Month: July 2024

  • Crime

    പോക്സോ കേസില്‍ മുങ്ങിയിട്ട് മൂന്നു വര്‍ഷം; പ്രതിയെ ഓട്ടോയ്ക്കുള്ളില്‍ കീഴ്പ്പെടുത്തി വനിതാ സി.പി.ഒ

    പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വനിതാ സി.പി.ഒയുടെ നേതൃത്വത്തില്‍ പിടികൂടി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പത്തനംതിട്ട മാര്‍ക്കറ്റിലായിരുന്നു സംഭവം. ഒരു സ്ത്രീ ഓട്ടോറിക്ഷയ്ക്ക് കൈകാണിക്കുന്നു. നിര്‍ത്തിയ ഓട്ടോയിലേക്ക് കയറുന്നു. പിന്‍സീറ്റിലിരിക്കുന്ന ആളിനെ ഓട്ടോയ്ക്കുള്ളില്‍ത്തന്നെ ഇവര്‍ കൈകള്‍കൊണ്ട് കുരുക്കി അനങ്ങാനാകാത്ത നിലയിലാക്കുന്നു. ആളുകളെല്ലാം സ്തബ്ധരായി. ”ഓട്ടോ പോലീസ് സ്റ്റേഷനിലേക്ക് വിട്ടോളൂ” എന്ന് ഡ്രൈവറോട് സ്ത്രീ പറയുന്നു. അപ്പോഴേക്കും സിവില്‍ പോലീസ് ഓഫീസര്‍മാരായ ആകാശ് ചന്ദ്രന്‍, അനുരാജ്, മണികണ്ഠന്‍ എന്നിവരെത്തി. അനുരാജും മണികണ്ഠനുംകൂടി ഓട്ടോയില്‍ കയറി. അടുത്തുതന്നെയുള്ള പോലീസ് സ്റ്റേഷനില്‍ ഓട്ടോ എത്തിയപ്പോഴാണ് സ്ത്രീ, മഫ്തിയിലായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസറായിരുന്നെന്ന് പിന്നാലെയെത്തിയവര്‍ക്ക് മനസ്സിലായത്. ആര്‍.കൃഷ്ണകുമാരി എന്ന കൃഷ്ണ കീഴ്പ്പെടുത്തിയത് മൂന്നുവര്‍ഷമായി മുങ്ങിനടന്ന പോക്സോ കേസ് പ്രതിയെയായിരുന്നു. തൃപ്പൂണിത്തുറ നടമ കോശ്ശേരിയില്‍ സുജിത്ത്(42) ആണ് പിടിയിലായത്. പത്തനംതിട്ടയില്‍ വാടകയ്ക്ക് താമസിച്ചിരുന്നപ്പോഴാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ജാമ്യത്തിലിറങ്ങിയശേഷം കേസിന്റെ വിചാരണ ഘട്ടങ്ങളില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി അറസ്റ്റ്‌വാറന്റ്…

    Read More »
  • Social Media

    നായികയ്ക്ക് കുളിക്കാന്‍ മിനറല്‍ വാട്ടര്‍ തന്നെ വേണം; ഒടുവില്‍ നിര്‍മ്മാതാവ് ചെയ്തത്

    ചലച്ചിത്ര താരങ്ങള്‍ അവരുടെ താരമൂല്യത്തിനനുസരിച്ച് പ്രത്യേകമായ നിബന്ധനകളൊക്കെ ഷൂട്ടിലും ജീവിതത്തിലും മുന്നോട്ടുവയ്ക്കുക സാധാരണ വാര്‍ത്തയാകാറുണ്ട്. പലരുടെയും പ്രത്യേക ഭക്ഷണവും ജീവിതശൈലിയുമെല്ലാം അത്തരത്തില്‍ നമുക്കറിയാവുന്നതാണ്. ഒരു ചിത്രത്തില്‍ സീനിനുവേണ്ടി ഗ്‌ളാമറസ് രംഗങ്ങളും ആക്ഷന്‍ രംഗങ്ങളിലുമെല്ലാം ഒരുപോലെ നടീനടന്മാര്‍ക്ക് ചെയ്യേണ്ടി വരും. അത്തരത്തില്‍ ഒരു ഗ്ളാമര്‍ രംഗത്തില്‍ നടി മീരാ ചോപ്ര മുന്നോട്ടുവച്ച നിബന്ധനകള്‍ ആ സിനിമയുടെ സംവിധായകന്‍ തുറന്നുപറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധ നേടിയത്. പ്രശാന്ത് നായകനായ 2006ല്‍ പുറത്തിറങ്ങിയ ‘ജാംബവാന്‍’ എന്ന ചിത്രത്തില്‍ സംവിധായകന്‍ എ.എം നന്ദകുമാര്‍ നായിക കൂട്ടുകാരുമൊത്ത് കുളിക്കുന്ന രംഗം കുറ്റാലത്ത് വച്ച് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. കുറ്റാലത്തെ അരുവിയില്‍ എത്തിയെങ്കിലും മീരാ ചോപ്ര വെള്ളത്തിലിറങ്ങാന്‍ കൂട്ടാക്കിയില്ല. അരുവിയില്‍ വെള്ളം കുറവെങ്കില്‍ വെള്ളം നിറയ്ക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായി. എന്നാല്‍ ഈ വെള്ളത്തില്‍ കുളിക്കില്ല എന്ന് നടി തറപ്പിച്ച് പറഞ്ഞു. അരുവിയിലെ വെള്ളത്തിന് പകരം മിനറല്‍ വാട്ടര്‍ നിറയ്ക്കാനും അതില്‍ കുളിക്കാമെന്നും നടി പറഞ്ഞു. എന്നാല്‍ 12,000 ലിറ്റര്‍…

    Read More »
  • Kerala

    തെരഞ്ഞെടുപ്പ് തോല്‍വി കണ്ണ് തുറപ്പിച്ചു; കെട്ടിട നിര്‍മാണ ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍

    തിരുവനന്തപുരം: കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് ഉയര്‍ത്തിയ നടപടി സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കും. സി.പി.എം നിര്‍ദേശപ്രകാരമാണ് പുനരാലോചന. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരക്ക് വര്‍ധന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടയ്ക്കാന്‍ വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധനവും ചര്‍ച്ചയ്ക്ക് വന്നത്. കെട്ടിട നിര്‍മാണ അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയില്‍ വലിയ വര്‍ധനവായിരുന്നു സംസ്ഥാന സര്‍ക്കാര്‍ 2023 ഏപ്രിലില്‍ വരുത്തിയത്. അപേക്ഷാ ഫീസ് 50 രൂപയില്‍നിന്ന് 1000 രൂപയാക്കുകയും പെര്‍മിറ്റ് ഫീസ് പഞ്ചായത്തുകളില്‍ ചെറിയ വീടുകള്‍ക്ക് 525 രൂപയില്‍നിന്ന് 7500 ആക്കുകയും ചെയ്തിരുന്നു. വലിയ വീടുകള്‍ക്ക് 1750 രൂപയില്‍ നിന്ന് 25,000 രൂപയായും കൂട്ടി. നഗര മേഖലയിലും സമാനമായ രീതിയില്‍ വലിയ വര്‍ധനവുണ്ടായി. സാധാരണക്കാരായ ജനങ്ങള്‍ക്ക് നിലവില്‍ നല്‍കേണ്ടി വന്നിരുന്നതിനേക്കാള്‍ 100 ശതമാനം അധികം പൈസയാണ്…

    Read More »
  • Kerala

    ആമയിഴഞ്ചാല്‍ തോട്ടിലേക്ക് മാലിന്യം ഒഴുക്കിയത് തടഞ്ഞില്ല; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം: ആമയിഴഞ്ചാല്‍ തോട്ടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടഞ്ഞില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സ്വകാര്യ സ്ഥാപനത്തില്‍ നിന്നുള്ള മാലിന്യം തടഞ്ഞില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റ് സര്‍ക്കിളിലുള്ള ഉദ്യോഗസ്ഥന്‍ കെ ഗണേഷിനെ സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥന്‍ മനപൂര്‍വമായ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. ആമയിഴഞ്ചാല്‍ അപകടവുമായി ബന്ധപ്പെട്ട് തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. മാലിന്യം സംസ്‌കരണത്തിന് സ്ഥാപനങ്ങള്‍ എന്തെല്ലാം നടപടിയാണ് സ്വീകരിക്കുന്നതടക്കമുള്ളത് അറിയിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനം ആമയിഴഞ്ചാല്‍ തോട്ടിലേക്ക് മാലിന്യം ഒഴുക്കി വിടുന്നു എന്ന് പിന്നീട് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥന്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

    Read More »
  • Kerala

    ഡ്രോണ്‍ സംവിധാനം എത്തുക നാളെ ഉച്ചയോടെ; ബൂം ലെങ്ത് കൊണ്ടുവരുന്ന വാഹനത്തിന് തകരാര്‍

    ബംഗളുരു: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനായി ബുധനാഴ്ച എത്തിക്കുമെന്ന് അറിയിച്ചിരുന്ന ബൂം ലെങ്ത് യന്ത്രമെത്തുന്നത് വൈകും. 60 അടിവരെ ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ സാധിക്കുന്ന യന്ത്രംകൊണ്ടുവരുന്ന വാഹനത്തിന് തകരാര്‍ സംഭവിച്ചതാണ് വൈകാന്‍ കാരണം. വാഹനത്തിന്റെ തകാര്‍ പരിഹരിച്ചെങ്കിലും ഉച്ചയോടെ മാത്രമേ യന്ത്രമെത്തുകയുള്ളൂ. ഷിരൂരില്‍നിന്ന് 80 കിലോമീറ്റര്‍ അകലെവെച്ചാണ് വാഹനത്തിന് തകരാര്‍ സംഭവിച്ചത്. ഹുബ്ബള്ളി കാര്‍വാര്‍ പാതയില്‍ യെല്ലാപുരയില്‍വെച്ച് യന്ത്രം കൊണ്ടുവരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറാവുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയേ യന്ത്രം എത്തിക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം, ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിക്റ്റക്ഷന്‍ സിസ്റ്റം ബുധനാഴ്ച ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിന്റെ ബാറ്ററി ഡല്‍ഹിയില്‍നിന്ന് എത്താന്‍ വൈകുന്നതാണ് കാരണം. വിമാനത്തില്‍ കൊണ്ടുവരാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ബാറ്ററി ഇപ്പോള്‍ ട്രെയിനിലാണ് കൊണ്ടുവരുന്നത്. രാജധാനി എക്സ്പ്രസില്‍ കൊണ്ടുവരുന്ന ബാറ്ററി വ്യാഴാഴ്ച ഉച്ചയോടെയേ എത്തുകയുള്ളൂ. ആധുനിക സജ്ജീകരണങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ വ്യാഴാഴ്ച മുതല്‍ മാത്രമേ സാധ്യമാവുകയുള്ളൂവെന്നാണ് സൂചന.…

    Read More »
  • Kerala

    തെളിവില്ല, പരാതി നല്‍കിയാല്‍ തുടരന്വേഷണം; കോണ്‍. കൂടോത്ര വിവാദത്തില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്

    തിരുവനന്തപുരം: കോണ്‍ഗ്രസ് ആസ്ഥാനത്തും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വീട്ടിലും കൂടോത്രം കണ്ടെത്തിയ വിവാദത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്. സുധാകരന്‍ പരാതി നല്‍കിയാല്‍ മാത്രമേ തുടരന്വേഷണം നടത്തേണ്ടതുള്ളൂവെന്ന് കാട്ടി തിരുവനന്തപുരം മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണം അവസാനിപ്പിച്ചു. കൂടോത്രം വച്ചതിന് തെളിവില്ലെന്നും സുധാകരന് പരാതിയില്ലെങ്കില്‍ അന്വേഷണത്തിന് സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു. കെ.സുധാകരന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ കെപിസിസി ഓഫിസില്‍ അദ്ദേഹത്തിന്റെ മേശയ്ക്കടിയിലും പേട്ടയിലെ വീട്ടിലും കൂടോത്രം വച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ഒരു പൊതുപ്രവര്‍ത്തകനാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരന്റെയും കെപിസിസി ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ടിവിയില്‍ കണ്ടുള്ള വിവരം മാത്രമേ ഉള്ളുവെന്നായിരുന്നു പരാതിക്കാരന്റെ മൊഴി. കൂടോത്രത്തെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊന്ന് ഓഫിസില്‍നിന്ന് കണ്ടെത്തിയിട്ടില്ലെന്നും കെപിസിസി ഓഫിസ് ജീവനക്കാരും മൊഴി നല്‍കിയിരുന്നു. സുധാകരനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പരാതിയില്ലെന്ന് അദ്ദേഹവും അറിയിച്ചു. ഇതോടെയാണ് അന്വേഷണം അവസാനിപ്പിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.    

    Read More »
  • Kerala

    റെയിൽവേയിൽ ജോലി വാഗ്ദാനം: പയ്യന്നൂരിലെ സഹോദരങ്ങളിൽ നിന്നും തട്ടിയെടുത്തത് അരക്കോടി രൂപ

         റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി 53 ലക്ഷത്തി 70 ആയിരം രൂപ തട്ടിയെടുത്ത പരാതിയിൽ 3 പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. പിലിക്കോട് കാലിക്കടവിലെ ശ്രീനിലയത്തിൽ പി ശരത് കുമാർ (32), സഹോദരൻ പി ശ്യാംകുമാർ (30) എന്നിവരുടെ വ്യത്യസ്‌ത പരാതിയിലാണ് കണ്ണൂർ ജില്ലയിലെ ലാൽ ചന്ദ്, ശശി, കൊല്ലത്തെ അജിത് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. കഴിഞ്ഞവർഷം സെപ്റ്റംബർ 11നും ഈ വർഷം ഫെബ്രുവരി 6നും ഇടയിലുള്ള കാലയളവിൽ ചെന്നൈയിൽ റെയിൽവേയിൽ ജോലിക്കായി ശരത് കുമാർ പണമായും ബാങ്ക് അക്കൗണ്ട് വഴിയും, പ്രതികളുടെ ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച് 35,20,000 രൂപ കൈമാറി. പിന്നീട് ജോലിയോ കൊടുത്ത പണമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. ശ്യാംകുമാറിന്റെ പരാതിയിൽ, റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി കഴിഞ്ഞ വർഷം നവംബർ 27നും ഈ വർഷം ഫെബ്രവരി 6നും ഇടയിൽ 18, 50,000 രൂപ കൈമാറിയെന്നും പിന്നീട് ജോലിയോ കൊടുത്ത പണമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.…

    Read More »
  • Kerala

    ഒരു ആരോപണം കൂടി ചീറ്റി: ബാറുടമകൾ പണം പിരിച്ചത് കെട്ടിടം വാങ്ങാൻ, ആർക്കും കോഴ നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

          മദ്യനയം മാറ്റാൻ ബാറുടമകള്‍ ആർക്കും കോഴ നൽകിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. പണം പിരിച്ചത് തലസ്ഥാനത്ത് അസോസിയേഷൻ വക പുതിയ കെട്ടിടം വാങ്ങാനാണെന്ന ബാറുടമകളുടെ വിശദീകരണം ശരിവെച്ചാണ് ക്രൈം ബ്രാഞ്ചിൻ്റെ  റിപ്പോർട്ട്. മദ്യനയം പൊളിച്ചെഴുതാൻ കോഴ പിരിക്കണമെന്ന ബാറുടമ അനിമോൻെറ ശബ്ദരേഖ തെറ്റിദ്ധാരണമൂലമെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. അനിമോന്‍റെ ഓഡിയോ വലിയ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കിയെങ്കിലും രണ്ടാം ബാർക്കോഴ വിവാദത്തിൽ കോഴയില്ലെന്നാണ്  ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സർക്കാറിനും ബാറുടമകൾക്കും ആശ്വാസകരമായ കണ്ടെത്തലാണ്  അന്വേഷണസംഘത്തിന്‍റേത്. കൊച്ചിയിൽ നടന്ന ബാറുടമകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെയാണ് ഇടുക്കി ജില്ലാ പ്രസി‍ഡൻറ് അനി മോൻ നയം മാറ്റാനായി പണം പിരിക്കണം എന്നാവശ്യപ്പെട്ട് ബാറുമടകളുടെ ഗ്രൂപ്പിൽ ശബ്ദരേഖയിട്ടത്. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ബാർ കോഴയിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പരാതി നൽകി. തലസ്ഥാനത്ത് പുതിയ ആസ്ഥാന മന്ദിരം വാങ്ങാനാണ് പണ പിരിവ് എന്നായിരുന്നു അസോസിയേഷൻ നേതൃത്വത്തിൻ്റെ വിശദീകരണം. പിന്നാലെ അനിമോനും മലക്കം മറിഞ്ഞു. ഇതേ കണ്ടെത്തലാണ്…

    Read More »
  • Kerala

    നടിമാര്‍ തമ്മില്‍ തല്ല്, തിരുവനന്തപുരത്ത് സീരിയല്‍ ചിത്രീകരണം മുടങ്ങി

    തിരുവനന്തപുരം: ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ സീരിയല്‍ നടിമാര്‍ തമ്മില്‍ തുറന്ന പോര്. ചിത്രീകരണം നടക്കുന്ന വെള്ളയാണി വീട്ടില്‍ വച്ച് പ്രമുഖ സിനിമാ സീരിയല്‍ താരങ്ങളായ നടി രഞ്ജിനിയും സജിത ബേട്ടിയും തമ്മിലുള്ള മൂപ്പിളമ്മ തര്‍ക്കം അടിയില്‍ കലാശിച്ചത്. ഇതോടെ സീരിയലിന്റെ ചിത്രീകരണം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ നിര്‍മ്മാതാവായ ഭാവചിത്ര ജയകുമാറിന് വലിയ നഷ്ടം ഉണ്ടായിരിക്കുകയാണ്. പെരുന്തച്ചന്‍ പോലുള്ള മലയാളത്തിലെ പ്രധാന സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ് ജയകുമാര്‍. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ചിത്രം’ സിനിമയിലെ നായികയാണ് രഞ്ജിനി. സജിത ബേട്ടി നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്ത നടിയാണ്. സീരിയല്‍ ചിത്രീകരണം മുടങ്ങിയതോടെ പ്രശ്നം ഒത്തു തീര്‍ക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമായി നടക്കുന്നുണ്ട്.    

    Read More »
  • NEWS

    ”മലയാള സിനിമയിലെ ഒരു സൈസ് കുളയട്ടയാണ് ധ്യാന്‍, രക്ഷപെട്ട് പോകുന്നത് നാക്കിന്റെ ബലത്തില്‍”

    മലയാള സിനിമയിലെ കുളയട്ടയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസനെന്ന് വിമര്‍ശനം. ദുല്‍ഖര്‍, പ്രണവ്, ഗോകുല്‍ ഒക്കെ വിമര്‍ശിക്കപ്പെടുമ്പോള്‍ ഇവരേക്കാള്‍ മോശമായ ഒരു സ്റ്റാര്‍ കിഡ് രക്ഷപെട്ട് പോകുന്നത് നാക്കിന്റെ ബലത്തില്‍ മാത്രമാണെന്നാണ് ഫേസ്ബുക്കിലൂടെയുള്ള രഞ്ജിത്ത് രവീന്ദ്രന്റെ വിമര്‍ശനം. ”ധ്യാന്‍ ഒരു സിനിമ സംവിധാനം ചെയ്തു എന്നും അതില്‍ നയന്‍താര അഭിനയിച്ചു എന്നും ഒക്കെ പറഞ്ഞാല്‍ അവിശ്വസനീയമാണ്. ശ്രീനിവാസന്‍ തന്നെ സഹായിച്ചിട്ടില്ല എന്നൊക്കെ ധ്യാന്‍ വന്നിരുന്ന് പറയുമ്പോള്‍ അതല്ലാതെ എന്താണ് ധ്യാനിന്റെ യോഗ്യത ? എന്നെങ്കിലും നയന്‍താര അത് പറയും എന്ന് കരുതാം.”-രഞ്ജിത്ത് എഴുതുന്നു. എഴുത്തിന്റെ പൂര്‍ണരൂപം: ”ആരും ധ്യാന്‍ ശ്രീനിവാസനെ വിമര്‍ശിച്ച് കാണുന്നില്ല, പക്ഷെ മലയാള സിനിമയിലെ ഒരു സൈസ് കുളയട്ടയാണ് ധ്യാന്‍. അഭിനയം, ഡയറക്ഷന്‍ തുടങ്ങി സിനിമയുമായി ബന്ധമുള്ള ഏതെങ്കിലും മേഖലയില്‍ ധ്യാന്‍ കൊള്ളാം എന്ന് തോന്നിയിട്ടില്ല. ദുല്‍ഖര്‍, പ്രണവ്, ഗോകുല്‍ ഒക്കെ വിമര്‍ശ്ശിക്കപ്പെടുമ്പോള്‍ ഇവരേക്കാള്‍ മോശമായ ഒരു സ്റ്റാര്‍ കിഡ് രക്ഷപെട്ട് പോകുന്നത് നാക്കിന്റെ ബലത്തില്‍ മാത്രമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം…

    Read More »
Back to top button
error: