LIFELife Style

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! ഈ വൃക്ഷങ്ങള്‍ വീട്ടുവളപ്പില്‍ നടരുത്, അപകടം വരുന്ന വഴിയറിയില്ല

വൃക്ഷങ്ങള്‍ എല്ലാവര്‍ക്കും ഗുണകരമാണ്. ജീവജാലങ്ങള്‍ക്കാവശ്യമായ പ്രാണവായു നല്‍കി ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നത് തന്നെ വൃക്ഷങ്ങള്‍ ഉള്ളതു കൊണ്ടാണ്. എന്നാല്‍ വീട്ടുവളപ്പില്‍ വൃക്ഷങ്ങള്‍ നടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഹൈന്ദവ ആചാരങ്ങള്‍ പറയുന്നു.

ആസുര ശക്തികളെ ആകര്‍ഷിക്കുന്ന വൃക്ഷങ്ങള്‍ വീട്ടുവളപ്പില്‍ വരാന്‍ പാടില്ലെന്നാണ് വിശ്വാസം. തടിയില്‍ പാലുള്ള മരങ്ങള്‍ വേഗം പൊട്ടി വീഴാന്‍ സാധ്യതയുള്ളവയാണ്. ഇവ വീട്ടുവളപ്പില്‍ വയ്ക്കുന്നത് അപകടകരമാണ്. അതുകൊണ്ട് കൂടിയാണ് അത്തരം വൃക്ഷങ്ങള്‍ക്ക് ആസുര ശക്തി ആരോപിക്കുന്നത്. ജീവിതത്തില്‍ ഗുണകരമായ സാന്നിധ്യമാകുന്ന വൃക്ഷങ്ങള്‍ വേണം വീട്ടുവളപ്പില്‍ വളര്‍ത്തേണ്ടത്.

Signature-ad

ഗൃഹ പരിസരത്ത് വൃക്ഷങ്ങള്‍ നടുന്നതിന് മുമ്പ് പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. കാഞ്ഞിരം, താന്നി, കറിവേപ്പ്, കള്ളിപ്പാല, ചേര്‍ (ചാര്), പപ്പായ, ഊകമരം, സ്വര്‍ണ്ണ ക്ഷീരി, വയ്യങ്കത എന്നീ വൃക്ഷങ്ങള്‍ വീടിന്റെ അതിര്‍ത്തിക്കുള്ളില്‍ നടാന്‍ പാടില്ല എന്നാണ് വിശ്വാസം. ഐശ്വര്യക്ഷയം, ആപത്ത് എന്നിവ ഇവ ക്ഷണിച്ചുവരുത്തും. മാത്രമല്ല, പല ക്ഷുദ്രപ്രയോഗങ്ങള്‍ക്കും ഇത്തരം സസ്യങ്ങളുടെ ഭാഗങ്ങള്‍ മാന്ത്രിക മൂലികകളായി പരിഗണിക്കാറുമുണ്ട്.

എന്നാല്‍ വീടിനു ചുറ്റുമുള്ള പറമ്പില്‍ എവിടെയെങ്കിലും ഇവ വരുന്നത് അത്ര വലിയ ദോഷമല്ലെന്നും ആചാര്യന്മാര്‍ ചൂണ്ടികാട്ടുന്നു. പന ഇനങ്ങള്‍ക്കും ഈ ദോഷമുണ്ട്. അലങ്കാരത്തിനുള്ള പനഞ്ചെടികളും വീട്ടു വളപ്പില്‍ നിന്ന് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. അതേസമയം, കൂവളം, പവിഴമല്ലി, കണിക്കൊന്ന, ദേവതാരു എന്നിവ വീട്ടിലുണ്ടായാല്‍ ദൃഷ്ടിദോഷവും ദുര്‍ശക്തികളുടെ സാന്നിദ്ധ്യവും ആവാസവും ഒഴിവാക്കാനാകുമെന്ന വിശ്വാസവും നിലവിലുണ്ട്.

Back to top button
error: