CrimeNEWS

ട്രെയിന്‍ കണ്ട് പുഴയില്‍ ചാടിയവരില്‍ ഒരാള്‍ ആശുപത്രിയില്‍ കസ്റ്റഡിയില്‍; പണവുമായി മൂന്നു പേര്‍ മുങ്ങി

തൃശൂര്‍: ട്രെയിന്‍ വരുന്നതുകണ്ട് റെയില്‍പ്പാലത്തില്‍നിന്ന് പുഴയില്‍ചാടിയത് തട്ടിപ്പ് സംഘം. ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പണം തട്ടി പുഴയില്‍ ചാടിയ ഇതരസംസ്ഥാന സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശി അബ്ദുള്‍ സലാമാണ് പിടിയിലായത്. പണം സംഘത്തിലുള്ള മറ്റുള്ളവര്‍ കൊണ്ടു പോയെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. സ്വര്‍ണം തരാമെന്ന് പറഞ്ഞ് നാദാപുരം സ്വദേശികളില്‍ നിന്നാണ് നാലു ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തത്.

പണവുമായി രക്ഷപ്പെടുന്നതിനായി പുഴയില്‍ ചാടിയപ്പോള്‍ പരിക്കേറ്റയാളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലാക്കിയ ശേഷം മറ്റു മൂന്ന് പ്രതികള്‍ കടന്നു കളയുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുമ്പോള്‍ അബ്ദുള്‍ സലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Signature-ad

നിധി കിട്ടിയെന്ന് വിശ്വസിപ്പിച്ച് ഇവര്‍ നാദാപുരം സ്വദേശിയില്‍നിന്ന് പണം കൈപ്പറ്റുകയായിരുന്നു. വ്യാജ സ്വര്‍ണം കൈാമാറി ട്രാക്കിലൂടെ പോവുന്നതിനിടെ ട്രെയിന്‍ വന്നപ്പോള്‍ പുഴയിലേക്കു ചാടി. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലു പേര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സ്വര്‍ണ തട്ടിപ്പ് കേസിലെ പ്രതികളാണെന്ന് മനസിലായത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: