Social MediaTRENDING

ഏഴടിപ്പെണിന് മൂന്നടി ചെക്കന്‍! വൈറലായൊരു പ്രണയ ജോഡി

ലോസ് ഏഞ്ചല്‍സ്: പ്രണയം…ലോകത്ത് ആര്‍ക്കും ആരോടും തോന്നാവുന്ന ഒന്നാണ്. പ്രായമോ മതമോ ഭാഷയോ ബാഹ്യസൗന്ദര്യമോ ഒന്നും തന്നെ പ്രണയത്തിന് അതിര്‍വരമ്പുകളല്ല. ഓരോ പ്രണയകഥകളും സുന്ദരമാകുന്നത് ഓരോ കാരണങ്ങള്‍ക്കൊണ്ടാകാം. അതുകൊണ്ട് തന്നെ ലോകത്ത് പ്രണയം പോലെ ആഘോഷിക്കപ്പെടുന്ന മറ്റൊന്നുമില്ല. അത്തരത്തില്‍ മനോഹരമായ ഒരു പ്രണയകഥയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം.

തമ്മിലുള്ള ഉയരവ്യത്യാസമാണ് ഗബ്രിയേലിന്റേയും മേരിയുടെയും പ്രണയത്തിന്റെ മനോഹാരിത. കിംഗ് എന്ന് അറിയപ്പെടുന്ന ഗബ്രിയേല്‍ പിമെന്റലിന്റെ ഉയരം വെറും മൂന്നടിയാണെങ്കില്‍ കാമുകി മേരി തെമാരെയുടെ ഉയരം ഏഴടിയാണ്. ക്വീന്‍ എന്നാണ് ആരാധകര്‍ക്കിടയില്‍ മേരിയെ അറിയപ്പെടുന്നത്. 44 വയസ്സാണ് ഗബ്രിയേലിന്റെ പ്രായം. നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. ഇരുവരും തമ്മില്‍ നാലടിയോളം ഉയരവ്യത്യാസമുണ്ടെന്നതാണ് ഈ ജോഡി ശ്രദ്ധേയമാകാന്‍ കാരണവും.

Signature-ad

ഇരുവരും ഒരുമിച്ചുള്ള വീഡിയോകള്‍ സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇതിന് നിരവധി ആരാധകരുമുണ്ട്. ഗബ്രിയേലിന് 24,000 ഫോളേവേഴ്സും മേരിക്ക് 20 ലക്ഷം ഫോളേവേഴ്സുമുണ്ട്. ഏഴടി പൊക്കം കൊണ്ട് ശ്രദ്ധേയയായ മേരി തന്നെക്കാള്‍ ഉയരം കുറവുള്ള ആളുകളുമൊത്തുള്ള വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. ഗബ്രിയേലുമൊത്ത് നൃത്തം ചെയ്യുന്ന വീഡിയോകള്‍ക്ക് ആരാധകര്‍ നിരവധിയാണ്. കഴിഞ്ഞയാഴ്ച ഇരുവരും പങ്കുവച്ച വീഡിയോ 60 ലക്ഷം പേരാണ് ഇതുവരെ കണ്ടത്.

 

View this post on Instagram

 

A post shared by Gabriel Pimentel (@gpwiz)

ഇരുവരുടേയും പ്രണയത്തിന് നിരവധി ആരാധകരാണെങ്കിലും ഇത്തരത്തിലൊരു പ്രണയത്തില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് കരുതാന്‍ കഴിയില്ലെന്ന് കരുതുന്നവരും നിരവധിയാണ്. ശ്രദ്ധ നേടാനും വൈറലാകാനുമുള്ള മാര്‍ഗമായിട്ടാണോ ഈ പ്രണയം എന്ന സംശയം ഇരുവരുടേയും പോസ്റ്റുകള്‍ക്ക് താഴെ കമന്റ് രൂപത്തില്‍ പ്രകടിപ്പിക്കുന്നവരുടെ എണ്ണവും കുറവല്ല. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് നോക്കേണ്ടതില്ലെന്നും നിങ്ങള്‍ മുന്നോട്ട് പോകൂ എന്ന് പിന്തുണ നല്‍കുന്നതും നിരവധിപേരാണ്.

 

Back to top button
error: