്പു മൂലം തടസ്സപ്പെട്ടു. മഴുവന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ ഉത്തരവ് നടപ്പാക്കുന്നതിനു വേണ്ടി ഞായറാഴ്ച വൈകിട്ട് 5നു പള്ളി കവാടത്തില്‍ എത്തിയ പൊലീസ് ഇന്നലെ ഉച്ചയ്ക്ക് 11.45ന് പിന്‍വാങ്ങി. ഗേറ്റ് പൂട്ടിയിരുന്ന ചങ്ങല അഗ്‌നിരക്ഷാ സേന മുറിച്ചു മാറ്റുന്നതിനിടയില്‍ പൊലീസുമായുള്ള ഉന്തിലും തള്ളിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാക്കോബായ സഭാ വിശ്വാസികളായ 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.30ന് എഎസ്പി: മോഹിത് റാവത്തിന്റെ നേതൃത്വത്തിലാണു പൂട്ട് പൊളിച്ച് അകത്തു കയറാന്‍ ശ്രമം നടത്തിയത്. ഗേറ്റുകള്‍ ബന്ധിച്ച ചങ്ങലകള്‍ കട്ടര്‍ ഉപയോഗിച്ചു മുറിച്ചു മാറ്റിയെങ്കിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ ചെറുത്തുനില്‍പിനെ തുടര്‍ന്ന് പൊലീസ് പിന്‍വാങ്ങുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് പൊലീസ് എത്തുമ്പോള്‍ പ്രാര്‍ഥനയുമായി വിശ്വാസികള്‍ പള്ളിക്കകത്ത് ഉണ്ടായിരുന്നു. യാക്കോബായ സഭയുടെ മേഖല മെത്രാപ്പൊലീത്ത മാത്യൂസ് മാര്‍…

    Read More »
  • India

    അര്‍ജുനായി ഗംഗാവാലി പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍; സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

    അങ്കോല(കര്‍ണാടക): ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ എട്ടാംദിനത്തിലേക്ക്. ചൊവ്വാഴ്ച ഗംഗാവാലി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പുഴയില്‍നിന്ന് സിഗ്‌നല്‍ കിട്ടിയതോടെയാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താന്‍ ഒരുങ്ങുന്നത്. മണ്‍കൂനയ്ക്ക് 40 മീറ്റര്‍ അടുത്തുനിന്നാണ് സിഗ്‌നല്‍ ലഭിച്ചത്. പുഴയോരത്തെ മണ്ണ് നീക്കംചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതിനിടെ, സ്ഥലത്തുനിന്ന് ഒരു മൃതദേഹംകൂടി കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുഴയില്‍ അടിയൊഴുക്ക് ശക്തമാണ്. പ്രദേശത്ത് ഇടവിട്ട് മഴപെയ്യുന്നത് തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. അവസാനം സിഗ്‌നല്‍ ലഭിച്ചിടത്ത് വിശദമായ പരിശോധന നടത്താനാണ് നീക്കം. സിഗ്‌നല്‍ ലഭിച്ചിടത്ത് ലോറിയുണ്ടാവാം എന്നാണ് കരുതുന്നത്. എന്നാല്‍, മണ്ണിനൊപ്പം തന്നെ ലോഹസാന്നിധ്യം കൂടിയ പാറകളും മണ്ണിനടിയിലുള്ളതിനാല്‍ ഇപ്പോള്‍ ലഭിച്ചത് അതിന്റെ സിഗ്‌നലാകാനും സാധ്യതയുണ്ട്. ലോറി കരയില്‍ ഇല്ലെന്ന നിഗമനത്തിലാണ് സൈന്യവും രക്ഷാപ്രവര്‍ത്തകരും. കുടുംബം പറഞ്ഞ സ്ഥലങ്ങളില്‍ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് വീണ്ടും സിഗ്‌നല്‍ ലഭിച്ചിരുന്നു. ഈ പ്രദേശവും രക്ഷാപ്രവര്‍ത്തകര്‍…

    Read More »
  • Kerala

    കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ച ആളെ തിരിച്ചറിഞ്ഞു, മരണത്തിൽ ദുരൂഹത എന്ന് സംശയം

         ഇടുക്കി: കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു.  കുമളി സ്പ്രിംഗ് വാലി സ്വദേശി റോയി സെബാസ്റ്റ്യൻ(64) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കുമളി 66-ാംമൈലിന് സമീപം ഇന്നലെ (തിങ്കൾ) രാത്രി എട്ടരയോടെയായിരുന്നു സംഭവം.  66-ാം മൈല്‍ കുരിശുപള്ളി ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറില്‍നിന്നും പുക ഉയരുകയായിരുന്നു. ഈ സമയം കാറിന് പിന്നില്‍ വന്നിരുന്ന ബൈക്ക് യാത്രികൻ, കാറിനെ മറികടന്ന് ബൈക്ക് നിർത്തി കാറില്‍ നിന്നും ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടയില്‍ കാറിനുള്ളില്‍ അതിവേഗം തീ പടരുകയും കാർ നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ടിരുന്ന ബൈക്കില്‍ വന്നിടിച്ചു കയറുകയുമായിരുന്നു. കാർ ഓടിച്ചിരുന്നയാള്‍ ഡോർ തുറന്ന് തുറന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ശരീരം മുഴുവൻ വേഗത്തില്‍ തീപടരുകയായിരുന്നു. അപകടത്തില്‍ കാർ പൂർണമായും കത്തി നശിച്ചു. നാട്ടുകാരുടെ സഹായത്തോടെ കുമളിയിൽ നിന്നും ടാങ്കർ ലോറിയിൽ വെള്ളം കൊണ്ടുവന്നും പിന്നീട് പീരുമേട് നിന്നും ഫയർഫോഴ്സ് എത്തിയുമാണ് തീയണച്ചത്. മരണത്തിൽ ചില ദുരൂഹതകൾ ഉള്ളതായി നാട്ടുകാർ സംശയിക്കുന്നുണ്ട്. കാറിനുള്ളിൽ…

    Read More »
Back to top button
error: