Month: July 2024

  • India

    നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ബ്രഹ്‌മപുത്രയില്‍ തീപിടിത്തം; നാവികനെ കാണാതായി

    മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ബ്രഹ്‌മപുത്രയ്ക്ക് തീപിടിച്ച് നാവികനെ കാണാതായി. മുംബൈ നാവികസേന യോക്ക്യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ ഞായാറാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. കാണാതായ നാവിക ഉദ്യോഗസ്ഥന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. മുംബൈയിലെ നേവല്‍ ഡോക്ക്യാര്‍ഡിലെയും അഗ്‌നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പല്‍ ജീവനക്കാര്‍ തിങ്കളാഴ്ച രാവിലെയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കപ്പല്‍ ഒരു വശത്തേക്ക് ചരിഞ്ഞിട്ടുണ്ട്. ഇത് നേരയെക്കാന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ നാവിക സേന അന്വേഷണത്തിന് ഉത്തരവിട്ടു. തദ്ദേശീയമായി നിര്‍മിച്ച ഐ.എന്‍.എസ് ബ്രഹ്‌മപുത്ര 2000 ഏപ്രിലിലാണ് ഇന്ത്യന്‍ നാവികസേനയില്‍ കമ്മീഷന്‍ ചെയ്തത്.  

    Read More »
  • Crime

    ചാലക്കുടി വ്യാജ സ്വര്‍ണം തട്ടിപ്പ്; പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേര്‍ കൂടി പിടിയില്‍

    എറണാകുളം: സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയശേഷം ചാലക്കുടി പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേര്‍ കൂടി പിടിയില്‍. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അസം സ്വദേശികളാണ് പിടിയിലായത്. ഇതോടെ ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പില്‍ നാലു പ്രതികളും പൊലീസ് പിടിയിലായി. സംഘത്തിലുണ്ടായിരുന്ന അസം സ്വദേശി അബ്ദുള്‍ സലാമിനെ നേരത്തെ പിടികൂടിയിരുന്നു. പണം സംഘത്തിലുള്ള മറ്റുള്ളവര്‍ കൊണ്ടു പോയെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. സ്വര്‍ണം തരാമെന്ന് പറഞ്ഞ് നാദാപുരം സ്വദേശികളില്‍ നിന്നാണ് നാലു ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തത്. പണവുമായി രക്ഷപ്പെടുന്നതിനായി പുഴയില്‍ ചാടിയപ്പോള്‍ പരിക്കേറ്റയാളാണ് നേരത്തെ പിടിയിലായ അബ്ദുള്‍ സലാം. ഇയാളെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മറ്റു പ്രതികള്‍ കടന്നു കളയുകയായിരുന്നു. നിധി കിട്ടിയെന്ന് വിശ്വസിപ്പിച്ച് ഇവര്‍ നാദാപുരം സ്വദേശിയില്‍നിന്ന് പണം കൈപ്പറ്റിയത്. വ്യാജ സ്വര്‍ണം കൈമാറി ട്രാക്കിലൂടെ പോവുന്നതിനിടെ ട്രെയിന്‍ വന്നപ്പോള്‍ പുഴയിലേക്കു ചാടി. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലു പേര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന്…

    Read More »
  • India

    യു.പിയില്‍ യോഗിക്കെതിരേ പടയൊരുക്കം അതിശക്തം; മുഖ്യന്റെ യോഗത്തിന് വരാതെ ഘടകകക്ഷി മന്ത്രി ഉപമുഖ്യന്റെ യോഗത്തില്‍

    ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് വിട്ടുനിന്ന് മന്ത്രിയും സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷനുമായ ഓം പ്രകാശ് രാജ്ഭര്‍. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി യോഗം വിളിച്ചുചേര്‍ത്തിരുന്നത്. അതേസമയം, യോഗിയുമായി ഇടഞ്ഞുനില്‍ക്കുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മറ്റൊരു യോഗത്തില്‍ മന്ത്രി രാജ്ഭര്‍ പ?ങ്കെടുക്കുകയും ചെയ്തു. യോഗി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മന്ത്രിയുടെ അസാന്നിധ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. വാരാണസി, ജൗന്‍പുര്‍, ഭദോഹി, ചന്ദൗലി ജില്ലകളിലെ എം.എല്‍.എമാരുടെ യോഗം വാരാണസിയിലെ സര്‍ക്യൂട്ട് ഹൗസിലാണ് തിങ്കളാഴ്ച യോഗി ആദിത്യനാഥ് വിളിച്ചുചേര്‍ത്തത്. സഹൂറാബാദിലെ എം.എല്‍.എ എന്ന നിലയില്‍ ഒ.പി. രാജ്ഭറും ഈ യോഗത്തില്‍ പ?ങ്കെടുക്കേണ്ടതായിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ അധ്യക്ഷതയില്‍ ലഖ്‌നൗവില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ പ?ങ്കെടുക്കേണ്ടതിനാലാണ് യോഗി വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് വിട്ടുന്നതെന്ന് എസ്.ബി.എസ്.പി പാര്‍ട്ടി വിശദീകരിക്കുന്നുണ്ട്. ലഖ്‌നൗവിലെ യോഗത്തില്‍ പ?ങ്കെടുക്കണമെന്ന് അധികൃതര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നതാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, ഒ.പി. രാജ്ഭറും…

    Read More »
  • India

    പ്രത്യേക പദവിയില്ലെങ്കിലും ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പരിഗണന; കേരളത്തിന് പതിവ് പോലെ അവഗണന

    ന്യൂഡല്‍ഹി: പ്രത്യേക പദവി വേണമെന്ന ബിഹാറിന്റെയും ആന്ധ്രാപ്രദേശിന്റെയും ആവശ്യങ്ങളോട് മുഖംതിരിച്ച കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ബജറ്റില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും വി.ഐ.പി പരിഗണന. ബജറ്റില്‍ വന്‍ പദ്ധതികളാണ് ഇരു സംസ്ഥാനങ്ങള്‍ക്കുമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറില്‍ മെഡിക്കല്‍ കോളേജും എയര്‍പോര്‍ട്ടുകളും പാലങ്ങളും നിര്‍മിക്കും. ആന്ധ്ര തലസ്ഥാന വികസനത്തിന് 15,000 കോടി അനുവദിക്കും. മുദ്രാ ലോണ്‍ 20 ലക്ഷമാക്കി. നാല് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും. ആദായ നികുതി സ്ലാബിലും നിരക്കിലും മാറ്റം വരുത്തി.മൊബൈലിനും സ്വര്‍ണത്തിനും വില കുറയും. ബിഹാറും ആന്ധ്രാപ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുത്തപ്പോള്‍ കേരളത്തിന് നിരാശയായിരുന്നു. സംസ്ഥാനത്തിനായി പ്രത്യേകിച്ചായി ബജറ്റില്‍ ഒന്നും മാറ്റിവച്ചിട്ടില്ല. പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല.അതിവേഗ ട്രെയിന്‍ ഉള്‍പ്പെടെ പദ്ധതികള്‍ കേരളത്തിനില്ല. സംസ്ഥാനത്തിന്റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അതുണ്ടായില്ല. കേരളത്തില്‍ നിന്നും രണ്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന്റെ ഗുണകരമാകുന്ന എടുത്തുപറയാവുന്ന പദ്ധതികളൊന്നും ഉണ്ടായില്ല. കേരളത്തില്‍ എയിംസ് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ 10 വര്‍ഷമായി…

    Read More »
  • Social Media

    ”ശോഭന്‍ബാബു എന്നെ എന്നും മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോകും! എന്നാല്‍, ജയലളിതയുടെ കാര്യത്തില്‍ അത് സാധിച്ചില്ല”

    ഒരു കാലത്ത് തെലുങ്ക് സിനിമയില്‍ സൂപ്പര്‍താരമായിരുന്നു നടന്‍ ശോഭന്‍ ബാബു. ഒത്തിരിയധികം ആരാധികമാരുള്ള നടന്‍ കൂടിയായിരുന്നു അദ്ദേഹം. അക്കാലത്ത് സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനാവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നടന്റെ സൗന്ദര്യവും പ്രശംസിക്കപ്പെട്ടിരുന്നു. നടന്റെ വിയോഗമുണ്ടാക്കിയ വേദന ഇപ്പോഴും ആരാധകര്‍ക്കിടയിലുണ്ട്. എന്നിരുന്നാലും ഇപ്പോഴും നടനെ കുറിച്ചുള്ള കഥകള്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. ശോഭന്‍ ബാബുവുമായി സൗഹൃദം സ്ഥാപിക്കാന്‍ പല നായികമാരും ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ ശോഭന്‍ ബാബു പുരാണ സിനിമകളില്‍ അഭിനയിക്കുമ്പോഴുണ്ടായ സംഭവത്തെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ വന്നിരിക്കുകയാണ്. വെള്ളിത്തിരയില്‍ നായകനായും വില്ലനായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള ശോഭന്‍ ബാബു പുരാണ സിനിമകളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. വീരാഭിമന്യു, സമ്പൂര്‍ണ രാമായണം, കുരുക്ഷേത്രം തുടങ്ങിയ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ഇതില്‍ സമ്പൂര്‍ണ രാമായണത്തിന്റെ ചിത്രീകരണത്തിനിടയില്‍ നടന്ന ചില ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരന്‍ ജയകുമാര്‍. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഔട്ട്‌ഡോറില്‍ നടക്കുകയാണ്. ലൊക്കേഷനോട് അടുത്തുള്ള ഒരു ഹോട്ടലിലാണ് താരങ്ങള്‍ക്ക് താമസം ഒരുക്കിയത്. ഡിസംബര്‍ മാസമായിരുന്നു. തണുപ്പ് കൂടുതലുമാണ്.…

    Read More »
  • Kerala

    ഇ.പി -ജാവഡേക്കര്‍ കൂടിക്കാഴ്ച അടഞ്ഞ അധ്യായമല്ല; സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും

    തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ബി.ജെ.പിയുടെ കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ വിഷയം അടഞ്ഞ അധ്യായമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സംസ്ഥാന കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും. തിരുത്തേണ്ടവര്‍ ആരായാലും അതെല്ലാം തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ മതരാഷ്ട്രവാദത്തിന് എതിരെ ശക്തമായ ആശയപ്രചാരണം നടത്തും. വര്‍ഗീയവാദത്തെ ശാസ്ത്രീയമായി പ്രതിരോധിക്കും. കേരളത്തിലെ പ്രധാനപ്പെട്ട നവോഥാന നായകന്‍ ശ്രീനാരായണ ഗുരുവാണ്. മതിനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി. എന്നാല്‍ ബി.ഡി.ജെ.എസ് രൂപീകരണത്തോടെ കാവിവല്‍ക്കരണ ശ്രമമാണ് നടക്കുന്നത്. ഇതിനെയാണ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ജാതീയമായി പിളര്‍ത്തി വര്‍ഗീയമായി യോജിപ്പിക്കുക എന്ന നയമാണ് സ്വത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി കൈകാര്യം ചെയ്യുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇടപെടുന്ന രീതി ആവിഷ്‌കരിക്കും. മുസ്ലിം ലീഗ് മതരാഷ്ട്ര വാദികളുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. ഈ നിലപാടിനെ ശക്തമായി തുറന്നുകാണിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. എസ്.എന്‍.ഡി.പിയുടെ ശക്തി അറിഞ്ഞുകൊണ്ട്…

    Read More »
  • Crime

    ട്രെയിന്‍ കണ്ട് പുഴയില്‍ ചാടിയവരില്‍ ഒരാള്‍ ആശുപത്രിയില്‍ കസ്റ്റഡിയില്‍; പണവുമായി മൂന്നു പേര്‍ മുങ്ങി

    തൃശൂര്‍: ട്രെയിന്‍ വരുന്നതുകണ്ട് റെയില്‍പ്പാലത്തില്‍നിന്ന് പുഴയില്‍ചാടിയത് തട്ടിപ്പ് സംഘം. ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പണം തട്ടി പുഴയില്‍ ചാടിയ ഇതരസംസ്ഥാന സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശി അബ്ദുള്‍ സലാമാണ് പിടിയിലായത്. പണം സംഘത്തിലുള്ള മറ്റുള്ളവര്‍ കൊണ്ടു പോയെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. സ്വര്‍ണം തരാമെന്ന് പറഞ്ഞ് നാദാപുരം സ്വദേശികളില്‍ നിന്നാണ് നാലു ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തത്. പണവുമായി രക്ഷപ്പെടുന്നതിനായി പുഴയില്‍ ചാടിയപ്പോള്‍ പരിക്കേറ്റയാളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലാക്കിയ ശേഷം മറ്റു മൂന്ന് പ്രതികള്‍ കടന്നു കളയുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുമ്പോള്‍ അബ്ദുള്‍ സലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. നിധി കിട്ടിയെന്ന് വിശ്വസിപ്പിച്ച് ഇവര്‍ നാദാപുരം സ്വദേശിയില്‍നിന്ന് പണം കൈപ്പറ്റുകയായിരുന്നു. വ്യാജ സ്വര്‍ണം കൈാമാറി ട്രാക്കിലൂടെ പോവുന്നതിനിടെ ട്രെയിന്‍ വന്നപ്പോള്‍ പുഴയിലേക്കു ചാടി. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലു…

    Read More »
  • Crime

    കൈ കാണിച്ചിട്ട് നിര്‍ത്തിയില്ല, പോലീസ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; 3 പേര്‍ പിടിയില്‍

    കോട്ടയം: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതിരിക്കുകയും പോലീസിന്റെ വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ് (39), ഈരാറ്റുപേട്ട നടക്കല്‍ പൊന്തനാല്‍പറമ്പ് ഭാഗത്ത് തൈമഠത്തില്‍ സാത്താന്‍ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ് യാക്കൂബ് (33), പുലിയന്നൂര്‍ തെക്കുംമുറി ഭാഗത്ത് തെക്കേതില്‍ അഭിലാഷ് രാജു (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ജില്ലയില്‍ മയക്കുമരുന്ന് വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ലഹരിവിരുദ്ധ സ്‌ക്വാഡ് വാഹന പരിശോധന നടത്തിയിരുന്നു. അപ്പോള്‍ ഈരാറ്റുപേട്ടക്ക് സമീപം കഞ്ചാവ് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇവര്‍ സഞ്ചരിച്ചുവന്ന കാര്‍ നിര്‍ത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചു. എന്നാല്‍ ഇവര്‍ വാഹനം നിര്‍ത്താതെ പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഇവര്‍ വാഹനം ഇടിപ്പിച്ചതില്‍ പോലീസ് വാഹനങ്ങള്‍ക്ക് സാരമായ കേടുപാട്…

    Read More »
  • Kerala

    ചെറുതുരുത്തിയില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം

    തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടര്‍ന്നത്. വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു.  

    Read More »
  • Social Media

    ഏഴടിപ്പെണിന് മൂന്നടി ചെക്കന്‍! വൈറലായൊരു പ്രണയ ജോഡി

    ലോസ് ഏഞ്ചല്‍സ്: പ്രണയം…ലോകത്ത് ആര്‍ക്കും ആരോടും തോന്നാവുന്ന ഒന്നാണ്. പ്രായമോ മതമോ ഭാഷയോ ബാഹ്യസൗന്ദര്യമോ ഒന്നും തന്നെ പ്രണയത്തിന് അതിര്‍വരമ്പുകളല്ല. ഓരോ പ്രണയകഥകളും സുന്ദരമാകുന്നത് ഓരോ കാരണങ്ങള്‍ക്കൊണ്ടാകാം. അതുകൊണ്ട് തന്നെ ലോകത്ത് പ്രണയം പോലെ ആഘോഷിക്കപ്പെടുന്ന മറ്റൊന്നുമില്ല. അത്തരത്തില്‍ മനോഹരമായ ഒരു പ്രണയകഥയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. തമ്മിലുള്ള ഉയരവ്യത്യാസമാണ് ഗബ്രിയേലിന്റേയും മേരിയുടെയും പ്രണയത്തിന്റെ മനോഹാരിത. കിംഗ് എന്ന് അറിയപ്പെടുന്ന ഗബ്രിയേല്‍ പിമെന്റലിന്റെ ഉയരം വെറും മൂന്നടിയാണെങ്കില്‍ കാമുകി മേരി തെമാരെയുടെ ഉയരം ഏഴടിയാണ്. ക്വീന്‍ എന്നാണ് ആരാധകര്‍ക്കിടയില്‍ മേരിയെ അറിയപ്പെടുന്നത്. 44 വയസ്സാണ് ഗബ്രിയേലിന്റെ പ്രായം. നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. ഇരുവരും തമ്മില്‍ നാലടിയോളം ഉയരവ്യത്യാസമുണ്ടെന്നതാണ് ഈ ജോഡി ശ്രദ്ധേയമാകാന്‍ കാരണവും. ഇരുവരും ഒരുമിച്ചുള്ള വീഡിയോകള്‍ സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇതിന് നിരവധി ആരാധകരുമുണ്ട്. ഗബ്രിയേലിന് 24,000 ഫോളേവേഴ്സും മേരിക്ക് 20 ലക്ഷം ഫോളേവേഴ്സുമുണ്ട്. ഏഴടി പൊക്കം കൊണ്ട് ശ്രദ്ധേയയായ മേരി തന്നെക്കാള്‍ ഉയരം കുറവുള്ള ആളുകളുമൊത്തുള്ള വീഡിയോകള്‍…

    Read More »
Back to top button
error: