KeralaNEWS

കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ച ആളെ തിരിച്ചറിഞ്ഞു, മരണത്തിൽ ദുരൂഹത എന്ന് സംശയം

     ഇടുക്കി: കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു.  കുമളി സ്പ്രിംഗ് വാലി സ്വദേശി റോയി സെബാസ്റ്റ്യൻ(64) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

കുമളി 66-ാംമൈലിന് സമീപം
ഇന്നലെ (തിങ്കൾ) രാത്രി എട്ടരയോടെയായിരുന്നു സംഭവം.  66-ാം മൈല്‍ കുരിശുപള്ളി ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറില്‍നിന്നും പുക ഉയരുകയായിരുന്നു. ഈ സമയം കാറിന് പിന്നില്‍ വന്നിരുന്ന ബൈക്ക് യാത്രികൻ, കാറിനെ മറികടന്ന് ബൈക്ക് നിർത്തി കാറില്‍ നിന്നും ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടയില്‍ കാറിനുള്ളില്‍ അതിവേഗം തീ പടരുകയും കാർ നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ടിരുന്ന ബൈക്കില്‍ വന്നിടിച്ചു കയറുകയുമായിരുന്നു.

Signature-ad

കാർ ഓടിച്ചിരുന്നയാള്‍ ഡോർ തുറന്ന് തുറന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ശരീരം മുഴുവൻ വേഗത്തില്‍ തീപടരുകയായിരുന്നു. അപകടത്തില്‍ കാർ പൂർണമായും കത്തി നശിച്ചു. നാട്ടുകാരുടെ സഹായത്തോടെ കുമളിയിൽ നിന്നും ടാങ്കർ ലോറിയിൽ വെള്ളം കൊണ്ടുവന്നും പിന്നീട് പീരുമേട് നിന്നും ഫയർഫോഴ്സ് എത്തിയുമാണ് തീയണച്ചത്. മരണത്തിൽ ചില ദുരൂഹതകൾ ഉള്ളതായി നാട്ടുകാർ സംശയിക്കുന്നുണ്ട്.

കാറിനുള്ളിൽ 2 പേര്‍ ഉണ്ടെന്നായിരുന്നു ആദ്യത്തെ സംശയം. പിന്നീട് ഒരാൾ മാത്രമേയുള്ളൂവെന്ന് സ്ഥിരീകരിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Back to top button
error: